
കാറ്റിനേയും വെയിലിനേയും
നല്ല വാക്കൂട്ടി
ഇപ്പൊ വരാം
നിങ്ങള്‍ മിണ്ടിയും പറഞ്ഞും ഇരിക്കൂ
എന്നു ഞാന്‍ പറഞ്ഞതാണ്.
മഴവില്ലിനെ ഒരു വിധം
ഉടയാതെ പിടിച്ചതായിരുന്നു.
മലകളുടെ കാലു തലോടി സമുദ്രവും,
ഇനി കരയില്ലാ ട്ടോ..
എന്ന് ചിരിക്കാന്‍ ശ്രമിച്ച്
കുറേ മേഘങ്ങളും
ഇവിടെ
ഏന്റെ വരികളിലേക്ക്
ഇറങ്ങി വന്നതായിരുന്നു.
സത്യം.. !!!
ചായമണം വറ്റിയ
തേയിലച്ചണ്ടി പോലെ
കവിത വറ്റിയപ്പൊ
ഞാന്‍ അവരെ പ്രാര്‍ത്ഥിച്ചതായിരുന്നു.
മലയുടെ മസ്തകത്തില്‍ നിന്ന്
ദൈവത്തിന്റെ "നദി" എന്ന കവിതയുടെ
ആഖ്യാനം കോപ്പിയടിക്കാന്‍ വേണ്ടി...
അതുപോലൊരെണ്ണംഎഴുതാന്‍ വേണ്ടി...
ശ്ശെവികള്...
എന്നെ മയക്കികിടത്തി
മറഞ്ഞു പോയതെങ്ങാണാവൊ..
ചെന്നു നോക്കിയപ്പൊ
ഒക്കെ പഴയപടി നിന്ന്
വീശുന്നു പെയ്യുന്നു
ഇരുണ്ടും വെളുത്തും
ആളെ മക്കാറാക്കുന്നു.
എന്റെ വരികളിലിരിക്കാന്
ഒരാളെങ്കിലും വന്നില്ല..
നിങ്ങള്ടെ ചന്തീടെ
ചൂടെങ്കിലും തന്നില്ല
പോ.. പരിഷകള്‍....
ബൂലോകകവിതയില്‍ പ്രസിദ്ധീകരിച്ചത്
മലയുടെ മസ്തകത്തില്‍ നിന്ന്
ReplyDeleteദൈവത്തിന്റെ "നദി" എന്ന കവിതയുടെ
ആഖ്യാനം കോപ്പിയടിക്കാന്‍ വേണ്ടി...
വെറുതെ ഒന്നു ശ്രമിച്ചു നോക്കിയതാ... നടന്നില്ല :):)
:-) ശരിയാ..ഒരാവശ്യം വരുമ്പോ ഒന്നിനെക്കൊണ്ടും ഒരു പ്രയോജനവുമില്ലെന്നേ....! :-)
ReplyDeleteസന്തോഷ് ഭായ്...
ReplyDeleteകവിത നന്നായിട്ടുണ്ട് ..മുന്നേ വായിച്ചതാണു...
എന്റെ പുതു വത്സരാശംസകൾ !!!
‘പോ, പരിഷകള്‍...‘അങ്ങനെയങ്ങ് ആട്ടിപ്പായിക്കാതെ. ഇനിയും വരാനുള്ളതല്ലെ...
ReplyDeleteനല്ല ദിനങ്ങള്‍ ആശംസിച്ച് കൊണ്ട്.
ഇനിയും വരുമെന്നേ...
ReplyDeleteപുതുവത്സരാശംസകൾ...
ചെന്നു നോക്കിയപ്പൊ ഒക്കെ പഴയപടി നിന്ന്
ReplyDeleteവീശുന്നു പെയ്യുന്നു ഇരുണ്ടും വെളുത്തും
ആളെ മക്കാറാക്കുന്നു.
