എന്‍റെ കൂട്ടുകാര്‍

Saturday, April 3, 2010

തീപ്പിണ്ഡം

ഇന്നലെയോളം
ഈ തെരുവിന്‍റെ മുലക്കണ്ണ്‌
എന്‍റെ ചോരച്ചുണ്ടുകളില്‍
ചുരന്നു കിടന്നിരുന്നു.


ഇരുണ്ട ഒടവുകളില്‍ കിടന്ന്‌
കുപ്പത്തൊട്ടികളുടെ വറ്റാത്ത കനിവുണ്ട്‌‌.
പൊട്ടിയ ജലധമനികളിലെ
വെള്ളം കുടിച്ച്‌,
നഗരയോടകളുടെ സംഗീതം കേട്ട്‌...


പെട്ടെന്നാണ്‌
അരിച്ചാക്ക്‌ വീണ്‌ ചിതറിയപോലെ
ഒരു മനുഷ്യന്‍റെ തലച്ചോറ്‌
എന്‍റെ മുഖത്തുവന്നടിച്ചത്‌.
നഗരഗലികളില്‍ തീയട്ടഹസിച്ചത്‌.
തെരുവ്‌ മലര്‍ന്നടിച്ചു വീണത്‌.


എന്‍റെ കുഷ്ഠം പിടിച്ച
കൈപ്പത്തിയെ ചവിട്ടിമെതിച്ച്‌
ജനം പരക്കം പാഞ്ഞത്‌.


ഇപ്പോള്‍
ലോറികേറി ചതഞ്ഞ
ഒരു പ്രാവിന്‍റെ തിരുജഢം പോലെ
തെരുവ്‌.


കരിമരുന്നും പച്ചമാംസവും കുഴഞ്ഞ്‌
തന്തൂരിയടുപ്പുപോലെ
നടപ്പാത.


"കറുത്ത ഗംഗേ...
ഈ വിശപ്പിന്‍റെ കൂരയില്‍ നിന്ന്‌
എന്നെ അടരാതെ കാക്കണേ...


തെരുവേ...
തീ കണ്ട്‌ പേടിച്ച്‌
ചുരന്ന പാല്‌ നീ
തിരികെ വലിക്കല്ലെ...


ഇവിടെ നിന്ന്‌
ഇനിയുമെവിടേക്ക്‌
എന്നെ
പടിയടച്ച്‌
പിണ്ഡം വയ്ക്കുന്നു നീ.. "

31 comments:

  1. തെരുവേ...
    തീ കണ്ട്‌ പേടിച്ച്‌
    ചുരന്ന പാല്‌ നീ
    തിരികെ വലിക്കല്ലെ...

    ReplyDelete
  2. ഇന്നലെയോളം
    ഈ തെരുവിന്‍റെ മുലക്കണ്ണ്‌
    എന്‍റെ ചോരച്ചുണ്ടുകളില്‍
    ചുരന്നു കിടന്നിരുന്നു.

    ഇരുണ്ട ഒടവുകളില്‍ കിടന്ന്‌
    കുപ്പത്തൊട്ടികളുടെ വറ്റാത്ത കനിവുണ്ട്‌‌.
    പൊട്ടിയ ജലധമനികളിലെ
    വെള്ളം കുടിച്ച്‌,
    നഗരയോടകളുടെ സംഗീതം കേട്ട്‌...

    ഒരാള്‍ മുംബൈയില്‍ പെട്ടാല്‍
    ഒരിക്കലും മറക്കില്ല ആ നഗരത്തെ
    എത്ര പൊട്ടിത്തെറിച്ച് തീര്‍ന്നാലും
    മുറി കൂടുന്ന മുംബൈ ;
    സന്തോഷിന്റെ നല്ലൊരു കവിത

    ReplyDelete
  3. മുംബയ്ക്ക് ഇങ്ങനെ ഒരു ഗുണം കൂടെ ഉണ്ട് അല്ലെ സന്തോഷേട്ടാ...
    അറിയാതെ തന്നെ കവിതയ്ക്ക് പ്രചോദനം ആവും
    സ്വയം ഒരു കഥാപാത്രം ആയി തരും

    ReplyDelete
  4. ഈയ്യിടെ കണ്ടുകൊണ്ടിരിക്കുന്ന മുംബൈ തെരുവിന്റെ ശരിക്കുള്ള ഒരു ക്യാരികേച്ചർ.... സന്തോഷ്.
    ഇത്തരം ദുരന്തങ്ങളെയെല്ലാം ചുട്ടുകൊന്ന് , ആരാണ് ,എപ്പോഴാണ് ഒരു ഇരിക്കപിണ്ഡം വെക്കുക...ഭായി ?

    ReplyDelete
  5. കരിമരുന്നും പച്ചമാംസവും കുഴഞ്ഞ്‌
    തന്തൂരിയടുപ്പുപോലെ
    നടപ്പാത...
    കാത്തിരിപ്പിനൊടുവില്‍ വന്നത് ഈ വേദനിപ്പിക്കുന്ന സത്യം..

