എന്‍റെ കൂട്ടുകാര്‍

പോസ്റ്റുകള്‍ ഇമെയിലില്‍ കിട്ടാന്‍

Saturday, June 4, 2011

ലസ്ബിയന്‍ പശുക്കള്‍

പയ്യിന്റെ പിന്നാലെ പയ്യ്...
പകലന്തിയൊളം
ഒന്നുമറ്റൊന്നിനെ നക്കിത്തുവര്‍ത്തി
മേയാന്‍ മറന്നു.

പാലു നിന്നു
മൂത്രം നിന്നു
ചാണകവും...

തളര്‍ന്ന്
വെയിലത്ത് വീണുകിടക്കുമ്പോഴും
പരസ്പരം നക്കി... നക്കി...
ചില ലസ്ബിയന്‍ പശുക്കള്‍ ....

ടൈറ്റിലിന് കടപ്പാട് ഇന്ദു മേനോന്‌

21 comments:

 1. പാലു നിന്നു
  മൂത്രം നിന്നു
  ചാണകവും...

  എന്നിട്ടും....

  ReplyDelete
 2. നക്കി നക്കി തീര്‍ന്നു
  പോകുന്ന ജീവിതം..
  അരല്പം വഴുക്കല്‍
  ഒരല്പം പുളി !!!!

  പല്ലശനേ സന്തോഷത്തില്‍ ആണല്ലോ...

  ReplyDelete
 3. തളര്‍ന്ന്
  വെയിലത്ത് വീണുകിടക്കുമ്പോഴും
  പരസ്പരം നക്കി... നക്കി...
  ചില ലസ്ബിയന്‍ പശുക്കള്‍ ..

  ഉം......

  ReplyDelete
 4. ഒന്നുമറ്റൊന്നിനെ നക്കിത്തുവര്‍ത്തി
  മേയാന്‍ മറന്നു... മറക്കും :)

  ReplyDelete
 5. പശുകളെ എങ്കിലും വെറുതെ വിടാമായിരുന്നു .....

  ReplyDelete
 6. ജുനാ: നന്ദി..., അങ്ങിനെയൊന്നും ഇല്ല.

  മൊയ്ദീന്‍ അങ്ങാടിമുകര്‍: നന്ദി

  ശ്രദ്ധായന്‍: കവിതയുടെ പള്‍സ് പിടികിട്ടി... ആ സ്‌മൈലിയില്‍ വ്യക്തമാകുന്നുണ്ട്.

  മൈ ഡ്രീമ്‌സ്: നന്ദി. പശുക്കള്‍ വെറും നിമിത്തം മാത്രം. കവിത സംവേദിക്കാതെ പോയതിന് മാപ്പ്.

  ReplyDelete
 7. പയ്യിന്റെ പിന്നാലെ പയ്യ്...
  പകലന്തിയൊളം
  ഒന്നുമറ്റൊന്നിനെ നക്കിത്തുവര്‍ത്തി
  മേയാന്‍ മറന്നു.

  ReplyDelete
 8. ഇനി മുത്തിമൂരികളൂടെ ശല്ല്യമുണ്ടാകില്ലല്ലോ അല്ലേ ഭായ്

  ReplyDelete
 9. സന്തോഷേട്ടാ.. ഈ കവിത സന്തോഷേട്ടന് തന്നെ തൃപ്തി നല്‍കിയോ?

  ReplyDelete
 10. അനുരാഗ്, വീജ്യോട്‌സ്, ജയേഷ്, മുരളിയേട്ടന്‍ നന്ദി...

  അരുണ്‍: നന്ദി. മനസ്സിലായി... ഇത് ഒരു പ്രത്യേക ഉദ്ദേശം വച്ച് എഴുതിയതാണ്. അത് അതിന്റെ ഉദ്ദേശിച്ച ഫലം കാണുകയും ചെയ്തു. പക്ഷെ അനിയന്‍ പറഞ്ഞതുപോലെ നല്ലൊരു രചാനാനുഭവം എനിക്ക് ഈ കവിത പകര്‍ന്ന നല്‍കി എന്ന് പറയാനാവില്ല. വായനക്കാരില്‍ പലര്‍ക്കും എന്തെങ്കിലും പകര്‍ന്നുകൊടുക്കാന്‍ കഴിഞ്ഞിരിക്കില്ല. കവിതയുടെ പരാജയം തന്നെ...
  ഒരു മുംബൈയിലെ സാഹിത്യ കൊക്കസ്സിലെ ചില തഴുകല്‍ വിദ്വാന്മാരെ ഉദ്ദേശിച്ച് എഴുതിയതാണ്. അത് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ട് എന്ന് അവരുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലായി... ചില കവിതകള്‍ നമ്മുടെ ചില താത്കാലിക അവസ്ഥകളേയും പ്രതിനിധീകരിക്കില്ലേ... അനിയാ ഇത് അത്തരത്തിലൊന്നാണ്... നല്ല കവിതയുമായി വരാന്‍ ശ്രമിക്കാം.... ഒരിക്കല്‍കൂടി എന്റെ നന്ദി അറിയിക്കുന്നു.

