
കുറെ രുചികള്‍
വിശപ്പിനെ ബലാത്സംഗം ചെയ്യുന്നത്
കാണണോ..... ?
ഉടലില്‍ നിന്ന്
നഗ്നത ഉറയൂരുന്നത് . . .
പിന്നെ ഗില്‍ട്ടുപതിച്ച
ഉടുതുണികളില്‍
ആണും പെണ്ണും
ഊരു ചുറ്റുന്നത്. . .
പുതിയ പുതിയ
ഹിമതലങ്ങളിലേക്ക് പറക്കാന്‍
പുഷ്പക വിമാനങ്ങള്‍,
ശീഘ്ര ശകടങ്ങള്‍.
അരക്കെട്ടിനു രക്ഷയോതുന്ന
ആളിനോട് പേരുവയ്ക്കാതെ
പലരും സുരത ശങ്കകള്‍
തൊടുക്കുന്നതു വായിക്കണൊ... ?
ചന്ദ്രോത്സവങ്ങളുടെ
മധുര സാക്ഷ്യങ്ങള്‍
ദുര്‍മ്മേദിനികളുടെ
പുത്തന്‍ പ്രതീക്ഷകള്‍ പൂക്കും
പരസ്യ ചതുരങ്ങള്‍. . .
അടച്ചു വയ്ക്കാന് തോന്നില്ല
ഈ മധുചഷകം.
ചിലപ്പോഴൊക്കെ കാണാം
രക്തം വറ്റിയ മുലകളുമായി
ഉടലു ചുങ്ങിയ കുഞ്ഞിനേയുമെടുത്ത്
ഒരമ്മയുടെ ചിത്രം.
താഴെ ഒരു മൂലയ്ക്ക്
സര്‍പ്ളസ് മണിക്ക്
ഓക്കാനിക്കാന്‍
ഒരു കോളാമ്പി ഗ്രൂപ്പിന്‍റെ
ഫോണ്‍ നമ്പറും.
കൂടുതല്‍ തിന്നാല്‍ ഓക്കാനം വരും അതേ അവരും ചെയ്തുള്ളു അതിലിത്ര പറയാനെന്തിരിക്കുന്നു.... ഇതെന്‍റെ ചെറിയൊരു പ്രതികരണം .... ഇപ്പൊ നിങ്ങളുടെ പ്രതികരണം എന്താണെന്നാറിയാനാണ് കൌതുകം
ReplyDeleteഓക്കാനം വന്നു പിന്നെ ശര്ദിക്ക കുടി ചെയ്യതു മനസ്സിനും ബുദ്ദിക്കും പിടിച്ചില്ല എന്ന് തോന്നുന്നു ഡോമാസ്ട്രോള്‍ തേടി കിട്ടിയില്ല പിന്നെ ഡേറ്റോള് മണപ്പിച്ചു
ReplyDeleteകവിത യുടെ ദിമാനതയാര്‍ന്ന അര്‍ത്ഥതലങ്ങള്‍ തേടുകയാണ് ഇപ്പോള്‍ ഞാന്‍
സന്തോഷേ ഒന്ന് മനസ്സിലാക്കി തരണേ എന്‍റെ ട്യൂബ് ലൈറ്റ് കത്തിയില്ല
ഹോ...എന്തായിത് സന്തോഷ് ഭായിയേ...??
