എന്‍റെ കൂട്ടുകാര്‍

Tuesday, July 27, 2010

ദി റോഡ്‌ ടൂ ചര്ച്ച് ഗേറ്റ്

ഉടലൊഴുക്കുണ്ട്
ഒരു വേനലിലും വറ്റാത്ത
ഈ ജീവപ്പരപ്പിന്
എന്തൊരാഴം

കൂട്ടി വായിച്ചിട്ടുണ്ടോ
ഈ ജന(ജല)രാശിയെ
അതിന്റെ ചുഴലി തിരിഞ്ഞ
ഒഴുക്കിനെ

അപ്പോഴൊക്കെ
ഇറുകിയ ടോപ്പിനുള്ളില്‍ നിന്ന്‍
പുറത്തേക്ക് മുദ്രവച്ച
ഏതെങ്കിലും മുലകളില്‍
കണ്ണിടറി കാലുതെറ്റി വീഴും
ഒടുവില്‍
ഞാന്‍ ഒലിച്ചു പോകും
കൊഴുത്ത നിതംബത്തിന്റെ
പിന്‍ നിഴല്‍ ചവിട്ടി
വീട്ടിലേക്ക്

വായനാമുറിവിട്ട്
ഈ നദിയെ വായിക്കാന്‍ വന്നതാണ്
തോറ്റുപോയി

ഇറങ്ങി വരൂ ഈ നദിയിലേക്ക്
നമുക്ക് സ്വയം തുഴയാം

വറ്റാത്ത ഈ ഉടലുറവകള്‍ കണ്ട്‌
പണ്ടെങ്ങോ പാടിയപോലെ
പഴുത്ത പുണ്ണുകള്‍‍
പുകമൂടിയ വീടുകള്‍
രേതസ്സിന്‍റെ മണം മുറ്റിയ തെരുവുകള്‍ എന്ന്‌
ഇനിയും നാണം കെടുത്തരുതേ

ആട്ടിത്തെളിക്കുന്നത്‌
ഏതറവുപുരയിലേക്കെന്ന്‌
അലറിവിളിക്കരുതേ

കരയല്ലേ കരയല്ലേ നഗരമേയെന്ന്‌
ശബ്ദമില്ലാതെ
ഒഴുകാന്‍ വിടാം
ഈ ഉടല്‍നദിയില്‍
നമ്മുടെ ഉടലിനെ

പുതുകവിതയില്‍ പ്രസിദ്ധീകരിച്ചത്‌

32 comments:

  1. കരയല്ലേ കരയല്ലേ നഗരമേയെന്ന്‌
    ശബ്ദമില്ലാതെ
    ഒഴുകാന്‍ വിടാം
    ഈ ഉടല്‍നദിയില്‍
    നമ്മുടെ ഉടലിനെ. . .

    ReplyDelete
  2. നല്ല കവിത സന്തോഷേട്ടാ....

    ReplyDelete
  3. ..
    അയ്യൊ.. സമയമുള്ളപ്പൊ ഒന്നൂടെ വായിച്ച് പറയാം.. :)
    ..

    ReplyDelete
  4. എന്താ..പെണ്ണ്‌ ഇത്രയും വെറുക്കപ്പെട്ടൊ?.
    കണ്ണും മനസ്സും നന്മയിലേക്ക് തിരിക്കുക. അപ്പോൾ എല്ലാം നന്നാകും.

    ReplyDelete
  5. കൂട്ടി വായിച്ചിട്ടുണ്ടോ
    ഈ ജന(ജല)രാശിയെ
    അതിന്റെ ചുഴലി തിരിഞ്ഞ
    ഒഴുക്കിനെ...?

    ReplyDelete
  6. oormma vannu...ee aazhapparappil oru ponguthadiyaay ozhuki nadanna kaalam !! innithaa veendum aa nagara nadiye aaswadichu !!!
    thanks bhai !

    ReplyDelete
  7. കൂട്ടി വായിക്കാനും...എത്തിപ്പിടിക്കാനും ശ്രമിച്ചിട്ടും പിടി തരാതെ വഴുതിമാറി ഒഴുകുന്ന പ്രഭാസം....!!
    നന്നായിട്ടുണ്ട്....സന്തൂ...!!

    ReplyDelete
  8. മുലകൾ ചാഞ്ചാടിതിമർക്കുന്ന,നിതംബങ്ങൾ കളകളം ഒഴുകുന്ന ഉടലൊഴുക്കുകളിൽ സ്ഥിരം മുങ്ങിക്കുളിക്കുന്ന ഞങ്ങൾ ലണ്ടൻ നിവാസികളുടെ അവസ്ഥാവിശേഷം ഇതിലും പരിതാപകരമാണ് കേട്ടൊ സന്തോഷ് ഭായ്......

    “ആട്ടിത്തെളിക്കുന്നത്‌
    ഏതറവുപുരയിലേക്കെന്ന്‌
    അലറിവിളിക്കരുതേ. . .“

    അതിനിവിടെ ഉടലറവുശാലകൾ ഇല്ലെന്നുള്ള സമാധാനം മാത്രം ബാക്കി !

    ReplyDelete
  9. ഗ്രാമ മനസ്സിലേക്ക് നഗര ശിരസ്സുകള്‍

    ഉരുണ്ടു വീഴുന്നുവോ ?

    ആസുര കാലത്തിന്റെ രൂപവൈക്രെതം

    കവിതയില്‍ 'ഗൈട്ടു' കടന്നെത്തുന്നു.

    വളരെ നന്നായി.

