എന്‍റെ കൂട്ടുകാര്‍

പോസ്റ്റുകള്‍ ഇമെയിലില്‍ കിട്ടാന്‍

Monday, December 19, 2011

പെണ്‍കുട്ടിയും പട്ടാളക്കാരനും

ഭൂമിക്കടിയില്‍
മേല്‍ക്കുമേല്‍ അടുക്കിവച്ച
ശ്മശാനങ്ങളുണ്ട്.

ചോരയും മാംസവുംകൊണ്ട്‌
പടനിലം മെഴുകിയുണക്കി
ടാങ്കറുകള്‍ മടങ്ങുമ്പോള്‍,
ഒരു പട്ടാളക്കാരന്‍
ഒരു പെണ്‍കുട്ടിയില്‍ നിന്ന്
ചുവന്ന റാസാപ്പൂവ്
കൈനീട്ടി വാങ്ങുമ്പോള്‍,
പതിയെ ...
ഒരു ശ്മാശാനം
ഭൂമിക്കടിയിലേക്ക്
അന്തര്‍ദ്ധാനം ചെയ്യുന്നു.

ചുവന്ന പൂവ്
ചോരയുടെ നിര്‍മ്മലതയെന്നും
പെണ്‍കുട്ടിയുടെ നിഷ്‌ക്കളങ്കത
ഭാവിയുടെ ഊര്‍വ്വരതയെന്നും
ലോകം കൂട്ടിവായിക്കുന്നത്
വെറുതെ കാതോര്‍ത്തുകൊണ്ട്,
ഭൂമിക്കടിയില്‍
മേല്‍ക്കുമേല്‍
ശ്മശാനങ്ങള്‍...

11 comments:

 1. ചുവന്ന പൂവ്
  ചോരയുടെ നിര്‍മ്മലതയെന്നും
  പെണ്‍കുട്ടിയുടെ നിഷ്‌ക്കളങ്കത
  ഭാവിയുടെ ഊര്‍വ്വരതയെന്നും
  ലോകം കൂട്ടിവായിക്കുന്നത്
  വെറുതെ കാതോര്‍ത്തുകൊണ്ട്,
  ഭൂമിക്കടിയില്‍
  മേല്‍ക്കുമേല്‍
  ശ്മശാനങ്ങള്‍...

  ReplyDelete
 2. പട്ടാളക്കാരന്‍ എന്നും പട്ടാളക്കാരന്‍ തന്നെ
  ചുവന്ന റോസാപ്പൂ കൈനീട്ടി വാങ്ങുമ്പോള്‍ പട്ടാളക്കാരന്‍ കണ്ണുറപ്പിച്ചത്
  പെണ്‍കുട്ടിയുടെ നിഷ്ക്കളങ്കതയിലോ അതോ മാംസത്തിലോ????????

  ReplyDelete
 3. കവിത ഇഷ്ടമായി.

  മാംസ്യം എന്നാല്‍ പ്രോട്ടീനല്ലേ? മാംസം അല്ലേ, ശരി??

  ReplyDelete
 4. ചുവന്ന പൂവ് വീണ്ടും ചുവന്നു ചുവന്നു പൂക്കാതിരിക്കട്ടെ

  ReplyDelete
 5. @ പൊട്ടന്‍: തെറ്റ് ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി. തിരുത്തിയിട്ടുണ്ട്

  റഷീദ്, മൈഡ്രീംസ് രണ്ടുപേര്‍ക്കും നന്ദി

  ReplyDelete
 6. ഭൂമിയുടെ ഈ അടുക്കുകള്‍ക്ക് മേലല്ലേ നമ്മള്‍ കൊട്ടാരങ്ങള്‍ പണിയുന്നത്. പട്ടാളക്കാരെ കുറ്റം പറയനാവുമോ.. അവര്‍ മേലാളന്മാരുടെ ഉത്തരവുകള്‍ നടപ്പാക്കുന്നവര്‍ മാത്രം.
  നല്ല കവിത ആശംസകള്‍.....

  ReplyDelete
 7. ചുവന്ന റാസാപ്പൂവ്
  കൈനീട്ടി വാങ്ങുമ്പോള്‍,
  പതിയെ ...
  ഒരു ശ്മാശാനം
  ഭൂമിക്കടിയിലേക്ക്
  അന്തര്‍ദ്ധാനം ചെയ്യുന്നു.

  ഒരിടവേളയ്ക്ക് ശേഷമാണ് സന്തോഷിന്റെ ബ്ലോഗിലെത്തിയത്.കവിത ഒത്തിരി ഇഷ്ടപ്പെട്ടു.

  ReplyDelete
 8. നിഗ്രഹങ്ങൾ മതിയാക്കി പോകുന്ന യമകിങ്കരന്മാരാ‍യ പട്ടാളക്കാർ തിരിച്ചുപോകുന്ന സന്തോഷത്തിന്റെ പ്രതീകമാണല്ലോ ആ പനിനീർ പൂവ്വുകൾ...അല്ലേ ഭായ്.

  ReplyDelete
 9. യുദ്ധം ഒഴുക്കിയ ചോരയുടെ നിറമുള്ള നിര്‍മലമായ റോസാപുഷ്പം സമാധാനത്തിന്റെ പ്രതീകം.

  ReplyDelete
 10. ടി. എ. ശശിയുടെ ശ്മശാനങ്ങളെക്കുറിച്ചുള്ള ഒരു കവിത ഓര്‍മ്മ വന്നു. ഒരു പൂവ്‌ കൊണ്ട്‌ ചോര നിറം മറയ്ക്കാനായെങ്കില്‍....

  ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...