ReplyDeleteവായിച്ചൊരു അഭിപ്രായം പറയാന്നു വെച്ചു വന്നപ്പോൾ ..ഈയുള്ളവന്റെ ഇത്തിരി മണ്ടയിൽ കയറാൻ വിഷയം കൂട്ടാക്കുന്നില്ലല്ലോ..!! മുന്നിൽ നിരന്നിരിക്കുന്ന ഫൈവ് സ്റ്റാർ വിഭവങ്ങൾ കണ്ടന്തിച്ചു നിൽക്കുന്ന സോമാലിയൻ പട്ടിണിപ്പാവത്തിനെ പോലെയായല്ലോ എന്റെയവസ്ഥ !!ഈ ‘മധു ചഷകം’ എന്നതു കൊണ്ട് വിഡ്ഡിപ്പെട്ടി യെയാണോ ഉദ്ദേശിച്ചത് ?? ചോദ്യം അവിവേകമായെങ്കിൽ പൊറുക്കണം..തെറി എന്റെ പോസ്റ്റിൽ വന്നിട്ടാൽ മതീ ട്ടാ..ഇവിടെ വിളമ്പി നാണക്കേടാക്കല്ലേ ഭായീ...
ചില magazines-ഇല്‍ വരുന്ന,സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പരസ്യങ്ങളെയും ചവറു കഥകളെയും ആണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത് എന്നാണ് തോന്നിയത് ..
ReplyDeleteശരിയാണ്….. അടച്ചു വയ്ക്കാന് തോന്നില്ല
ReplyDeleteഈ മധുചഷകം.
ഹൈക്ളാസ് വനിതാ മാഗസിനുകള്‍ക്കിട്ടാണല്ലേ കൊട്ട്. കോളമ്പിയില്‍ വീണതെങ്കിലും ആ അമ്മയ്ക്കും കുഞ്ഞിനും കിട്ടുന്നുണ്ടോ ആവോ?
ReplyDeleteഇഷ്ടപ്പെട്ടുവെന്ന് ഞാനൊരു കള്ളം പറഞ്ഞോട്ടെ..
ReplyDeleteഎങ്കിലും ചില വരികളിൽ ഉടക്കി.
എന്തോ ഈ വിഷയത്തെ പറ്റി പറയുവാന്‍ എനിക്കര്‍ഹത ഇല്ലെന്നു തോനുന്നു. വഴിവക്കില്‍ കാണുന്ന യാചകരുടെ ദയനീയ മുഖങ്ങള്‍ കണ്ടില്ലെന്നു നടിച്ചിട്ടുണ്ട് പലപ്പോഴും. എതിര്‍ തെരുവില്‍ കണ്ട റീബോക്കിന്റെ കടയില്‍ കയറി ടി- ഷര്‍ട്ട് വാങ്ങിയിട്ടും ഉണ്ട്..
ReplyDeleteപക്ഷെ സന്തോഷേട്ടാ ആശംസകള്‍ ... വേറിട്ട ചിന്തകള്‍ക്ക്..ചിന്തകളില്‍ നിന്ന് വാക്കിലേക്ക് തീവ്രത ചോരാതെ പകരുന്ന ശൈലിക്ക്
chilappol adhikam thinnatheyum...!
ReplyDeleteManoharam, ashamsakal...!!!
a torturing poem...
ReplyDeleteഅടച്ചുവെക്കാനാവാത്ത ഒരു ചന്ദ്രോത്സവമില്ല.അമാവാസി വരുമെന്നറിയാതെ മധുചഷകൾ ഇപ്പോഴധികമൊന്നും ഒഴിയുന്നുമില്ല.
ReplyDeleteബലാത്സഘം???
ജീ. ആര്‍. കവിയൂറ്‍: നന്ദി, കവിത പിടികിട്ടാതെ ബുദ്ധിക്കും മനസ്സിനും പിടിക്കാതെ വമനേച്ഛയുണ്ടായെന്നറിഞ്ഞു... കവിതയുടെ പേരും "ഓക്കാനം" എന്നാണല്ലൊ...:):) പിന്നെ ഈ കവിതയില്‍ ദ്വിമാനങ്ങളൊന്നും ഇല്ല... വളരെ ചെറിയൊരു ഉള്ളടക്കമാണ് ഈ കവിതയിലുള്ളത്....
