എന്‍റെ കൂട്ടുകാര്‍

Monday, November 26, 2012

ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി

സീന്‍ ഒന്ന് :
ബസ് വന്നു നിന്നു
ഒരു പതിനേഴുകാരി മാത്രം ഇറങ്ങി.
സ്റ്റോപ്പിലുണ്ടായിരുന്ന എല്ലാവരും കയറി.
ബസ് പോയി...

പെട്ടെന്ന്
വഴിവിളക്കുകള്‍ ഒരുമിച്ചു കെടുന്നു.
ഇരുളുറ ധരിച്ചൊരു രാത്രി
താഴ്‌വരയില്‍ വന്ന് നിറയുന്നു...
കൈതത്തോട്ടത്തിനരികിലെ
വയല്‍വെള്ളത്തില്‍ നിലാവിന്റെ
നേര്‍ത്ത ചില്ലുകള്‍ മിന്നുന്നു.....
ചീവീടുകളുടെ ഈര്‍ച്ചപ്പെരുക്കം...

കറന്റുവന്നു...

നാട്ടു കവലയില്‍ ചുരുണ്ടു കിടന്നുറങ്ങുന്ന
രാത്രിയിലേക്ക്
ഒറ്റയ്ക്ക് ബിസ്സിറങ്ങിയ
പാവം പൊട്ടിപ്പെണ്ണെന്ന് കളിപറഞ്ഞ്....
വഴിവിളക്കുകള്‍
ഇപ്പോള്‍ വീണ്ടും കത്തുന്നു.

കട്ട്...!!

വഴിവിളക്കുകള്‍ ഒരുമിച്ചുകെട്ടതും
ഒരു പെണ്‍നിലവിളി
നിങ്ങള്‍ കേട്ടുവൊ...?
ഇതെവിടെനിന്നുവന്നുവെന്ന്
അവളും ഞാനും ഒരുമിച്ചിരുന്നു ചിന്തിച്ചു...

നാട്ടില്‍ രാത്രി കറന്റുപോകുന്നത്
പുതിയ വല്ല സംഭവവുമാണൊ ?
ഇതുവരെ ആരും മുറിക്കാത്ത,
പൊക്കിള്‍ക്കൊടിയായിരുന്നല്ലൊ
ഇവള്‍ക്കീ നാട്ടുവഴി....!!

പതിനേഴുകാരി ബസ്സിറങ്ങിയതിലേക്ക്
നീ നിന്റെ പേനയെ ഉദ്ധരിച്ചുകേറ്റല്ലെയെന്ന്
കളിപറഞ്ഞു ചിരിച്ചുകൊണ്ട്
അന്ന് രാത്രി
വീട്ടിലേക്കവള്‍
ഇരുട്ടുവകഞ്ഞ്, വയല്‍കടന്ന്
ഒറ്റക്ക് നടന്നുപോയി.

10 comments:

 1. രാത്രിയാണ്..ഒറ്റക്കാണ്...എന്തും സംഭവിക്കാം..
  നാട് ദൈവത്തിന്റെതാണ്..വസിക്കുന്നവര്‍ ചെകുത്താന്മാരും..
  ഒരു ശ്രദ്ധ നല്ലതാണ്...
  എന്നാലും നല്ല ധൈര്യം ഉള്ള പെണ്‍കുട്ടി ...

  കൊള്ളാം...ഭാവുകങ്ങള്‍

  www.ettavattam.blogspot.com

  ReplyDelete
 2. അങ്ങനെ വേണം പെങ്കുട്ട്യോള്

  ReplyDelete
 3. ആ പെണ്‍ കുട്ടിയെ ഓര്‍ത്ത് കവിതക്കൊപ്പം ആകുലപ്പെടുന്നു..

  ReplyDelete
 4. എത്ര ഉദ്ധരിച്ചിട്ടും പേനയൊഴുക്കിയത്
  കറുത്ത മഷി മാത്രം
  തുടച്ചു തുടച്ച് കടലാസ് കീറിയിട്ടും
  മഷിയും മനസ്സും മാത്രം വെളുക്കുന്നില്ല...
  പെൺകുട്ടി ചിരിച്ച് ചിരിച്ച് നടന്നു പോയി
  കരണ്ട് പോയത് മിച്ചം :)
  കള്ള പല്ലൂ..

  ReplyDelete
 5. പെണ്‍കുട്ടികളുള്ള ഓരൊ അഛണ്റ്റേയും (ഇപ്പോള്‍ ഒരു പെണ്‍കുട്ടിയ്ക്കും ആങ്ങളമാരില്ലല്ലോ) ആകുലതകളെ വളരെ വ്യത്യസ്തമായി എന്നാല്‍ ശക്തമായി പറഞ്ഞു. അഭിനന്ദനങ്ങള്‍.

  ReplyDelete
 6. പോലീസുകാരന്റെ മകൾ...........
  കവിത നന്നായിട്ടുണ്ട് കേട്ടോ.....
  ശുഭാശംസകൾ.......

  ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...