എന്‍റെ കൂട്ടുകാര്‍

പോസ്റ്റുകള്‍ ഇമെയിലില്‍ കിട്ടാന്‍

Tuesday, May 17, 2011

രതിനിര്‍വ്വേദം A

തലയില്‍ മുണ്ടിട്ട്
ഞങ്ങള്‍ ക്യൂ നിന്നിരുന്ന
ഇന്ദു ടാക്കീസ്
പൂട്ടിയതിന്റന്ന്
മൂവന്തിയില്‍
രാവും പകലും
അലിയാതെ.
വാത്സ്യായനങ്ങള്‍ ഉരുക്കഴിയാതെ
രാമുടിക്കെട്ടഴിയാതെ
ആകാശം കറപിടിച്ചു.

മുഷ്ടിമൈഥുനത്തിനൊടുവില്‍
ചോരപൊട്ടി
സൂര്യന്‍ കടലില്‍
മുങ്ങിമരിച്ചു.

അര്‍ക്കും വേണ്ടാതെ
കുറെ സൂര്യരേതസ്സ്
അവിടവിടെ തളം കെട്ടിക്കിടന്നു.

താറില്‍ കുറുകി
കറുത്തുപോയ
പൊരിവെയിലിന്റെ കനലുകള്‍
ചാരായത്തില്‍ മുങ്ങി
മദംമുറ്റിയ കണ്ണുമായ്
നേരെ വന്നു കേറിയിരുന്നത്
ഇന്ദു ടാക്കീസിലേക്കായിരുന്നു.

ഇതു ഞങ്ങടെ കിടപ്പറ;
വെയിലേറ്റു പൊള്ളിയ ഉടലുകളുടെ അരയിലെ
അധികപ്പറ്റായ രതിനാഗങ്ങള്‍ക്ക്
ചുട്ടുപൊങ്ങാനും ചീറ്റിമയങ്ങാനും
ഒരിടം.

ഇനി മോര്‍ച്ചറിയിലെ
വേന്താനിച്ച മണമാവും
കിടപ്പറക്ക്

പാതി ആടുതിന്ന
ജയഭാരതിയുടെ
കീറിപ്പറിഞ്ഞ ഉടലുമായി
ഇടിഞ്ഞുതൂങ്ങിയ പ്രൊജക്ടര്‍ മുറിയില്‍ നിന്ന്
വിശന്നു വലഞ്ഞ് ഒരു വയസ്സന്‍ പാമ്പ്
ഇളവെയിലിലേക്ക് ഇഴഞ്ഞുവന്നു.

ഇന്ന്
നരവന്ന് ജരവന്ന് വീട്ടുപടിക്കലിരിക്കുമ്പൊ
മകന്‍ കാമുകിയുമൊത്ത്
ജലകേളി കഴിഞ്ഞ്
മദകേളിക്കുപോകുന്നത് കണ്ടു.

ജലം മലിനമാക്കരുതുണ്ണീ...എന്നു പറഞ്ഞത്
അവന്‍ കേട്ടൊ എന്തൊ....

സമകാലിക കവിതയില്‍ പ്രസിദ്ധീകരിച്ചത്‌]

 _____ചൊല്ലിക്കേള്‍ക്കാം_____


16 comments:

 1. താറില്‍ കുറുകി
  കറുത്തുപോയ
  പൊരിവെയിലിന്റെ കനലുകള്‍
  ചാരായത്തില്‍ മുങ്ങി
  മദംമുറ്റിയ കണ്ണുമായ്
  നേരെ വന്നു കേറിയിരുന്നത്
  ഇന്ദു ടാക്കീസിലേക്കായിരുന്നു.

  ReplyDelete
 2. ഞങ്ങള്‍ക്ക് ത്രിവേണി ആയിരുന്നു ടാക്കീസ്.എത്ര മനോഹരമായ പേര്.രേതസ്സോഴുകി നിറഞ്ഞ ത്രിവേണി,
  ഓര്‍മകളില്‍ എത്ര രതി ചേച്ചിമാര്‍ എത്ര മോഹങ്ങള്‍ .
  (ഒടുവിലെ വരികള്‍ :( )

  ReplyDelete
 3. അവസാനം കുറച്ചു ഭാഗം മനസിലാവുന്നില്ല .........എന്താണ് ആ വാകുകളില്‍ അര്‍ത്ഥമാകുനത് എന്ന്

  ReplyDelete
 4. ഇന്ന്
  നരവന്ന് ജരവന്ന് വീട്ടുപടിക്കലിരിക്കുമ്പൊ
  മകന്‍ കാമുകിയുമൊത്ത്
  ജലകേളി കഴിഞ്ഞ്
  മദകേളിക്കുപോകുന്നത് കണ്ടു.