“പുതുവര്‍ഷം സന്തോഷവും സമാധാനവും ഐശ്വര്യങ്ങളും
ആയുരാരോഗ്യങ്ങളും നല്‍കാനായിട്ടാവട്ടെ വരുന്നത്.”
ശൂന്യതയില്‍ നിന്ന് കവിതയുണ്ടാക്കേണ്ടതെങ്ങിനെ എന്ന് ആലോചിക്കുകയാണ്, ഞാന്‍ കുറച്ചുനാളായി.
ReplyDeleteപ്രതീക്ഷ കൈ വടിയണ്ട, വരും :-)
ReplyDeleteനവവത്സരാശംസകള്‍ !!!
ReplyDelete2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ
അപ്പൊ..കോപ്പിയടിയിൽ നിന്നും ഉഗ്രൻ
ReplyDeleteകവിത ഉടലെടുക്കുമന്ന് മനസ്സിലായിട്ടോ...
ഒപ്പം നിറമനസ്സിനാൽ പകരുന്നുയിപ്പോൾ
നവവത്സരത്തിൻ മംഗളാശംസകൾ !..കേട്ടൊ
Oru puthumayundu kavithaykku, rasacharadu
ReplyDeletepottiykkaathae.
Oriykkalkkodi, Navavalsaraashamsakal, 2010 laeykku
ദീപ ബിജോ അലക്സ്സാണ്ടര്‍: ദൈവത്തിന്റെ ബിംബങ്ങളല്ലെ അവര്‍ വെറുതെ ഒന്നു തൊട്ടാല്‍ മതി നമ്മുടെ വരികള്‍ പൊന്നാവാന്‍ അല്ലേ... :):)
ReplyDeleteവീരു: നന്ദി വീരു... നാട്ടില്‍ പോയായിരുന്നു..ഒരാഴ്ച്ച ലീവിന് പുതിയതു വല്ലോം പോസ്റ്റിയോ... :):)
ഓ.എ.ബി: അതെ അവര്‍ വരും... അവര്‍ സഹകരിച്ചാല്‍ നമ്മള് രക്ഷപ്പെട്ടു...ല്ലേ... !!!:):)
വി.കെ.: വരാതെ എവിടെ പോകാന്‍ നന്ദി..
മാണിക്യം: നന്ദി വരിക വീണ്ടും...
തലശ്ശേരി: കവിതയ്ക്കുമാത്രം ഉള്ള ഈ സിദ്ധി സാധിച്ചെടുക്കാന്‍ താങ്കള്‍ ധ്യാനിച്ചു തുടങ്ങിയല്ലെ... വിജയാശംസകള്‍... കവിത കാത്തിരിക്കുന്നു. അതു പോസ്റ്റുമ്പൊ എന്നെയൊന്നറിയിക്കണം... :):)
ഭായി: അവരൊക്കെ ഇവിടെ തന്നെയുണ്ട് അവരുടെ വായും നോക്കി ഞാനിങ്ങിനെ... :):)
ദ മാന്‍ റ്റൂ വാല്ക് വിത്: നന്ദി ട്ടോ...
നന്ദന: നന്ദി പുതുവത്സരാശംസകള്‍
ReplyDeleteമുരളിയേട്ടന്: അതെ... പ്രപഞ്ചം എന്ന ദൈവത്തിന്റെ ഈ മഹത്ഗ്രന്ഥത്തില്‍ നിന്ന് കോപ്പിയടിച്ചോണ്ടിരിക്കയല്ലെ നമ്മള്...:):) നദിയുടെ ചന്ദോബന്ധമായ ഈ ഒഴുക്കിനെ അനുകരിക്കാന്‍ നോക്കീതാ നടക്കുന്നില്ല... :):)
ആനന്ദവല്ലി ചന്ദ്രന്: നന്ദി ടീച്ചറ് പുതുവത്സരാശംസകള്‍
മാഷെ കവിത നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളൂം
ReplyDeleteകോപ്പിയടിയായാലും അല്ലെങ്കിലും കവിത നന്നായിട്ടുണ്ട്. സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ പുതുവര്‍ഷം. ധാരാളം നല്ല നല്ല കവിതകളും ഞങ്ങള്‍ക്കു കിട്ടട്ടെ.
