എന്‍റെ കൂട്ടുകാര്‍

Tuesday, September 2, 2014

പൊളിച്ചെഴുത്ത്

കണ്ണുകളെ ദൈവം
മുഖത്ത് പ്രതിഷ്ടിച്ചത്
ശരിയായില്ല.
ലക്കും ലഗാനുവമില്ലാത്ത
കാഴ്ച്ചകളുടെ വഴിയില്‍
അത് ചിതറിപ്പോയാലോ....

ഒട്ടും ഉത്തരവാദിത്തമില്ലാതെ
ഹൃദയമിങ്ങിനെ നെഞ്ചത്ത് വെച്ചത്
അന്യായമായിപ്പോയി.
അവളുടെ മുലകളൊന്നു
തൊട്ടപ്പൊഴെ കിതച്ചുപോകുന്നു.

ചുണ്ടുകള്‍ വായുടെ
ഇരുകരയായത് തെറ്റായിപ്പോയി.
വയറ്റില്‍ ദഹിക്കാതെ കിടക്കുന്ന
സത്യങ്ങളുടെ ചുഴലിയില്‍
ഓരോ ചുംബനങ്ങളും
വിരിയുന്നതിനുമുന്നെ
പറന്നുപോകുന്നു.

പുകക്കുഴല്‍ മുകളിലോട്ടല്ലെ വേണ്ടത്?
മൂക്കില്‍ നിന്ന് പുറംന്തള്ളുന്ന ചുടുകാറ്റ്
അവളുടെ കവിളു പൊള്ളിക്കുന്നു.

ഇരുവശങ്ങളിലീ ചെവികളെന്തിന്.
ശബ്ദങ്ങള്‍ വന്നപാടെ മരിച്ചുവീഴുന്നു.
ശവംപോലും വീണ്ടെടുക്കാനാവാതെ
ഏങ്കോണിച്ചൊരാഴം.

തല കഴുത്തില്‍ ഉറപ്പിച്ചത്
മാഹാ വിഢിത്തം!
വെറുക്കപ്പെട്ട കൊടിപോലെ
വീശിയടിക്കാത്ത കാറ്റിലും
നിന്നു തിളക്കുന്നു.

രേതസ്സിനും മൂത്രത്തിനും ഒരേ കുഴലോ..!!!
എന്തൊരനീതി.
പ്രണയത്തിന്റെ പോക്കുവരവുകളെ
ഉദ്ധരിച്ചൊരു തെറിയാക്കി മാറ്റിയത്
ഈ ലിംഗമാണ്.

അനര്‍ത്ഥം....
സര്‍വ്വത്ര അനര്‍ത്ഥം!....

ദൈവം തന്റെ സൃഷ്ടിയെ
പൊളിച്ചെഴുതേണ്ട സമയമായിരിക്കുന്നു.

പ്രവാസി ശബ്ദം ഓണപ്പതിപ്പ 2014
 

10 comments:

  1. “അനര്‍ത്ഥം....
    സര്‍വ്വത്ര അനര്‍ത്ഥം!....
    ദൈവം തന്റെ സൃഷ്ടിയെ
    പൊളിച്ചെഴുതേണ്ട സമയമായിരിക്കുന്നു...”
    ദൈവത്തിനെത്തന്നെ മാറ്റിയാലോന്നാ ഞാനാലോചിക്കുന്നെ...! അല്ലെങ്കിൽ ഇത്രക്ക് തെറ്റുകൾ വരുത്തിയ ഒരുത്തനെ ദൈവമെന്ന് വിളിക്കാൻ പറ്റുമോ..?
    ആശംസകൾ....

    ReplyDelete
  2. ഒന്ന് മാറ്റിപ്രതിഷ്ഠിക്കേണ്ട സമയമായെന്നോ?

    ReplyDelete
  3. ഒരു പുന:സൃഷ്ടിയിൽ മാത്രം ഇനി പ്രതീക്ഷകൾ അർപ്പിക്കാം ;
    ശക്തം ; അർത്ഥവത്ത് ഈ വരികൾ .

    ReplyDelete
  4. ഏറെ കാലത്തിനുശേഷം സന്തോഷിണ്റ്റെ ഒരു കവിത അല്ലെ? നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. എന്താ സംശയം ഉണ്ടോ ?

      Delete
  5. അനര്‍ത്ഥം....
    സര്‍വ്വത്ര അനര്‍ത്ഥം!....

    ദൈവം തന്റെ സൃഷ്ടിയെ
    പൊളിച്ചെഴുതേണ്ട സമയമായിരിക്കുന്നു.

    ReplyDelete
  6. കൊള്ളാം കൊള്ളാം

    ReplyDelete
  7. അവസാനത്തെ വരികള്‍ 🙌

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...