
വല്ലപ്പോഴും ഒന്നു വിളിച്ചാലായി
അച്ഛായെന്ന്
വെറുമൊരു വാക്കായ്
വെറുതെ . . . .
പാവം ഞങ്ങളല്ല കുറ്റക്കാര്‍
ഞങ്ങള്‍ക്കിടയില്‍
ചിത്രങ്ങള്‍ ഉടഞ്ഞു വീഴുകയാണ്.
അതുകൊണ്ടാവും
അവള്‍ക്കു ഞാനും
എനിക്കവളും
ഒച്ചയടച്ച വാക്കായത്.
ഒന്നിച്ചു ഞങ്ങള്‍ പത്രം വായിക്കാറില്ല
ടിവി കാണാറില്ല
ഞങ്ങള്‍ക്കിടയില്‍
ഒരു ചമ്മല് പമ്മി നടപ്പുണ്ട്
പാവം ഞങ്ങളല്ല
ഞങ്ങള്‍ക്കിടയില്‍
ചിത്രങ്ങള്‍ കുത്തിയുടച്ചത്.
..
ReplyDeleteനമുക്കു ചുറ്റും പലപ്പോഴും നമ്മള് കണ്ടില്ലെന്നു നടിക്കുന്നു..
ഇതല്ലേ സത്യം?
..
സത്യസന്ധമായി പറഞ്ഞിരിക്കുന്നു, അതും കുറച്ച് വരികളിലൂടെ.
ReplyDeleteആശംസകള്‍
ishtaayi
ReplyDeleteഉടഞ്ഞ ചിത്രങ്ങൾക്കുള്ളിൽ നിൽക്കുമ്പോൾ നന്മ നിറയുന്ന ബന്ധങ്ങളും ഒച്ചയടച്ച വാക്കാകുന്ന ദയനീയാവസ്ഥ :(
ReplyDeleteനല്ല വരികൾ
Simple and good :) well written.
ReplyDeletenice..
ReplyDelete