
തറവാട്ട് വീട്
പാതിരാനേരത്ത്
ഗാനമേളയ്ക്കിറങ്ങും.
ചീവീടുകളുടെ ചീ.. ചീ.. വിളിയും
തവളക്കരച്ചിലും
കാലന്‍കോഴികളുടെ
ചാവറിയിക്കലും
ഹമ്മോ...
ഞാന്‍ പേടിച്ച്
മൂത്രം പിടിച്ചു കിടക്കും.
കിഴക്ക് സൂര്യത്തല കാണും വരെ
ഇവറ്റകള്‍ അര്‍മാദിക്കും.
ഉച്ചവെയിലായാല്‍
ചേറില്‍ ചൊടിയനും, പരലും, മൊയ്യും*
കിടന്നു മയങ്ങുന്നതു കാണണം
വെയിലത്ത് തലകുമ്പിട്ട് നില്‍ക്കും, പാടം.
പാട്ടില്ല... കൂത്തില്ല....
എവിടെപ്പോയ് ചീവിടുകള്‍ ?
ഇവറ്റങ്ങള്‍ക്ക് സൂര്യനെ പേടിയാണ് .
അന്നൊരു മഴക്കാലം;
ഗാനമേളകളുടെ തിരുതകൃതിക്കാലം.
മരണം തലയ്ക്കുപിടിച്ച്
ഫ്‌ളോറിഡാന്റെ വിഷകോശങ്ങള്‍ക്കൊപ്പം
ഇഞ്ചിപ്പാത്തിക്കരുകില്‍
വേലന്‍തെയ്യന്‍ ആടിയമര്‍ന്നു.
മകളുടെ മംഗലപ്പിറ്റേന്ന്, അന്തിക്ക്
പാടത്തെ പഴമ്പനയില്‍ നിന്ന്
മാധവേട്ടന്‍ ജീവിതത്തെ തള്ളിയിട്ടു.
മറ്റൊരു പാതിരയ്ക്ക് രമേശന്‍ നായര്‍
ഗാനമേളകള്‍ക്കിടയില്‍
ബ്ലേഡുകൊണ്ട് സിരകളെ വെട്ടിത്തുറന്ന്
സ്വയമൊഴുകിപ്പോയി .
ഗാനമേള നിലച്ചില്ല
അന്ന് കൂടുതല്‍ ശോകഗാനങ്ങള്‍ പാടി.
ആണ്ടിലൊരിക്കല്‍
വിടിനൊപ്പം ഞാനും
ഗാനമേളകള്‍ തേടിയിറങ്ങാറുണ്ട്.
രാപ്പാട്ടുകള്‍ കേട്ട് നിലാവത്ത്
മലര്‍ന്ന് കിടക്കാറുണ്ട്.
കൈത്തോട് കൈതവാഴകളെ പുണര്‍ന്ന്
അടക്കം പറയുന്നത്
കേട്ട് കുറേ ചിരിച്ചിട്ടുണ്ട്.
ഇന്ന് പഴയ ചിരിയില്ല കളിയില്ല
എല്ലാവര്‍ക്കും ഓരോ തിരക്കായി.
മരണവീടിന്റെ മൗനം പേറി
പാലക്കോടന്‍,
പരുവപ്പുഴ,
കരിക്കപ്പൊറ്റ...**
വയല്‍ക്കരയിലെ തറവാട്ടുവീട്
ഇപ്പൊള്‍ ഗാനമേളയ്ക്കിറങ്ങാറില്ല.
വയല്‍ക്കരയിലിപ്പൊ
എനിക്ക് തറവാട്ടു വീടേയില്ല,
വയലും.
