
ചത്ത പയ്യിനെ
ഞങ്ങള്‍ കുഴിച്ചിട്ടു.
പൈക്കുട്ടിയുടെ കണ്ണില്‍
ചുരന്ന
അകിടിലേക്കുള്ള വഴി
ഞങ്ങള്‍ വായിച്ചു.
അത്
നാലുകാലില്‍
വിറച്ചു വീണ്
പിന്നെയും എഴുന്നേറ്റു.
കണ്ണുകളില്‍ ഞങ്ങള്‍ കണ്ട
വഴിയുടെ
വെള്ളിരേഖകള്‍
എപ്പോഴോ മാഞ്ഞുപോയപോലെ...
അതു നടന്നു.
അമ്മേയെന്ന്
ഒന്നുരണ്ടുവട്ടം വിളിച്ചു.
കരഞ്ഞു . . . .
ഓരടി ഈരടി വെച്ച്
അത്
ആദ്യത്തെ
പുല്‍നാമ്പു കടിച്ചു .
(കലാകൌമുദി വാരികയില്‍ 2007 സെപ്തംബറില്‍ പ്രസിദ്ധീകരിച്ചത്)
അത്
ReplyDeleteനാലുകാലില്‍
വിറച്ചു വീണ്
പിന്നെയും എഴുന്നേറ്റു.....
താങ്കള്‍ടെ ബ്ലോഗ് കണ്ടു നന്നായിരിക്കുന്നു
ReplyDeleteഇനിയും നല്ല ശൃഷ്ടികള്‍ താങ്കളില്‍ നിന്നു പ്രതീക്ഷീക്കുന്നു
സന്തോഷ്, ഇത് കൊള്ളാം
ReplyDeleteചെറിയ വരികളാണെങ്കിലും മനോഹരം
പ്രകൃതി എല്ലാം പഠിപ്പിക്കുന്നു .
ReplyDeleteഅനിവാര്യതയുടെ ആദ്യ അക്ഷരങ്ങള്‍ പോലും
Hi santhosh,
ReplyDeletei dont kno to read malyali...but as far as pics are concerned...those are very nice....from ur pics i can estimate ur thoughts....n u lookin dashin HERO in your snap in glairs....Cheers!!!!
നല്ല വരികൾ
ReplyDeleteമനസ്സിനെ തൊടുന്ന മനോഹരമായ കവിത...
ReplyDeleteമനോഹരമെന്നോ ഗംഭീരമെന്നോ പറയാനാവുന്നില്ല . മറിച്ച് എന്തോ ഒരു ആര്‍ദ്രത ഫീല്‍ ചെയ്തു ... ആദ്യ മൂന്നുവരികളെ ചേര്‍ത്തുപിടിച്ച് മുന്നേറിയ മറ്റു വരികള്‍
ReplyDelete!!!
വളരെ നന്നായിരിയ്ക്കുന്നു.
ReplyDeleteവളരെ നന്നായിട്ടുണ്ട്... വരിമുറി എന്ന് ചിലര്‍ പറയുമെങ്കിലും...
ReplyDeleteകവിതയുടെ ഭാവം ഉണ്ട്...
കവിത വായിച്ചു...
ReplyDeleteനന്നായിട്ടുണ്ട്...
ആശംസകള്‍...*
ഈ മുംബൈ നഗരത്തിന്റെ നടുവിലും ഗ്രാമം നിങ്ങളെ വിടാതെ പിന്‍ തുടരുന്നു അല്ലെ .. നല്ലത്.... ചെറിയ കവിത വലിയ ആശയം
ReplyDeleteഎല്ലാ കമണ്റ്റുകള്‍ക്കു എണ്റ്റെ അകമഴിഞ്ഞ നന്ദി ഗൊപന്‍ സാര്‍: ഇനിയും വരണം അനുഗ്രഹം എന്നു ഉണ്ടാവണം
ReplyDeleteഅരുണ്‍: തങ്ങളോട് പ്രത്യേകം പറയേണ്ട കാര്യമില്ല "ഇതു നമ്മ ആള്"
പാവപ്പെട്ടവന്‍, ജീനീ, ലക്ഷ്മി, ഹന്‍ല്ലലത്, പ്രിയ, ശ്രീ, കൂട്ടുകാരന്‍, ശ്രി ഇടമര്‍, സശിനാസ് എല്ലവര്‍ക്കും എണ്റ്റെ നന്ദി.
വീണ്ടും വരണേ....
നിങ്ങളില്ലാതെ എനിക്കെന്തു ബ്ളോഗ്ഗിഗ്
നന്ദി..സന്തോഷം
ReplyDeleteഞാനുമെത്തിയിന്നു പല്ലശ്ശനയില്‍....
കവിതയുടെ...
ആ സുഖമുണ്ട് എന്നുതിരുത്തുക.
സര്‍വ്വ ഐശ്വര്യങ്ങളും നേരുന്നു
വളരെ നന്നായിട്ടോ... മനസ്സിനെ തൊടുന്ന വരികള്‍
ReplyDeleteആര്‍ദ്രമായൊരതിജീവനം....!
ReplyDeleteനല്ല കവിത.
കിടാവ് ഹൃദയം കൊത്തി വലിക്കുന്നു......വാസ്തവമായ കവിത...
ReplyDeleteവരികളില്‍ തൊടുന്നു.. !
ReplyDeleteതൊട്ടറിയുന്നു ഈ വാക്കുകള്‍....
ReplyDeletenalla kavita. thangalude kavithakalallam onnu vaayikkan aagrahamundu.
ReplyDeleteShnehapoorvam,
Unnikrishnan
Athijeevanathinu njangaludeyum prarthanakal.. Ashamsakal...!!!
ReplyDeleteലളിതമായ വരികളിലൂടെ ഹൃദയമൊന്നു കൊളുത്തിവലിക്കുന്ന കവിത.
ReplyDeletenjangalum nigalum cherna ee lokathinu nallakavitha nalkuvan
ReplyDeletesanthoshinu kazinzirikunnu prakruthiye snehiku eniyum kavithakal vannu nirayum ethu nichayam asamsakalode
grkaviyoor
Santhosh;
ReplyDelete'Athijeevanam'- kavita nannayi eshtappettu. Hridayathil thulachhu kayarunna
nombaram, after reading that.
ഇത് ഒതുക്കവും ഏകാഗ്രതയുമുള്ള നല്ലൊരു കവിതയായി. ജീവൻ മരണത്തെ അതിജീവിക്കുന്ന പ്രപഞ്ചാനുഭവം നല്ലൊരു ചലനചിത്രമായി ഈ കവിതയിൽ.
ReplyDeleteഎം.പി.ഹാഷിം said...
ReplyDeleteപൈക്കുട്ടിയുടെ കണ്ണില്‍ ചുരന്ന
അകിടിലേക്കുള്ള വഴി
ഞങ്ങള്‍ വായിച്ചു.
.............................
കണ്ണുകളില്‍ ഞങ്ങള്‍ കണ്ട
വഴിയുടെ
വെള്ളിരേഖകള്‍
എപ്പോഴോ മാഞ്ഞുപോയപോലെ
നിങ്ങള്‍ കണ്ട വെള്ളിരെഖകളെ മായ്ച്ചു കളഞ്ഞത്
പുല്‍നാമ്പിലേയ്ക്കുള്ള അതിജീവനത്തിന്റെ മറ്റൊരു രേഖയാണ് !
നന്നായി ....വളരെ ...വളരെ
നന്ദി ഹാഷിം... നിങ്ങളുടെ കമെന്‍റ് കാണാന്‍ വൈകി...
ReplyDelete