    ReplyDelete
  6. നമ്മുടെ നാട്ടിലേക്കും വ്യാപിക്കുന്നു ആ തീ

    ReplyDelete
  7. നഗരമങ്ങനെയാണ്‌! ചുരന്ന് ചുരന്ന്, പിളരുന്ന ചുണ്ടുകളിലേക്ക്
    ചുവപ്പിന്റെ, കറുപ്പിന്റെ രസായനങ്ങള്‍ തിരുകിത്തിരുകിത്തരും....

    കവിതയിലൂടെയൊരു നഗരസഞ്ചാരം...മുംബൈയിലെത്തിയ പ്രതീതി..
    നന്ദി, നല്ല കവിതയ്ക്ക്...

    ReplyDelete
  8. ഓരോ തെരുവും കത്തുന്ന ലോകത്തിന്‍റെ
    മുലക്കണ്ണാണ് ....
    വെറുപ്പ്‌ ചുരത്തുന്ന മുലകണ്ണ്‌
    കത്തട്ടെ ഇനിയും വാക്കുകള്‍

    ReplyDelete
  9. മഹാനഗരത്തെ സൂക്ഷ്മതയോടെ കാണുന്ന
    കവിയുടെ മൂന്നാം കണ്ണ്..! മൂര്‍ച്ചയുള്ള,
    മുനയുള്ള, പൊള്ളുന്ന വാക്കുകള്‍,
    ഇനിയും ചുരത്തുക..

    ReplyDelete
  10. സന്തോഷ്‌ ..... നന്നായി
    താങ്കളുടെ എഴുത്ത് രീതി വളരെയിഷ്ടമാണ്
    പലപ്പോഴും വായിച്ചു പോകാറുണ്ട്
    അഭിപ്രായമൊന്നും എഴുതാത്തതാണ്...സമയക്കുറവു തന്നെ കാരണം.

    വീണ്ടും വരാം
    ഭാവുകങ്ങള്‍

    ReplyDelete
  11. Anandavalli ChandranApril 7, 2010 at 2:48 PM

    Eee nagaratthil nadamaadunna
    apalapaneeyamaaya sthithiyortthu ezhuthiya
    varikalkku jeevanundu, dukhamundu.Nalla kavitha,
    Santhosh.

    ReplyDelete
  12. കരിമരുന്നും പച്ചമാംസവും കൂടിക്കലര്‍ന്ന നടപ്പാത, തീ കണ്ട് പേടിച്ച തെരുവ്.....

    ഒരു തെരുവല്ലെങ്കില്‍ മറ്റൊരു തെരുവ് എന്നുമിതിനു സാക്ഷിയായിക്കൊണ്ടിരിക്കയല്ലേ?

    ReplyDelete
  13. thee choodu..venalinum varikalkkum..
    all the best

    ReplyDelete
  14. തെരുവുകൾ...കത്തിയമരുന്ന തെരുവുകൾ
    കത്തിതീർന്ന് കരിക്ക് സമാനമായ മ്രുതശരീരങ്ങൾ...
    തെരുവുകളിൽ പതിവായ് കാണുന്നു....
    ആശംസകൾ

    ReplyDelete
  15. നഗരത്തിന്റെ മുഖം നന്നായീ അവതരിപ്പിച്ചിരിക്കുന്നു
    good attempt keep it up

    ReplyDelete
  16. ഇങ്ങനെയൊക്കെ ആയാലും ആ തെരുവില്‍ തന്നെ ചടഞ്ഞുകൂടണം എന്നല്ലേ ആഗ്രഹിക്കുന്നത്? അതെന്തേ?

    ReplyDelete
  17. നഗരത്തെ എഴുതാത്ത കവികള്‍ ഇല്ല
    ഗ്രാമത്തെക്കുറിച്ചെഴുതാത്തവര്‍ ഇല്ലാത്തെതുപോലെ

    കക്കാടിന്റെ പാര്‍ക്കിലും 1963ഉം വായിച്ച് ചില നിരൂപകര്‍ പറന്നു ശരീരത്തില്‍ മുള്ളുകള്‍ തറക്കുന്ന പോലെ തോന്നുന്നു എന്നാണ്.

    നഗരം നമ്മെ കൈപും വേദനയും യാതനയും ഭീഷണിയും രോഗവും പട്ടിണിയുടെ ഉത്സവവുമൊക്കെ നല്‍കുമ്പോള്‍ അതിനെ നാം എഴുതാതിരിക്കുന്നതെങ്ങനെ.

    ഇവിടെയുമുണ്ട് നഗരാനുഭവം. നഗരജീവിതത്തിന്റെ കാഠിന്യം പക്ഷെ ഫീല്‍ ചെയ്തില്ല.
    എന്തൊ ഒരു മൃദുലത.
    കൊണ്ടുകേറണം..
    പക്ഷെ എത്ര നടന്നാലും ഒരു തെരുവില്‍ നിന്നു മറ്റൊന്നിലെക്കു മാത്രമെത്തുന്ന തെരുവിന്റെ മക്കളുടെ ജീവിതം ഉണ്ടിവിടെ.