* പാലക്കാടന്‍ ഞാറ്റുപാടത്തെ ഒരു തരം മീന്‍
** പാലക്കാട്ടുകാര്‍ സ്വന്തം വയലുകളെ ഇത്തരം പേരുകളിട്ട് വിളിക്കാറുണ്ട്, സ്വന്തം മക്കളെ പോലെ.
വയല്‍ക്കരയിലിപ്പൊ
ReplyDeleteഎനിക്ക് തറവാട്ടു വീടേയില്ല,
വയലും.
വയല്‍ക്കരയിലെ തറവാട്ടുവീട്
ReplyDeleteഇപ്പൊള്‍ ഗാനമേളയ്ക്കിറങ്ങാറില്ല.
വയല്‍ക്കരയിലിപ്പൊ
എനിക്ക് തറവാട്ടു വീടേയില്ല,
വയലും.
എന്തേ ഒന്നും പഴയത് പോലെയാവാത്തത്? എന്ന ചിന്തയിടക്കിടെ വന്നു വിഷമിപ്പിക്കാറുണ്ട്.
ഇങ്ങനെയുള്ള പരിചിത ഗന്ധങ്ങള്‍,ശബ്ദങ്ങളൊക്കെ വീണ്ടുമറിയാന്‍,കേള്‍ക്കാന്‍ ഒരു റീവൈന്‍ഡ് ബട്ടണോ,ടൈം മെഷീനോ കണ്ടു പിടിച്ചിരുന്നെങ്കിലെന്നാണ്..
മനസ്സില്‍ വല്ലത്തൊരു ഫീല്‍ നല്‍കുന്നുണ്ട് ഈ വരികള്‍!
ReplyDeleteകവിത ഇഷ്ടമായി കൂട്ടുകാരാ!
വയല്‍ക്കരയിലിപ്പൊ
എനിക്ക് തറവാട്ടു വീടേയില്ല,
വയലും!
പണ്ട് വിളയന്നൂർ കുമ്മാട്ടിയ്ക്ക് പാതിരാത്രി ചാക്യാർ കൂത്തും കണ്ട് ഉറക്കം തൂങ്ങി വരമ്പിലുടെ നടന്ന് വീട് പറ്റിയ വേനലുകൾ തിരിച്ചെത്തി...നഷ്ടവസന്തങ്ങൾ...
ReplyDeleteആ വയലും, വീടും,പടിപ്പുരയും,ചൊട്ടകണ്ണനും,..,..അത്തരം ഗാനമേളയുമൊക്കെ ഇന്ന് സ്വപനങ്ങളിൽ മാത്രം അവശേഷിച്ചതിൻ നഷ്ട്ടബൊധത്തിലാണ് ഇത് വായിച്ച് തീർത്തത് കേട്ടൊ ഭായ്
ReplyDeleteമകളുടെ മംഗലപ്പിറ്റേന്ന്, അന്തിക്ക്
ReplyDeleteപാടത്തെ പഴമ്പനയില്‍ നിന്ന്
മാധവേട്ടന്‍ ജീവിതത്തെ തള്ളിയിട്ടു.
sharikkum ente graamathile vayal chithram kaanichu
ഓര്‍മ്മകള്‍...തിരിച്ചു വരാത്ത ബാല്യം..തിരക്കുകള്‍ക്കിടയില്‍ ഇതൊക്ക കൊഴിഞ്ഞു പോയി ..അല്ലെ.കവിത ഇഷ്ടമായി..
ReplyDeletenalla rachana bhai....
ReplyDeleteഇത് വരെ ഉള്ള താങ്കളുടെ സൃഷ്ടിയില്‍ എനിക്കെ ഏറെ ഇഷ്ടമായ
ReplyDeleteഒരു നാടന്‍ ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന കവിത
നന്നായിട്ടുണ്ട്
ReplyDeleteGreat!!
ReplyDeleteParayathe vayya
by
Sajeevan Edassery
valare nannayittundu........ bhavukangal.......
ReplyDeleteഅഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും
ReplyDeleteഎന്റെ ഹൃദയം നിറഞ്ഞ നന്ദി