ReplyDeleteവീരൂ..: മധു ചഷകം എന്നതുകൊണ്ട് വിഢിപ്പെട്ടിയാണൊ എന്നൊക്കെ ഒരു കവിയോട് വരികളുടെ സംഗത്യമന്വേഷിക്കുന്നതില്‍ ഞാനെന്‍റെ പരാജയം മണക്കുന്നു...:):):) പുതിയ തലമുറ ഗൌരവമായി ഒന്നും ചിന്തിക്കരുത് പ്രവര്‍ത്തിക്കരുത് എന്നത് ഇന്നത്തെ കാലത്തിന്‍റെ ഒരജണ്ടയാണ്.... നവോദ്ധാനത്തിന്‍റെ വേരുകളെ വിലകുറഞ്ഞ "എന്‍റര്‍ടെയിനുകള്‍" കൊണ്ട് ഇവര്‍ തച്ചു തകര്‍ക്കുകയാണ്. എഴുപതുകളിലെ വിപ്ളവ ഭ്രാന്തുപിടിച്ച തലമുറയെ ഈ പുതിയ തലമുറയ്ക്ക് ഉള്‍ക്കോള്ളാനാവില്ല. അരാഷ്ട്രീയ വാദികളുടെ വിനോദങ്ങള്‍ വച്ചു വിളമ്പുന്ന ഒരു സാധനമാണ് വീരു പറഞ്ഞ ഈ വിഢിപ്പെട്ടി (ഞാന്‍ ഒരു അഭിപ്രായം പറഞ്ഞെന്നു മാത്രം, വീരുവിനോട് ഒരു നേരമ്പോക്ക്...ഞാന്‍ കവിതയെ വ്യാഖ്യാനിച്ചിട്ടില്ല ഇവിടെ... കവിത പൊട്ടയൊ നല്ലതൊ എന്നു തീരുമാനിക്കേണ്ടത് വായനക്കാരനാണ് അതില്‍ ഞാന്‍ ഇടപെടുന്നില്ല)
ജെനിഷ്യാ..: നന്ദി പെങ്ങളെ..ഈ നല്ല വായനയ്ക്ക്..
കുമാരന്‍: നന്ദി വീണ്ടു വരിക
ജയാനന്ദന്‍: അടച്ചു വയ്ക്കുക ഈ മധു ചഷകം.. ഇല്ലെങ്കില്‍ .. :):)
ജിജോ: നന്ദി (സമ്മതിച്ചിരിക്കുന്നു)
പള്ളിക്കുളം: ഇഷ്ടപ്പെട്ടില്ല അല്ലേ... വിഷമം അടുത്ത പോസ്റ്റില്‍ തീര്‍ക്കാം... ഇനിയും വരണം... :):)
കണ്ണനുണ്ണി: അനിയാ.. നന്ദി
സുരേഷേട്ടാ: നന്ദി
ജയേഷ്: നന്ദി... എന്‍റമ്മൊ എന്തൊക്കെയാ അനിയാ ഈ പറേണെ... :):)
വികടശിരോമണി: ഒരുപാട് നന്ദി ഈ വികട വായനക്ക്...
ചില കാര്യങ്ങള്‍ കണ്ടാല്‍ പ്രതികരിക്കാതെ പോകാന്‍ ചിലര്‍ക്ക് കഴിയില്ല.നിന്റെ ഈ പ്രതിഷേധത്തില്‍ ഞാനും പങ്ക് കൊള്ളുന്നു. ഒരു ഇഷ്ടക്കേടും ഇല്ലാതെ!
ReplyDeleteഅരക്കെട്ടിനു രക്ഷയോതുന്ന
ReplyDeleteആളിനോട് പേരുവയ്ക്കാതെ
പലരും സുരത ശങ്കകള്‍
തൊടുക്കുന്നതു വായിക്കണൊ...
സൂക്ഷ്മം...
ReplyDeleteലക്‌ഷ്യ വേധി...!
പുതു തലമുറയുടെ സ്വപ്ന രസനാഗ്രങ്ങളെ പുളകം കൊള്ളിച്ച് തലച്ചോറിനെ കെട്ടിവരിഞ്ഞു മുറുക്കുന്ന മധുചഷകങ്ങൾ നീണാൾ വാഴട്ടെ !!!