ReplyDelete"അതുപോലൊരെണ്ണംഎഴുതാന്‍ വേണ്ടി..."
ReplyDeleteഅതിലും നല്ലതാവാനായിരിക്കണം ശ്രമം.
ഇതേതായാലും നന്നായി.
SAthyamayittum njangal mindiyum paramnjum irunnathanu....
ReplyDeletePAKSHE NINTE PIDIYIL
MAZHA NARUKAL URNNU VEENA MAZHAVILLINTE
NIRMA EERE MANGI POYIRUKKUNNU
Samudram talodum mumpe
Nee.. malakaleyum karakaleyum
sutrathil
cementittu kuzhachathalle satyam
Viyarppumanam polu millatha
Kavithakal
Bonvitta yittuvecha paniyam pole
manamillatha
theyilla chandikale nikki chirikkunnu
Koppiyadiyil niranjorukiya
Ninte kannir puzha
Masthakam pilarnnu
Thazhekku pathikkumpol
Nandi deyvathinodu mmatram
MAYAKAM MARIYA NINNE THEDI
PANIKKURKKAYUDE GANDAM PERUNNA
KAATTUKAL
ORU NJAVARAKKIZHIKUDI
PIDIKKUVAN VAIDYANTE KALPANA
Ini ninnodu prayuvan
Onnum thanne vakkiyilla
Ninte varavum kattu
Mindiyum paranjum
njangal etrayo yamangal
Pinnittirikkunnu
VERUTHEE... PARANJAVA YAYI
PARANJU KAZHINJAVAYAYI..
PATHIRATRIYIL
URAKKAM NASHTAPPEDUMPOL
KORIKKU VANAYI
KKURICHA THANEE VICHITRA REKHAKAL
NANNAYI VARUNNUNDU KAVITHAKAL
ASAMSAKAL
vISWANATHAN.P
:-)
ReplyDeleteമഴവില്ലിനെ ഉടയാതെ പിടിച്ച് ഒറ്റയ്ക്ക് ആസ്വദിക്കണ്ട.
ReplyDeleteകാറ്റും വെയിലും ഒക്കെ അവരുടെ പാട്ടിന് പോട്ടെ.
കവിത സന്തോഷിന്റെ പാട്ടിനും വരട്ടെ.
കവിത നന്നായിട്ടുണ്ട് .
ReplyDeleteഎല്ലാ ആശംസകളൂം
Kollallo :)
ReplyDeleteനിന്റെ ചിന്തയുടെ , വകതിരിവിന്റെ , യുക്തിയുടെ , കാല്‍പ്പനീകതയുടെ ഒക്കെ
ReplyDeleteകല്പ്പടവുകളില് അവര്‍ വന്നിരുന്നിരിക്കണം ...
അവരുടെ ചന്തിയുടെ ചൂടും , ചൂരും അറിയാത്ത വണ്ണം
കല്പ്പടവുകളില് നിര്‍വികാരതയുടെ തരിശാര്‍ന്ന മരവിപ്പു പടര്ന്നിരിക്കണം ..
അതത്രേ നീ അറിയാതെ പോയത്
എല്ലാമുണ്ട്. കവിത മാത്രമില്ല.
ReplyDeleteവേണമെന്ന് ആര്‍ക്കു നിര്‍ബന്ധം അല്ലെ?
അല്ലെങ്കില്‍ എന്താണ് കവിത?
ആധുനിക ചിത്രകല പ്രസ്ഥാനം മലയാളത്തില്‍ അന്ന്യം നിന്നു പോയ ചരിത്രം എല്ലാവരെയും ബോധാവാന്മാരാക്കണ്ടേ?
ചരിത്രം ആര്‍ക്കാണ് വേണ്ടത്?