
പഠന മുറിയില്‍നിന്ന്
അടുക്കളയിലേക്കുള്ള ദൂരം ,
അടുക്കളയില്‍ നിന്ന് ,
കിണറിലേക്കുള്ള ദൂരം -
ഇവ അളന്നു തിട്ടപ്പെടുത്തിയാല്‍
പിന്നെ ഒരു ഡമ്മിയുണ്ടാക്കണം
ദുരൂഹതയുടെ ആഴങ്ങളിലേക്ക്
ചന്ദ്രന്‍ പോലും വീണെത്താത്ത
കിണറിലെ ദുഷിച്ച ഇരുട്ടിലേക്ക്
അതിനെ വലിച്ചെറിയണം.
എല്ലാം കഴിഞ്ഞു .
പട്ടികള്‍ക്ക് കൂട്ടില്‍ തിരിച്ചു പോകാം
വെളുത്ത സ്രാവുകള്‍ക്ക്
മദജലത്തില്‍ പുതിയ മീനുകള്‍ തിരയാം
ഒരായുസ്സിന്‍ടെ മെഴുകുതിരികള്‍
സത്യത്തിന്റെ കുഴിമാടത്തില്‍
കൊണ്ടുവച്ച് സ്വയമെരിഞ്ഞ
ഒരു മകളുടെ അച്ഛന്
ഇതാ കറവ വറ്റി
അറവ്ശാലയിലേക്ക് തെളിക്കപ്പെട്ട
ഒരു പാവം വാക്ക്
നീതി !!!
ഒരായുസ്സിന്‍ടെ മെഴുകുതിരികള്‍
ReplyDeleteസത്യത്തിന്റെ കുഴിമാടത്തില്‍
കൊണ്ടുവച്ച് സ്വയമെരിഞ്ഞ
ഒരു മകളുടെ അച്ഛന്
ഇതാ കറവ വറ്റി
അറവ്ശാലയിലേക്ക് തെളിക്കപ്പെട്ട
ഒരു പാവം വാക്ക്
നീതി !!!
"ചന്ദ്രന്‍ പോലും വീണെത്താത്ത
ReplyDeleteകിണറിലെ ദുഷിച്ച ഇരുട്ടിലേക്ക്"
മനോഹരമായ സങ്കൽപ്പം...
നന്നായിരിക്കുന്നു
സാന്ദ്രമായ വരികള്‍...
ReplyDeleteനന്‍മകള്‍ നേരുന്നു..
hi hanlallath
ReplyDeleteu check your mail box
i had sent one mail
to you
അഭയക്ക് കോടതിയിലും അഭയമില്ല
ReplyDeleteപണത്തിനു മേലെ പരുന്തും പറക്കില്ല
ഇവിടെ പണത്തിന്റെ കൂടെ സഭയുമുണ്ട് പിന്നെ എന്തു നീതി ?
മണ്ണാങ്കട്ട!
അസ്സലായിരിക്കുന്നു...
ReplyDeleteവാസ്തവത്തെ ,നല്ലൊരു രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു...
A different poem!!!
ReplyDeleteentaammoo ithu kalakkeetto...eeyideyaayi ee sambhavangal kuresse nannyi varunnillennu oru samsayam..sarikkum..!
ReplyDeleteMuch better keep it up
ReplyDeleteSunil (Muscat)
അവതരണ ശൈലിയില്‍ മികച്ച് നില്‍ക്കുന്നു
ReplyDeleteആശംസകള്‍
“പട്ടികള്‍ക്ക് കൂട്ടില്‍ തിരിച്ചു പോകാം
ReplyDeleteവെളുത്ത സ്രാവുകള്‍ക്ക് മദജലത്തില്‍ പുതിയ മീനുകള്‍ തിരയാം.”
കുറച്ചുവരികളിലൂടെ നന്നായ് വരച്ചുകാട്ടി സത്യത്തിന്റെ മുഖം, നീതിയുടെ അനീതി.
vashyamaya varikal...
ReplyDeletenannayirikkunnu...santhosh
nerinte nannu....
ലളിതം..എന്നാല്‍ തീവ്രം..!
ReplyDeleteസ്വപ്നമോ ജീവിതമോ ഏതാണു യാഥാര്‍ഥ്യം..?
santhosh, well done! , ആശംസകള്‍ !
ReplyDeleteAthe , ithaanu kavitha aankuttikalde kaviha ,poovinem poompaatem penninem varnikknath alla,
ReplyDeleteAbivaadyangal chankorappinu
Engane nallathu nannayillennu parayum
ReplyDeleteChandran arinju kondu kinattil veezhumpol
kumpasarakootil polum kayaruvanakathe...
ninte virangalicha sareeram
chandranilekku..
Bhayamanippol
Kinarukalee...
Viswanathan.P