ReplyDeleteകവിത നന്നായിരിക്കുന്നു..ആശംസകൾ !!
വാഴേ...: നന്ദി... ഇഷ്ടക്കേടു വരാന്‍ ഒരു സാധ്യതയുമില്ല നമ്മള്‍ തമ്മില്‍ മുടിഞ്ഞ ഇഷ്ടത്തിലല്ലെ... :):)
ReplyDeleteജുനാ..: എന്‍റെ മച്ചൂ... . നിനക്ക് ഈ വരികളെ കണ്ണില് കണ്ടുള്ളുല്ലേ... ഗൊച്ചു ഗള്ളാ...
ജയന്‍: നന്ദി
എച്ച്. എസ്. ഫോര്‍: പുതു തലമുറയുടെ സ്വപ്ന രസനാഗ്രങ്ങളെ.....എന്‍റമ്മോ....... .. മച്ചൂ.....ഗലക്കി....
ഗവിത ഇഷ്ടപ്പെട്ടൂന്നറിഞ്ഞതില്‍ പെരുത്ത സന്തോഷം...
സുഹൃത്തേ,താങ്കൾ ബലാൽ സംഘം ചേരലാണോ,ബലാൽ സംഗം ചെയ്യലാണോ ഉദ്ദേശിച്ചത്?
ReplyDeleteരണ്ടാമത്തെതാണെങ്കിൽ,ബലാത്സംഗം എന്നുവേണം.ഒന്നാമത്തേതാണെങ്കിൽ പരാതിയില്ല.
(കവിതയായോണ്ട് ആകെ പേടി.കവി എന്തുദ്ദേശിച്ചുവെന്ന് അറിയില്ലല്ലോ)
വികടശിരോമണി: നന്ദി...... . ആദ്യം ഇതു ബലാത്സഗം എന്നായിരുന്നു അതായത് "ത്സ" കഴിഞ്ഞ് "അം" ഇട്ടിരുന്നില്ല. വാഴക്കോടനാണ് ആ തെറ്റു തിരുത്തിയത്. പക്ഷെ എന്‍റെയൊരു അറിവില്ലായ്മകൊണ്ട് ഞാന്‍ പിന്നീട് അത് ബലാത്സംഘം എന്നാക്കി മാറ്റുകയായിരുന്നു. ഇപ്പോള്‍ കവിതയില്‍ ബലാത്സംഗം എന്നു തിരുത്തുന്നു അതാണ് ശരി. ഇത്തരം തെറ്റുകള്‍ ഒരിക്കലും പൊറുക്കാനാവത്തതാണ് എന്നറിയുകകൊണ്ട് എല്ലാവായങ്ക്കാരോടും ഞാന്‍ നിര്‍വ്യാജം മാപ്പു ചോദിക്കുന്നു. വികടനോടും, വാഴക്കോടനോടും (അദ്ദേഹം എന്നോട് പ്രത്യേകം പറഞ്ഞിട്ടും ഞാന്‍ ആദ്യം ചെയ്തില്ല) പ്രത്യേകം മാപ്പുചോദിക്കുന്നതോടൊപ്പം എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു. പത്രങ്ങളിലും ഇത്തരം തെറ്റ് കണ്ടിരുന്നു. വാഴക്കോടന്‍ എന്നെ അറിയിച്ചതിനു ശേഷം ഞാന്‍ കൈയ്യിലുള്ള് അകലാകൌമുദി മുബൈ എഡീഷന്‍ തുറന്നു നോക്കി അതിലും ഈ തെറ്റ് തന്നെ കണ്ടു.... (ം എന്‍റേ തെറ്റിനെ ഞാന്‍ ന്യായീകരിക്കയല്ല ട്ടോ... )
ReplyDeleteNalla shakthiyaya pratikaranam.'Saakshayam'
ReplyDeleteaadyamaayaanu kaelkkunnathu.
