എന്‍റെ കൂട്ടുകാര്‍

Thursday, April 30, 2009

ഹോര്‍മ്മോണുകള്‍


ഒന്ന്‌ : യാത്രകള്‍

കൂട്ടുകാരി . . . .
മഴനൂലുകള്‍ മലയിറങ്ങി വരുന്നു. ഹോര്‍മ്മോണുകളുടെ പൊരുളുതേടി
ഞാനിറങ്ങുകയാണ്‌
ഈ ഈറന്‍ മണ്ണിലേക്ക്‌.

എങ്ങിനെയാണ്‌
അതിരിലെ അരളിമരങ്ങളില്‍,
കുടമുല്ല വള്ളികളില്‍വീണ്ടും വസന്തം ഉറവെടുക്കുന്നത്‌.

ഞാറ്റുവേലകള്‍ക്ക്‌മദം പൊട്ടുന്നത്‌.
ഗ്രഹണനേരങ്ങളില്‍
ഫണം നീര്‍ത്തി വിഷം ചീറ്റിനാഗങ്ങള്‍ നില്‍പ്പത്‌.
പിന്നെ
നാം മറക്കുമൊ
ആ മദരാത്രിയില്‍ നാമൊരൊറ്റ മരമായി പൂത്തത്‌.

രണ്ടു: കാമനകള്‍

ഏത്ര നല്ലവരായിരുന്നു നാം
എന്നിട്ടും നമ്മുടെ ചങ്ങാത്തം.... !!!
ഏണ്റ്റെ ഉഷ്ണഗര്‍ഭങ്ങളില്‍
നിന്നൂറിയ കന്‍മദം
നിന്നില്‍ പെയ്തിറങ്ങി.
വീണ്ടും വീണ്ടും ഏല്ലാം കുടിച്ചുതീര്‍ത്ത്‌
നീ തപിച്ചു തന്നെ നിന്നു

മൂന്ന്: വെളിപാടുകള്‍

അന്നാണ്‌
ഹോര്‍മ്മോണുകളെക്കുറിച്ച്‌
നമ്മുക്ക്‌ വെളിപാടുണ്ടായത്‌
ഋതുവേളകളിലെ നിണ്റ്റെ അതേ നിറം
മഴമുറ്റിയ താഴ്വരകളുടെ കവിളിലും കണ്ടത്‌‌.
നക്ഷത്രകുഞ്ഞുങ്ങള്‍ കണ്ണുപൊത്തിക്കളിക്കുന്ന രാത്രിയില്‍
ജനലുകള്‍ മാത്രമുള്ള വീട്ടില്‍
നാം പുണര്‍ന്നിരുന്നത്‌.
കളിവീടും മണ്ണപ്പവും വിട്ട്‌
കാമനകളുടെ വീട്ടില്‍
കുടികിടപ്പു തുടങ്ങിയത്‌.

നാല്‌: ഗന്ധങ്ങള്‍

നിണ്റ്റെയും എണ്റ്റെയും ഗന്ധം
ജീവിതം ജീവനില്‍മീട്ടിപ്പൊലിപ്പിച്ച പാട്ടാണ്‌.
മുല്ലപ്പൂക്കളില്‍ നിന്നും
അടുക്കളയിലെ ചുവരലുമാരയിലെ
കടലാസില്‍ പൊതിഞ്ഞ
പഴകിയ പപ്പടത്തിണ്റ്റെ ഗന്ധത്തിലേക്ക്‌-
ഉച്ചവെയില്‍മുറ്റത്ത്‌ മേഘത്തണലോടുംമ്പോലെനിന്‍
നൃത്തച്ചുവട്‌ മാറ്റിയതെപ്പോഴാണ്‌.

ഉണ്ണിയുടെ ചുണ്ടില്‍ നിന്നും ഊര്‍ന്നൂവീഴും മധു,
പാല്‍ച്ചൂര്‌, അവണ്റ്റെ മൂത്രത്തില്‍കുതിര്‍ന്ന മെത്ത-
അതില്‍ എണ്റ്റെ വിയര്‍പ്പ്‌ കുഴയുമ്പോഴാണ്‌
ഞങ്ങളിലൂടെ
നീ നിന്നെത്തെന്നെ തൊട്ടറിയുന്നത്‌.

എണ്റ്റെ കൂട്ടുകാരിനാമെങ്ങിനെ ഇങ്ങിനെ മാറി. . . ?

അഞ്ജ്ച്‌ : ജീവന്‍

വേനല്‍ ഒന്നും എടുത്തില്ല.
വിത്തുകള്‍ നിണ്റ്റെ മണ്ണില്‍ഉറക്കത്തിലായിരുന്നു.

ശ്മാശാനങ്ങളുടെ മൂകരാഗം നിലച്ചു.
മഴ. . . . .

ഇപ്പോള്‍ രാത്രി ഒരു സിംഫണിയാണ്‌.
തെങ്ങിന്‍ചുവട്ടില്‍ തൊപ്പിവച്ച്‌ രണ്ടു കൂണുകള്‍
വരമ്പത്ത്‌ നിറയെ തവളകള്‍
മഴപ്പാറ്റകള്‍ ഉയിരെടുക്കുന്നു.
നിണ്റ്റെ അടിവയറ്റില്‍
നമ്മുടെ പുതിയ ജീവന്‍.
ചുറ്റും പുതിയ പുതിയ ജീവന്‍
ഉള്ളില്‍ ഒരു പൂമ്പാറ്റ ചിറകടിക്കുന്നു.
നീ നിണ്റ്റെ കണ്ണുകള്‍ ചിമ്മിഎന്നെ ചേര്‍ന്ന്‌ നിന്നു.
നിണ്റ്റെ ചുണ്ടുകളില്‍
വീണ്ടും വീണ്ടും ഒരു പെരുമഴയായി ഞാന്‍. . . .

5 comments:

  1. പേരിലെ പല്ലശ്ശന കണ്ടാ വന്നെ :) ഏതാ ഈ അയല്‍‌നാട്ടുകാരന്‍ എന്നറിയാന്‍ .


    കവിതകള്‍ ഇഷ്ടപ്പെട്ടു. പക്ഷേ, ഈ ഊഷ്ണഗര്‍ഭം എന്താന്ന് പിടികിട്ടിയില്ല

    ReplyDelete
  2. അയ്യൊ.... അതൊരക്ഷരത്തെറ്റായിരുന്നു
    അറിയാതെ പറ്റിപ്പോയതാണ്‌ തിരുത്തിയിട്ടുണ്ട്‌

    അയലോക്കക്കാരാണ്‌ എന്നറിയിച്ചതില്‍ സന്തോഷം സസ്നേഹം

    സന്തോഷ്‌ പല്ലശ്ശന

    ReplyDelete
  3. nannayttundu santhosh pallassana........keep writing.....
    Bavukangal........

    ReplyDelete
  4. ഇതും മനോഹരമാണ്

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...