    ReplyDelete
  10. കവിത നന്നായിട്ടുണ്ട്!
    'പോക താഴോട്ടു മനസ്സേ, മതി മതി
    മൂഢമതേ, ഭജ ഗോവിന്ദശന്കരം' (അയ്യപ്പപ്പണിക്കര്‍)

    ReplyDelete
  11. നല്ല കവിത, സന്തോഷ്‌. നല്ല നഗരകവിത.

    ReplyDelete
  12. പ്രിയ സന്തോഷ്‌,
    കവിത വായിച്ചു.നന്നായി.

    ReplyDelete
  13. കരയല്ലേ കരയല്ലേ നഗരമേയെന്ന്‌ശബ്ദമില്ലാതെഒഴുകാന്‍ വിടാംഈ ഉടല്‍നദിയില്‍നമ്മുടെ ഉടലിനെ. . .

    ReplyDelete
  14. നിവൃത്തികേടോടെ നഗരം...

    ReplyDelete
  15. പ്രിയ ഗിരീഷ് വര്‍മ്മ, നഗരം വൃത്തികേട്ടതല്ല. അഴുക്കുകളെ ഏറ്റുവാങ്ങി അധിവസിക്കുന്നവരെ ശുദ്ധീകരിക്കുന്നവളാണ് നഗരം. പുണ്ണുപൊത്തിയ ഗലികളില്‍ അധിവസിക്കുന്നവര്‍ക്ക് അന്നന്നത്തപ്പം മുടക്കാത്തവള്‍. ചരിത്രവും വിപ്ലവവും സംസ്‌കാരത്തിന്റെ അടിവേരുവരെക്കാണാം ഇവളിലേക്ക് ഇറങ്ങിച്ചെന്നാല്‍.

    വാല്‍ക്കഷ്ണം: ഗിരീഷ് ചേട്ടന്റെ കമെന്റെ വ്യക്തമല്ല. നഗരത്തെ അറിയുന്ന ഒരാള്‍ തന്നെ ആയിരിക്കും ഗിരീഷ് ചേട്ടന്‍ എന്ന് ഞാന്‍ വശ്വസിക്കുന്നു. പക്ഷെ കമെന്റ് നെഗറ്റീവ് ആണ്. അതോ കവിത കൊള്ളില്ല എന്നാണോ ഉദ്ദേശിച്ച്.. എങ്കില്‍ ഞാനോന്നും മിണ്ടീലേ......:):)

    ReplyDelete
  16. നടന്നു അകന്ന നഗര പാതകളിലെക്ക് തിരിഞ്ഞു നോക്കരുത് എന്ന് ആരോ പറഞ്ഞത് ഓര്‍ത്തു പോവുന്നു ...

    ReplyDelete
  17. ഇറങ്ങി വരൂ ...ഈ നദിയിലേക്ക്
    നമുക്ക് സ്വയം തുഴയാം.

    കൊള്ളാം

    ReplyDelete
  18. "ഒരു വേനലിലും വറ്റാത്തഈ ജീവപ്പരപ്പിന്എന്തൊരാഴം."

    ശരിയാണ്. ഇതൊരു നിലക്കാത്ത ഒഴുക്ക് തന്നെയാണ്. എല്ലാവരും ഒറ്റക്കും കൂട്ടമായും പിന്നെ വഴിപിരിഞ്ഞും ഒഴുകിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും എളുപ്പത്തില്‍ "വായിച്ചെടുക്കാന്‍ പറ്റാത്ത" ഒരു നദിയെന്നു കവി പറയുമ്പോഴും വായിക്കാനുള്ള ശ്രമം കവിതയില്‍ വിജയിച്ചിരിക്കുന്നു. നല്ല കവിത സന്തോഷ്‌.

    ReplyDelete
  19. സന്തോഷേട്ടാ നല്ലത്

    എന്റെ ബ്ലൊഗ് കൂടി ഒന്നു നോക്കണൂട്ടോ

    www.jithinraj.in

    ReplyDelete
  20. സന്തോഷ് ഇവിടെ കാണാനും വായിക്കാനും സാധിച്ചതില്‍ സന്തോഷം

    ReplyDelete
  21. എങ്ങോട്ടാണീ ഉടലൊഴുക്കുകള്‍ !
    ഒരു നല്ല കവിത ........ഇഷ്ടമായി

    ReplyDelete
  22. വായനാമുറിവിട്ട്ഈ നദിയെ വായിക്കാന്‍ വന്നതാണ്തോറ്റുപോയി.

    ReplyDelete
  23. ഒഴുക്ക് ...
    ജീവിതത്തിലും കവിതയിലും !

    ReplyDelete
  24. ശക്തം, ചിന്തകളില്‍ പിറന്ന ഓരോ വരിയും.

    ReplyDelete
  25. അപ്പോഴൊക്കെ
    ഇറുകിയ ടോപ്പിനുള്ളില്‍ നിന്ന്‍
    പുറത്തേക്ക് മുദ്രവച്ച
    ഏതെങ്കിലും മുലകളില്‍
    കണ്ണിടറി കാലുതെറ്റി വീഴും
    ഒടുവില്‍
    ഞാന്‍ ഒലിച്ചു പോകും
    കൊഴുത്ത നിതംബത്തിന്റെ
    പിന്‍ നിഴല്‍ ചവിട്ടി
    വീട്ടിലേക്ക്.

    ഇതൊക്കെയാണല്ലോ കവിത. നന്നായിട്ടുണ്ട്. ആശംസകൾ.

    ReplyDelete
  26. അസൂയ തോന്നുന്നു ... ഈ രചനാ മികവ് കണ്ട് !!!!

    ആശംസകള്‍

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...