തെറ്റു തിരുത്തലാണെങ്കിൽ ഈയുള്ളവനും ഒന്നു പറയാം..ഒരു കമന്റിനുള്ള പ്രതികരണത്തിൽ “നവോദ്ധാനത്തിന്‍റെ വേരുകളെ” എന്നെഴുതിക്കണ്ടു “നവോത്ഥാനത്തിന്റെ വേരുകളെ” എന്നല്ലെ എഴുതേണ്ടതു??
ReplyDeleteപറഞ്ഞു വരുന്നതു വികടശിരോമണിയോടാണു ..അതായതു അവിടെ ‘ബലാൽ സംഘം’ എന്ന പദത്തിനൊരു അർത്ഥ ദ്യോതകാവസ്ത്ഥ ഇല്ലെന്നിരിക്കേ പ്രത്യേകിച്ചു പറയേണ്ട കാര്യമുണ്ടോ??
ക്ഷമിക്കണം പറയാൻ വിട്ടു പോയി ..എന്റെ പേരു രമേഷ്..
ReplyDeleteസ്വന്തമായൊരു ബ്ലോഗ് ഇന്നു തുടങ്ങാനാ പ്ലാൻ !!
പ്രിയപ്പെട്ട രമേഷ് (അനോണീ): നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും. അക്ഷരത്തെറ്റ് ആരുവരുത്തിയാലും; തെറ്റ് തെറ്റുതന്നെ... പക്ഷെ അര്‍ത്ഥ വ്യത്യാസം വന്നുപോയാല്‍ കവിതയുടെ തലയിലെഴുത്തു തന്നെ മാറും. അതുകൊണ്ടാണ് ഇങ്ങിനെയൊരു ചര്‍ച്ച ഇവിടെ വന്നത്... എന്തായാലും രമേഷിന് ഭൂലോകത്തേക്ക് സ്വാഗതം. എന്‍റെ ഈ ബ്ളോഗ്ഗില്‍ ഒരു അനോണി ആദ്യമായിട്ടാണ് കമന്‍റിടുന്നത്. വൈകാതെ സ്വന്തം ഐഡിയില്‍ എന്നെ വായിക്കാന്‍ എത്തും എന്ന വിശ്വാസത്തോടെ....
ReplyDelete(പലപ്പോഴും ഓഫീസിലെ തിരക്കുകള്‍ക്കിടയിലിരുന്നാണ് ഈ കമന്‍റൊക്കെ ടൈപ്പ് ചെയ്തു പിടിപ്പിക്കുന്നത് അതുകൊണ്ട് സംഭവിക്കുന്നതാണ് ഈ തെറ്റുകള്‍ മാപ്പ്... )
ithrayum mosamaayathineppati nalloru charchayo?
ReplyDeletesanthoshe, print bold aakkukayum lipi maatukayum cheythukute?
ചിലപ്പോള്‍ രണ്ടു പേര്‍ സംസാരിയ്ക്കും ചിലപ്പോള്‍ ഒരാള്‍ മാത്രവും
ReplyDeleteഇതായിരിയ്ക്കും കവിതയുടെ അവസാനിയ്ക്കുന്ന ലക്ഷണം
ഞാന്‍ പറയുന്നതല്ല,
കവി അയ്യപ്പ പണിയ്ക്കര്‍ പറഞ്ഞിട്ടുള്ളതാണ്.
ആശംസകള്‍
സന്തോഷേട്ടാ നന്നായി..കുറച്ച് ഒതുക്കം കൂടിപ്പോയൊ എന്നൊരു സംശയം.