  ReplyDelete
 11. ശരിയാണ് ചില കവിതകള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ്. എന്തായാലും കവിത ഉദ്ദേശിച്ച ലക്ഷ്യം കണ്ടതോടെ സംശയം ദൂരീകരിച്ചു. ഇനിയും പുതിയ കവിതകള്‍ വരട്ടെ.

  ReplyDelete
 12. ചില പദങ്ങൾ ചിലപ്പോൾ ഏശില്ല.കവിയുടെ മനസ്സിലെ സംഘർഷങ്ങൾ ആസ്വാദകന്മനസ്സിലാകണമെന്നില്ല.ഏറെ വിശിഷ്ടമെന്ന് തോന്നിയവ പലതും ഏശാതെ പോയതുംവെറുതെ തട്ടിക്കൂട്ട് വിജയിച്ചതും ചരിത്രമാണ്.എന്തായാലും എനിക്കീ ശൈലി ഇഷ്ടപ്പെട്ടു.

  ReplyDelete
 13. സൂപ്പര്‍ , കിടിലന്‍ , അടിപൊളി കവിത !
  ഞാനും ഒന്ന് നക്കി നോക്കട്ടെ...
  പക്ഷെ ലെസ്ബിയന്‍ നക്കല്‍ എനിക്കിറിയില്ല
  (കൂരമ്പ് കൊള്ളാം )

  ReplyDelete
 14. നേരത്തെ വായിച്ചിരിന്നു...ഒരു രൂപവും കിട്ടാത്തതിനാൽ മിണ്ടാതെ പോയി എന്നേയുള്ളൂ...മുംബെയിലെ കോക്കസിനെ പറ്റി എനിക്കറിയില്ല..അതെല്ലാം വിടൂ...അതിലൊക്കെ എന്തിനു തലചൂടാക്കുന്നു....

  ReplyDelete
 15. കവിതയായി തോന്നിയില്ല.. വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് .. :)

  ReplyDelete
 16. അരൂണ്‍ വീണ്ടും
  യൂസ്ഫ്പ ചേട്ടന്‍
  ഇസ്മായില്‍ കുറുമ്പടി
  നികു കേച്ചേരി
  പരിണീത മേനോന്‍ നന്ദി...


  @ പരിണീത മേനോന്‍, നികു കേച്ചേരി വിമര്‍ശനം എനിക്കിഷ്ടായി... മുംബൈയിലെ ചെറിയ ഒരു കൊക്കസ്സിനെ മാത്രം ലക്ഷ്യം വച്ച് എഴുതിയതാണ്... ഇതിവിടെ പോസ്റ്റണ്ടായിരുന്നു എന്ന് പിന്നീട് തോന്നിപ്പോയി.... നിങ്ങളാരും എനിക്ക് മാപ്പ് തരരുത്... പ്ലീസ്... :( :( :(

  ReplyDelete
 17. Suparna wrote...

  santhoshetta....

  ennittu bombaykkaar ningale thallikkonnille..
  kashtaayi...

  maryaadakku nalla kavitha ezhuthikkondirunna aalaa...

  aadyam swayam nannaakooo manushyaa... ennittu mathi lesbian cowsine nannaakkunnathu...


  @ suparna
  Dear aniyathi
  i extremely sorry
  i deleted your comment due to some misunderstandings in between you and me
  sorry again
  Santhosh Pallassana

  ReplyDelete
 18. സന്തോഷ്......ഫെയിസ് ബുക്കിൽ നിന്നും ഇവിടെയെത്തി. നല്ല ഒരു വായനയായി .

  ReplyDelete
 19. നക്കി നക്കി കൊല്ലരുത് ..കവിത നന്നായി

  ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...