    എത്ര നടന്നാലും ഒരടി മുന്നേറാത്ത അവന്റെ ഗതികേട്.

    ആര്‍. വേണുഗോപാലിന്റെ പുതിയ കവിത നഗരകാവ്യം വായിച്ചോ?

    അശോകന്‍ ചരുവിലിന്റെ ഒരു കഥയുണ്ട്. കണ്ണുകള്‍ അടയുന്നില്ല.

    വെട്ടിമാറ്റപ്പെട്ട ഒരു തലയുടെ ചിന്തകളാണ്.
    ദൃക്‌സാക്ഷി മാത്രമാവുന്ന തല. ഇടപെടാന്‍ കഴിയാത്ത തല.
    അല്ല നമ്മളൊക്കെ ഒരു തല മാത്രമാണല്ലോ!

    ReplyDelete
  18. ഇന്നലെയോളം
    ഈ തെരുവിന്‍റെ മുലക്കണ്ണ്‌
    എന്‍റെ ചോരച്ചുണ്ടുകളില്‍
    ചുരന്നു കിടന്നിരുന്നു.

    kollaam kollaam aashamsakalode

    ReplyDelete
  19. നല്ല ശില്‍പ്പം പോലെയുണ്ട്. മനോഹരം.

    ReplyDelete
  20. കൊള്ളാം സന്തോഷ്. ഒരു നല്ല ചിത്രം കിട്ടുന്നുണ്ട്.

    ReplyDelete
  21. പേടിച്ചു മാത്രം ചുരത്തുന്ന മാറില്‍ നിന്നും വേര്‍പെടാന്‍ ഇപ്പോഴും മടിയാണല്ലേ.

    ReplyDelete
  22. വിറങ്ങലിച്ചു പോയി

    ReplyDelete
  23. ഇഷ്ടപ്പെട്ടു. നല്ല വരികള്‍ .. ആഴമുള്ള കവിത .

    താങ്കളുടെ എഴുത്തുകള്‍ ഈ കൂട്ടായ്മയിലേക്കും ആഗ്രഹിക്കുന്നു. [ഓണര്‍- ശ്രീ. മനോജ്‌ കുരൂര്‍]


    http://www.orkut.co.in/Main#Community?cmm=40275036

    ReplyDelete
  24. ഇന്നലെയോളം
    ഈ തെരുവിന്‍റെ മുലക്കണ്ണ്‌
    എന്‍റെ ചോരച്ചുണ്ടുകളില്‍
    ചുരന്നു കിടന്നിരുന്നു...

    ഈ വരികള്‍ ഒന്നൂടെ ചേര്‍ക്കാമായിരുന്നു, അവസാനഭാഗത്ത്.


    നന്നായിരിക്കുന്നു. ഞാന്‍ താമസിക്കുന്ന സ്ഥലം ഏതാണ്ടിതേ പോലെയാണിപ്പോള്‍. പല്ലശ്ശനാ.., ആശംസകള്‍.


    ..
    പല്ലശ്ശനയ്ക്കോര്‍മ്മയൂണ്ടോ ആവോ എന്നെ,
    ഈ വഴി ഞാന്‍ പണ്ട് പോയതാ, വീണ്ടും കണ്ടത്തി. ;)
    ..

    ReplyDelete
  25. നഗരത്തിന്റെ തീ മുഖം കാണാം ഈ കവിതയിൽ
    നമ്മൾ എന്നും സാക്ഷികൾ മാത്രം.

    ReplyDelete
  26. പൊള്ളുന്ന വാക്കുകള്‍....

    ReplyDelete
  27. കത്തുന്ന പുതിയ കവിതകൾ വരാൻ സമയം അതിക്രമിച്ചിരിക്കുന്നു.
    വരികൾക്കിടയിൽ ഹിന്ദി വാക്കുകളും കടന്നു കയറിയിരിക്കുന്നു.

    ReplyDelete
  28. nice..an agressive poem..best words .

    ReplyDelete
  29. തെരുവേ...
    തീ കണ്ട്‌ പേടിച്ച്‌
    ചുരന്ന പാല്‌ നീ
    തിരികെ വലിക്കല്ലെ...

    ഇപ്പോള്‍ ഭയം നമുക്ക് ശീലമാക്കേണ്ടിയിരിക്കുന്നു സന്തോഷ്‌. തീ പടരുകയാണ്. ഇരുട്ടില്‍ ഇത്തിരി വെളിച്ച ചോദിച്ചു പോയാല്‍ തീകുണ്ഡം തരുന്ന ഇരുട്ടിന്റെ അധിപന്മാര്‍ നാട് വാഴാന്‍ പരിശീലിക്കുകയാണ്. ‍

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...