  ReplyDelete
 5. മോഹന്‍ടാക്കീസ് പൊളിച്ചിട്ടു കൊല്ലങ്ങളായല്ലോ.. ഹാ കഷ്ടം...!

  ReplyDelete
 6. പണ്ടത്തെ എത്ര ടാക്കീസുകൾക്കൊക്കെ ഇത്തരം എത്ര കഥകൾ പറയാനുണ്ടാകും അല്ലേ..ഭായ്

  ReplyDelete
 7. നട്ടുച്ച നേരത്ത് ടാക്കീസുകളിലേ ഇരുട്ടില്‍പ്പൊഴിയുന്ന സീല്‍ക്കാരങ്ങളും...ദീര്‍ഘനിശ്വാസങ്ങളും ഓര്‍മ്മ വരുന്നു....!!!

  ReplyDelete
 8. ജുനാ: നന്ദി ഈ രേത സമൃദ്ധമായ കമന്റിന്...

  മൈ ഡ്രീംസ്: എന്റെ പിഴ.... നന്ദിണ്ട് ട്ടോ എന്നെ സഹിച്ചതിന്.

  ശങ്കരിനാരായണന്‍: നന്ദി

  ആശിഷ്: നന്ദി

  കോട്ടോട്ടിക്കാരന്‍: മോഹന്‍ ടക്കീസ് കൊള്ളാവുന്ന പേരാണല്ലോ... പാലക്കാട് ഹൃദയ, ശ്രീദേവി ദുര്‍ഗ്ഗ, തൃശ്ശൂര്‍ ദീപ.. അങ്ങിനെ എത്രയെത്ര.... ദരിദ്രന്റെ കാമനകള്‍ക്ക് സ്വപ്‌ന സമൃദ്ധി നല്‍കിയോര്‍...

  മുരളിയേട്ടന്‍: അതെ.. ഒരുപാട് ഒരുപാട്... നന്ദി ട്ടോ...

  അച്ചൂസ്: അതെ....മാറ്റിനിയുടെ സമയത്തെ ഉച്ചവെയിലിനുപോലും അടക്കിപ്പിടിച്ച രതിയുടെ ചൂടുണ്ട്.

  ReplyDelete
 9. പാതി ആടുതിന്ന
  ജയഭാരതിയുടെ
  കീറിപ്പറിഞ്ഞ ഉടലുമായി
  ഇടിഞ്ഞുതൂങ്ങിയ പ്രൊജക്ടര്‍ മുറിയില്‍ നിന്ന്
  വിശന്നു വലഞ്ഞ് ഒരു വയസ്സന്‍ പാമ്പ്
  ഇളവെയിലിലേക്ക് ഇഴഞ്ഞുവന്നു.

  അങ്ങിനെ ആരൊക്കെ എന്തൊക്കെ തിന്നിരിക്കണൂ :):)
  പഴയ ആ പീസ് കൊട്ടക ഓര്‍ത്തു പോയി :)

  ReplyDelete
 10. നന്നായി ഈ പഴയ കാലങ്ങളുടെ തുറന്നെഴുത്ത്

  ReplyDelete
 11. ഉത്പത്തി സിനിമ കാണാൻ കുന്ദംകുളം ജവഹറിൽ ഞാനും സുഹൃത്തും കയറി. ഇടവേളയിൽ കടലക്കാരന്റെ വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ദാ ഇരിക്കുന്നു കടലയും കൊറിച്ച് സുഹൃത്തിന്റെ ചേട്ടൻ..!

  ReplyDelete
 12. ഇങ്ങനെ ഓരോ ടാക്കീസുകള്‍ പൂട്ടുമ്പോള്‍
  നമ്മള്‍ ഓര്‍ക്കണം...
  പുതിയ തലമുറയുടെ മുന്നില്‍ തുറക്കുന്നു
  അപകടം പിടിച്ച
  പുതിയ സൈബര്‍ ലാവണങ്ങള്‍...

  ReplyDelete
 13. ഇന്ന്
  നരവന്ന് ജരവന്ന് വീട്ടുപടിക്കലിരിക്കുമ്പൊ
  മകന്‍ കാമുകിയുമൊത്ത്
  ജലകേളി കഴിഞ്ഞ്
  മദകേളിക്കുപോകുന്നത് കണ്ടു.

  ജലം മലിനമാക്കരുതുണ്ണീ...എന്നു പറഞ്ഞത്
  അവന്‍ കേട്ടൊ എന്തൊ....
  ഇഷ്ടായി

  ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...