ReplyDeleteപ്രിയ അനോനീ,
ReplyDeleteസന്തോഷ് പറഞ്ഞ പോലെ,തെറ്റ് ആരുവരുത്തിയാലും തെറ്റുതന്നെ.പിന്നെ,കവിതയിലെ അക്ഷരത്തെറ്റുകളെ തിരുത്തുന്നത് സൂക്ഷിച്ചുവേണം എന്നാണെന്റെ അനുഭവം.അടുത്തിടെ ഒരു കവി “ജൈവത്തീഷ്ണത”എന്നെഴുതിക്കണ്ടു.“ജൈവതീഷ്ണത” പോരേ ചങ്ങാതീ എന്നു ചോദിച്ചപ്പോൾ,“അതു ഞാൻ ബോധപൂർവ്വം അനുഭവത്തീഷ്ണതയ്ക്കായി ദിത്വം ചേർത്തതാണ്,വ്യാകരണത്തിന്റെ വ്യവസ്ഥാപിതനിയമങ്ങളെ മറികടക്കുന്ന കവിതയുടെ സ്വതന്ത്രസഞ്ചാരത്തെ തടസ്സപ്പെടുത്താൻ നോക്കരുത്”എന്നൊക്കെയാണ് മറുപടി കിട്ടിയത്.അതോടെ പേടിയായി.കവികൾ എന്താണുദ്ദേശിക്കുന്നത് എന്നു നമുക്കറിയില്ലല്ലോ.അപ്പോൽ പിന്നെ,അക്ഷരത്തെറ്റുതിരുത്താൻ പോകുമ്പോൾ പരമാവധി മുൻകൂർ ജാമ്യമെടുക്കാറുണ്ട്(സന്തോഷ് അങ്ങനെ പ്രതികരിക്കും എന്നല്ല കെട്ടോ ഉദ്ദേശിച്ചത്)
മറ്റൊന്ന്,വ്യവസ്ഥാപിതവർണ്ണസമൂഹത്തെയും അവയുടെ സംയോഗവ്യവസ്ഥയേയും അതേപടി അനുസരിക്കുക എന്ന പഴയ വ്യാകരണധാരണയൊക്കെ ചോംസ്കിയുടെ കാലത്തോടെ പൊളിച്ചെഴുതപ്പെട്ടതാണല്ലോ.ആധുനികാനന്തര അനുഭവലോകത്തെ ആവിഷ്കരിക്കാൻ കവികൾ പുതിയ പദാവലി നിർമ്മിക്കുന്നതിൽ തെറ്റുണ്ടെന്നു പറയാൻ മാത്രം പഴയ ലോകത്തല്ല ഞാൻ ജീവിക്കുന്നത്.
നന്ദി.
തകർപ്പൻ കവിത...! കുറിയ്ക്കു കൊള്ളുന്ന വരികൾ!
ReplyDeleteകൊന്നു തള്ളുക അക്ഷരങ്ങളെ കാശിനായ് വില പേശിടും
ReplyDeleteമാധ്യമങ്ങള്‍,ക്ഷമയേകിടാതെ പരദൂഷണപ്പാഴ്പ്പെട്ടിയും
തച്ചുടയ്ക്കുക കാലമേ നവകാലഗതിയുടെ വേരിലേ-
ക്കാത്മപീഢയതേശിടാത്തവരെയ്തിടുന്ന ശരങ്ങളെ
... ഞാനാരെന്നു പറയാമോ?
ചിലപ്പോഴൊക്കെ കാണാം
ReplyDeleteരക്തം വറ്റിയ മുലകളുമായി
ഉടലു ചുങ്ങിയ കുഞ്ഞിനേയുമെടുത്ത്
ഒരമ്മയുടെ ചിത്രം.
നല്ല വരികൾ !
ആശംസകൾ !!
വികടശിരോമണി, ദീപ ബിജൊ അലക്സ്സാണ്ടര്‍, വശംവദന്‍: നന്ദി
ReplyDeleteപട്ടുടുപ്പുകളണിഞ്ഞുള്ള അതിവേഗയാത്രക്കിടയിൽ,മധുചഷകങ്ങൾ കാലിയാക്കി രുചികളാൽ ചവച്ചുതീർത്ത വിശപ്പിനുശേഷം,അരക്കെട്ടിളക്കിയീവിശ്രമ വേളയിൽ....
