എന്‍റെ കൂട്ടുകാര്‍

പോസ്റ്റുകള്‍ ഇമെയിലില്‍ കിട്ടാന്‍

Sunday, February 20, 2011

സ്വപ്നത്തിന്റെ ചോരപുരണ്ട സ്‌നാപ്പുകള്‍

പാതാക പുതച്ച്
ചുരം കടന്ന്
ഇന്നലെയും വന്നു
നാലഞ്ചു പെട്ടികള്‍.

മുറ്റത്തു നിലവിളികളുടെ
നെരിപ്പോടില്‍
തീ കുറുക്കി പെട്ടിതുറന്നു.

അറ്റുതൂങ്ങിയ കണ്ണില്‍
അവസാനത്തെ നിലവിളിയുടെ
പാതിമാഞ്ഞ ചിത്രം
വിറങ്ങലിച്ചു കിടന്നു

വിണ്ടുകീറിയ അതിരുകളിലെ
ആകാശം നോക്കി
മലര്‍ന്നു കിടക്കവെ
ആരോ ഇവനെ
തീ പടക്കങ്ങള്‍ കൊണ്ട്
എറിഞ്ഞുടച്ചതാണ്.

മുറ്റത്ത് അവനെ
പെറുക്കി നിറച്ച
പെട്ടിക്കു മുന്‍പില്‍
അവള്‍ അലമുറയിട്ടു.

വെന്തു ചിതറിയ നെഞ്ചില്‍
അവള്‍ ഉടഞ്ഞുപോയ
നാലഞ്ചു ചിത്രങ്ങള്‍ കണ്ടു.

ഒന്ന് ചോരയില്‍ മുങ്ങിയ
അവളുടെ തന്നെ
പ്രണയമുഖമായിരുന്നു.
പിന്നെ അവളുടെ കിടാവിന്റെ,
അമ്മയുടെ, അച്ഛന്റെ,
കൂട്ടുകാരുടെ
ചില ചിന്നിയ ചീളുകള്‍.

പിന്നെ...

തേച്ചുമിനുക്കി ചായമടിച്ച
അവന്റെ കിനാവീടിന്നു മുന്‍പില്‍ നിന്ന്
നാട്ടു വഴിയെ നടന്നു പോകുന്നവരോട്
കിന്നാരം പറയുന്ന
സ്വപ്നം കൊയ്ത
മറ്റൊരു സ്‌നാപ്പ്.

16 comments:

 1. പിന്നെ...

  തേച്ചുമിനുക്കി ചായമടിച്ച
  അവന്റെ കിനാവീടിന്നു മുന്‍പില്‍ നിന്ന്
  നാട്ടു വഴിയെ നടന്നു പോകുന്നവരോട്
  കിന്നാരം പറയുന്ന
  സ്വപ്നം കൊയ്ത
  മറ്റൊരു സ്‌നാപ്പ്.

  ReplyDelete
 2. വീണ്ടും കണ്ണ് നനയിച്ചല്ലോ സന്തോഷേ :(

  (ഇന്നലെ രാത്രി കണ്ട ‘ബ്ലാക് ഹാക് ഡൌൺ’ രണ്ട് മണിക്കൂറ് കൊണ്ടുണ്ടാക്കിയതിനേക്കാൾ വികാരം ഈ പത്ത് വരികൾക്ക് ഉണ്ടാക്കാൻ കഴിയുന്നു എന്നത് സത്യം)

  ReplyDelete
 3. എത്ര ജീവനുകളാണ് ഇങ്ങനെ പുതച്ചു വരുന്നത്...
  സര്‍ക്കാരിന് ഒരു സല്യൂടും നാലഞ്ചു ആചാര വെടികളും സമയവും മാത്രം നഷ്ടം ..
  അതില്‍ നിന്നും കയ്യിട്ടു വാരാന്‍ നില്‍ക്കുന്ന ചില രാഷ്ട്രീയ പെറുക്കികളും

  ReplyDelete
 4. വേദനിപ്പിക്കുന്ന സ്നാപ്സ്..

  ReplyDelete
 5. വല്ലാത്തൊരു ഫീല്‍ നല്‍കുന്നു ഈ കവിത!
  പതാക പുതച്ച് വന്ന് എത്രയോ ജീവനുകള്‍ നമുക്ക് മുന്നിലൂടെ കടന്ന് പോയി!
  വേദനിപ്പിക്കുന്ന സ്നാപ്പ് തന്നെ!

  ReplyDelete
 6. സല്യൂട്ട്!!
  കവിതയിലൊന്നും ഒളിപ്പിച്ചില്ല എന്നൊരു സങ്കടം...!

  ReplyDelete
 7. ആരോ ഇവനെ
  തീ പടക്കങ്ങള്‍ കൊണ്ട്
  എറിഞ്ഞുടച്ചതാണ്.

  നന്നായി.വളരെ കാലത്തിനു ശേഷം ഈ വഴി വന്നപ്പോള്‍ ഇതാണ് കിട്ടിയത്.

  ReplyDelete
 8. നാടിന് വേണ്ടി ബലിയാടുകളാകുന്ന എത്രപേരുടെ സ്നാപുകൾ ദിനമ്പ്രതി കണ്ടുകൊണിരിക്കുന്നൂ...എല്ലാസ്വപ്നങ്ങളും ഇല്ലാതാകുന്നവർ...തീ പടക്കങ്ങൾ കൊണ്ട് ഇല്ലതാക്കപ്പെട്ടവർ..

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. സ്വപ്നങ്ങളെ കൊയ്തെടുത്ത വേദനിപ്പിക്കുന്ന സ്നാപ്.

  ReplyDelete
 11. valare valare krithyathayarna aavishkaaram! Ellamundu ithil!

  ReplyDelete
 12. എന്റെ ഒരു പഴയ പോസ്റ്റായ “പെൻഷൻ” ലെ നാലു വരി ഇവിടെ കുറിയ്ക്കട്ടെ :
  "പൊതുദർശനത്തിനു വച്ചൊരാവീര-
  പുത്രനാമെന്നെ പുതപ്പിച്ചൊരു
  ത്രിവർണ്ണപതാക കണ്ടാശ്വസിച്ചൂ ജനം
  ചത്താലുമെന്താ കുടുംബ പെൻഷനില്ലേ"

  ReplyDelete
 13. അഭിപ്രായം അറിയിച്ച
  ജിജോ ചേട്ടന്‍
  ജുനാ
  സ്മിത മീനാക്ഷി
  വാഴ
  രഞ്ജിത്ത് ചെമ്മാട്,
  നികു കേച്ചേരി
  ഷൈജു കോട്ടാത്തല
  മുരളിയേട്ടന്‍
  ശ്രീദേവി ചേച്ചി
  അഡിക്വേറ്റിലി മാഗ്നാനിമസ്
  കലാവല്ലഭന്‍
  ദ മാന്‍ വാല്ക്ക് വിത്ത്

  എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി

  ReplyDelete
 14. ജിജോ ചേട്ടന്‍: ഇന്നലെ ബ്ലാക്ക് ഹാക്ക് ഡൗണ്‍ കണ്ടു... ബുള്ളറ്റ്‌
  ഏല്‍ക്കാതെ കഷ്ടിച്ചു രക്ഷപ്പെട്ടു. വല്ലാതെ ബുദ്ധുമുട്ടിയെടുത്ത ഒരു ചിത്രം.
  ഇത് കുറെ വര്‍ഷം മുന്‍പ് എടുത്ത ചിത്രമല്ലെ...?

  ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...