എന്‍റെ കൂട്ടുകാര്‍

Sunday, May 22, 2011

ഹില്‍ സ്റ്റേഷന്‍

ഏറെ കാത്തിരുന്നു....
നീയൊന്നു മിണ്ടാന്‍ .

ആരോ വരച്ചൊരു ചിത്രത്തിലെന്നപോല്‍
ഇളകാതെ
പച്ചയില്‍ നിന്റെ കുറുവരകള്‍,
ഉടല്‍വടിവൊത്ത തായ്ത്തടികള്‍ , ചില്ലകള്‍ ...

പലകൈകള്‍ കോര്‍ത്ത്
ആകാശത്തെ മറച്ചു പിടിച്ചിരുന്നു നീ.
ഊര്‍ന്നു വീണിരുന്നു
പിന്നെയും വെയില്‍ നൂലുകള്‍ .

ഒരോര്‍മ്മത്തെറ്റുപോലെ
ഒരു മലമുഴക്കിവേഴാമ്പല്‍
ഒരു പാട്ട് താഴേക്കടര്‍ത്തിയിട്ടു.

നിന്റെ ആത്മഹത്യ മുനമ്പില്‍ നിന്ന്
ഒരു കാറ്റ് എന്റെ മുറിവുകളെ തലോടി
മരണസാന്ത്വനമായി...

ആരെ കാണാനാണ്‌ നീ വന്നത്
എന്നൊരൊറ്റചോദ്യംകൊണ്ടാണ്
നിന്റെ ചില്ലകള്‍ക്ക് ചുഴലിപിടിച്ചത്...

എന്തേ വിഷാദം പൂണ്ടിങ്ങനെയൊക്കെ...?

സന്ദര്‍ശകര്‍ വലിച്ചെറിഞ്ഞ
പ്ലാസ്റ്റിക് കൂനകളില്‍ ചവിട്ടി
ഞാന്‍ നിന്റെ നഗരവഴിയിലൂടെ ഓടി.....

തിരികെ മലയിറങ്ങുമ്പോള്‍
ഒരുപാട് ഇരുട്ടിയിരുന്നു.
കൈകോര്‍ത്തുപിടിച്ച്  കാട്ടുതീ
നിന്റെ ഉടയാടകള്‍ കീറി
മേലോട്ടുയര്‍ത്തുന്നതു കണ്ടു...

കച്ചയഴിഞ്ഞ കുറേ മലകളും
അരമാത്രം മറച്ച കുറെ കുന്നുകളും
അടക്കിപ്പിടിച്ച തേങ്ങലുമായി
തലകുമ്പിട്ട് ചുറ്റും നില്‍പ്പുണ്ടായിരുന്നു.


മഹാരാഷ്ട്രയിലെ മാത്തരാന്‍ ഹില്‍സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ എഴുതിയത്....
(ബൂലോക കവിതയില്‍ പ്രസിദ്ധീകരിച്ചത്‌)

12 comments:

  1. നിന്റെ ആത്മഹത്യ മുനമ്പില്‍ നിന്ന്
    ഒരു കാറ്റ് എന്റെ മുറിവുകളെ തലോടി
    മരണസാന്ത്വനമായി...

    ReplyDelete
  2. മാത്തേരാന്‍ മാത്രമല്ല ഇരുകാലികള്‍ അധിനിവേശം ചെയ്തു തുടങ്ങിയ പല മാത്തെരാനുകളിലും ഇതൊക്കെ തന്നെ സ്ഥിതി.

    ReplyDelete
  3. കച്ചയഴിഞ്ഞ കുറേ മലകളും
    അരമാത്രം മറച്ച കുറെ കുന്നുകളും
    അടക്കിപ്പിടിച്ച തേങ്ങലുമായി
    തലകുമ്പിട്ട് ചുറ്റും നില്‍പ്പുണ്ടായിരുന്നു...

    പിന്‍ കുറിപ്പ് വായിച്ചാല്‍ പിന്നെ കവിത ഒന്ന് കൂടി വായികേണ്ടി വരും ....
    മുന്‍കുറിപ്പ് ആയിരുന്നു വെങ്കില്‍ നന്നായിരിന്നു

    ReplyDelete
  4. അവിടെയെല്ലാം നിമ്നോന്നത കാഴ്ച മാത്രം
    കവിതയുടെ മിഴിവു പ്ലാസ്റ്റിക്ക് അതിനെ

    എതിര്‍ക്കുന്ന പ്രകൃതി സ്നേഹിയായ

    കവിയുടെ മാനങ്ങള്‍ ഇഷ്ടമായി

    ReplyDelete
  5. വരികളിലൂടെ ഞാനും നടന്നു...

    ReplyDelete
  6. ഈ സുന്ദര വരികളോടൊപ്പം ഞാനും മാത്തെരന്‍ കണ്ടു,രോദനം കേട്ടു.ആത്മാര്‍ഥമായ വരികള്‍.

    ReplyDelete
  7. ഉള്ളം തൊട്ട യാത്ര..ഇത് തന്നെ.

    ReplyDelete
  8. ‘കച്ചയഴിഞ്ഞ കുറേ മലകളും
    അരമാത്രം മറച്ച കുറെ കുന്നുകളും
    അടക്കിപ്പിടിച്ച തേങ്ങലുമായി
    തലകുമ്പിട്ട് ചുറ്റും നില്‍പ്പുണ്ടായിരുന്നു.‘

    ഹാ.. മനോഹരം.. മനോഹരം...!!!!!!

    ReplyDelete
  9. ആരെ കാണാനാണ്‌ നീ വന്നത്
    എന്നൊരൊറ്റചോദ്യംകൊണ്ടാണ്
    നിന്റെ ചില്ലകള്‍ക്ക് ചുഴലിപിടിച്ചത്...

    ReplyDelete
  10. ജുനാ: അദ്ദാണ് ഉമ്മ

    മൈ ഡ്രീം: മുന്‍കുറിപ്പ് ഒരു ഭംഗികേടല്ലേ....:)

    കവിയൂര്‍ ജീ: നന്ദി, ആദ്യം ഇട്ട കമന്റ് ഗൂഗിളമ്മച്ചി കൊണ്ടുപോയി... തിരികെ വരുമായിരിക്കും.

    ബൈജൂസ്: നന്ദി

    രഞ്ജിത്ത്: നന്ദി

    ഷാനവാസേട്ടന്‍: നന്ദി

    യൂസുപ്പ ചേട്ടാന്‍: നന്ദി

    സുനില്‍ പണിക്കര്‍ മാഷെ: ഇഷ്ടായോ... നമ്മടെ സിനിമാ പ്രൊജക്ടിന്റെ പണി ഭംഗിയായി പുരോഗമിക്കുന്നുണ്ടല്ലൊ... ല്ലേ..

    ദ മാന്‍ വാക്ക് വിത്ത്: നന്ദി

    ReplyDelete
  11. ആരോ വരച്ചൊരു ചിത്രത്തിലെന്നപോല്‍
    ഇളകാതെ
    പച്ചയില്‍ നിന്റെ കുറുവരകള്‍,
    ഉടല്‍വടിവൊത്ത തായ്ത്തടികള്‍ , ചില്ലകള്‍ ...

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...