ReplyDeleteഇതെല്ലാം നേടിതന്നയീപാനപാത്രത്തിനടിയിൽ വെറുമൊരുകൊറ്റൻ കണക്കെ കൊട്ടികളയാൻ ഒരു കോളാമ്പി...
ഒന്നോക്കാനിച്ചു പോകാം അല്ലേ...
ഉഗ്രനായിട്ടുണ്ട് ഗെഡീ...
Dear Santhosh,
ReplyDeleteI have gone through your creative piece of work several times. No doubt; it does leaves some un easiness, some type of prophetic voices telling you... rather accusing the reader... that you do not do anything that you are suppose to... May be, this could be ragerded as a yard stick in the measurement of a writers impact factor in the minds of a reader.
But, at the same time let me confess you honestly; I stand at a long distance from you... you can interpret it as I am crawling behind you. Will go through your other works and come back.
I do not intend to shower you with a volley of choiceful decorativ words from malayalam ( I mean :theri"). But, still I feel like telling you....Mone... nee aa marathinte kombathil ninnu thazhathottu va.... Kurachu samayam, nammude Changampuzhayum, Vyloppaliiyum, ?Vayalarumokke jeevichu marich sesham veendum nammalil jeevikkunnathu kanan va.
Bye for now, ... and all the best.
Regards
Dr.Unni
കുറെ രുചികള്‍
ReplyDeleteവിശപ്പിനെ ബലാത്സംഗം ചെയ്യുന്നത്
കാണണോ..... ?
നല്ല വരികള്‍
ചിലപ്പോഴൊക്കെ കാണാം
രക്തം വറ്റിയ മുലകളുമായി
ഉടലു ചുങ്ങിയ കുഞ്ഞിനേയുമെടുത്ത്
ഒരമ്മയുടെ ചിത്രം.
മതി , ഇത് ധാരാളം.
മാഷേ, നല്ല ഭാവന
vaiki vannu..ennalumverutheyayilla ishtaayi
ReplyDeletenannaayi...
ReplyDeleteസന്തോഷ്-
ReplyDeleteനല്ല നിരീക്ഷണങ്ങള്‍- പിന്നെ കവിതയല്ലെ- നിങ്ങളുദ്ദേശിക്കുന്നത് തന്നെ ഞാന്‍ വായിക്കണമെന്നില്ലല്ലോ?
അങ്ങിനെ വ്യത്യസ്ഥ വായനയല്ലേ ഒന്നിനെ കവിതയാക്കുന്നത്.
karuththulla kavitha
ReplyDeleteനല്ല കവിത. ഇതിലും ശക്തമായ ഒരു മാധ്യമവിമര്‍ശനമുണ്ടോ എന്നറിയില്ല. മുംബൈക്കാരനായ വായനക്കാര്‍ ദിനേന മോന്തുന്നത് ഈ "ഓക്കാന"മാണെന്ന് പറയാനുള്ള കവിയുടെ കരുത്തിനെ ഞാന്‍ ഏറെ പ്രശംസിക്കുന്നു.
ReplyDeleteYou know, what this bloody 'tastes and sophistications' of media people are doing with the stark realities of this land? Our poet describes it in minimum words:
കുറെ രുചികള്‍
വിശപ്പിനെ ബലാത്സംഗം ചെയ്യുന്നത്
കാണണോ..... ?
I doubt, whether the message is conveyed to the readers in Kerala, when I read the responses. They may not be familiar with ചന്ദ്രോത്സവങ്ങള്‍, സുരതശങ്കകള്‍, ദുര്‍മേദിനികള്‍, മധുചഷകങ്ങള്‍... Anyhow, seeing the media in Kerala also makes you vomiting.
First time I am reading a poem of Santhosh Pallassana. Good experience. Many congratulations...
Jayarajan