
എന്റെ ഉലയിലുയിര്ക്കുന്നു
മരണ മൂര്‍ച്ചകള്‍
അച്ഛാ....
നമ്മുക്കീ ബലിക്കണ്ണടയ്ക്കാം.
ഒരുമിച്ച് ഇനിയൊരല്‍പ്പം പ്രാര്‍ത്ഥന....
മൂര്‍ച്ച;
നിനക്കെന്നും മണ്ണിന് മദമിളക്കും
കലപ്പതന്‍ വരള് നാവ്,
കന്മദങ്ങളുടെ ചൂരുതേടും
കട്ടപ്പാരതന് കൂര്‍മുഖം,
ചേറുമറിക്കും തൂമ്പ,
കൊയ്ത്തരിവാള് ചുണ്ട്,
സാലഭഞ്ജികകള്തന്
ഉടലുഴിയും ഉളിക്കൈ ചൊറുക്ക്.
പൊന്നരിവാളമ്പിളിക്കാലം
ഓര്‍ക്കവെ നിന് സ്വപ്നങ്ങള്‍ക്ക്
ഇപ്പോഴും രതിമൂര്‍ച്ച.
ഇരുമ്പിന്റെ
ഉരുണ്ട തലകള്‍
ചുട്ടു തല്ലി
നിന്റെ മനോധ്യാനവും
മൂര്‍ച്ചിച്ചു കൊണ്ടേയിരുന്നു.
ഉലയില്‍ തണുത്ത മൌനം
ഉലാത്തു തുടങ്ങിയ ഒരു വറുതിക്കാലം.
കലാപത്തിന്റെ കനലുകോരി
കൊല്ലക്കുടികളെ
മാനഭംഗപ്പെടുത്തിയത് ഞാനാണ്.
ഒരു നാള്
ഉലകളുടെ കൂട്ടനിലവിളി കേട്ട്
ആയുധപ്പുരയില്‍ ബന്ധനസ്ഥനായി
നീ....
ഒരു കഠാരത്തുമ്പത്ത്
ഭയന്നുവിറച്ച്
പുത്തന്‍ കൈകളില്‍
വാക്കത്തികുലയ്ക്കുകയാണ്
ഞാന്‍.....
മുംബൈ കവിതാസമിതിയുടെ "നഗരകവിത-രണ്ടായിരത്തിയേഴ്"-ല്‍ സമാഹരിക്കപ്പെട്ടത്.
നക്സലൈറ്റാണോ?
ReplyDeleteനന്നായിരിക്കുന്നു
:)
ഉലയില്‍ തണുത്ത മൌനം
ReplyDeleteഉലാത്തു തുടങ്ങിയ ഒരു വറുതിക്കാലം.
കലാപത്തിന്റെ കനലുകോരി
കൊല്ലക്കുടികളെ
മാനഭംഗപ്പെടുത്തിയത് ഞാനാണ്.
ഒരു നാള്
ഉലകളുടെ കൂട്ടനിലവിളി കേട്ട്
ആയുധപ്പുരയില്‍ ബന്ധനസ്ഥനായി
നീ....
manoharam
ആ കാലം ഒക്കെ കഴിഞ്ഞു പോയെങ്കിലും... വാക്കത്തിയേക്കാള്‍ മൂര്‍ച്ച ഇപ്പോഴും വാക്കുകളില്‍ ഉണ്ട്..നന്നായി സന്തോഷ്
ReplyDeleteനന്നായിട്ടുണ്ട്...
ReplyDeleteനക്സലൈറ്റാണോന്നു മൂരാച്ചികള്‍ ചോദിക്കും !
ReplyDeleteമൂരാച്ചികള്‍ മൂര്‍ദ്ദാബാദ്...
കവിത ഇഷ്ടപ്പെട്ടു, വീണ്ടും വരാം...
വാക്കുകള്‍...കത്തിയുടെ മൂര്‍ച്ചയുള്ള വാക്കുകളാണ് നമുക്ക് വേണ്ടത്....ആശംസകള്‍..
ReplyDeleteവാക്കത്തിക്കും വാക്കുകള്‍ക്കും നല്ല മൂര്‍ച്ച ആയിക്കോട്ടെ.
ReplyDeleteനിനക്കെന്നും മണ്ണിന് മദമിളക്കും
ReplyDeleteകലപ്പതന്‍ വരള് നാവ്,
കന്മദങ്ങളുടെ ചൂരുതേടും
കട്ടപ്പാരതന് കൂര്‍മുഖം,
ചേറുമറിക്കും തൂമ്പ,
കൊയ്ത്തരിവാള് ചുണ്ട്,
സാലഭഞ്ജികകള്തന്
ഉടലുഴിയും ഉളിക്കൈ ചൊറുക്ക്.
...ee varikal valare ishtapettu
ശക്തമായ വരികള്‍, മനോഹരം.....സന്തോഷേ അഭിനന്ദനങ്ങള്‍....
ReplyDelete" aalayile chood" ariyunnunt.
ReplyDeleteസന്തോഷിന്റെ ഈ ആസുര താളമുള്ള കവിതയാണ് എനിക്ക് ലോഗഹര്ഭമെന്ന
ReplyDelete( ttp://murivukalkavitha.blogspot.com/2009/03/blog-post_09.html )
കവിത തന്നത്...
ഈ കവിയുടെ കാഴ്ചകള്‍ വ്യത്യസ്തമാണ്...
വാക്കുകളുടെ തുടി താളം കേള്‍പ്പിക്കുന്നു ഓരോ കവിതയും...
വന്യമായ ശൈലി...
ReplyDeleteഅതേസമയം നവ്യവും.
ആശംസകള്‍...
ഒരു കഠാരത്തുമ്പത്ത്
ReplyDeleteഭയന്നുവിറച്ച്
പുത്തന്‍ കൈകളില്‍
വാക്കത്തികുലയ്ക്കുകയാണ്
ഞാന്‍.....
ഊതികാച്ചിയ പൊന്നാകുന്ന കവിയ്ക്ക് വരികൾ
വാക്കുകള്‍ക്ക് നല്ല മൂര്‍ച്ച.
ReplyDeleteനല്ല വരികൾ.
ReplyDeleteപൊന്നരിവാളമ്പിളിക്കാലം.. Athokke orkkan koodi padilla ippo mashe...! Nannayirikkunnu. Ashamsakal...!!!
ReplyDeleteകൊള്ളാല്ലോ സന്തോഷേ :)
ReplyDeleteമൂര്‍ച്ച കൂടി കൂടി വരുന്നുണ്ടല്ലോ..?
ReplyDeleteഒരു കഠാരത്തുമ്പത്ത്
ReplyDeleteഭയന്നുവിറച്ച്
പുത്തന്‍ കൈകളില്‍
വാക്കത്തികുലയ്ക്കുകയാണ്
ഞാന്‍....
മൂര്‍ച്ചയുള്ള കവിത...
ആശംസകള്‍...*
എന്തിനു നേരെയോ പ്രതികരിക്കാനാവാതെ നീറുന്നു മാഷേ നിങ്ങള്‍. അത് ഈ അക്ഷരങ്ങള്‍ പ്രകടമാകുന്നു.
ReplyDeleteനല്ല പ്രമേയം. ആശംസകള്‍!
ReplyDeleteവിപ്ലവം ജയിക്കട്ടെ !!
ReplyDeleteayyappa panicker veendum uyarthezhunetto maashe
ReplyDeleteവാക്കത്തി യേക്കാള്‍ മൂര്‍ച്ചയുള്ള വരികള്‍ ... കവിത നന്നായിരിക്കുന്നു ...
ReplyDeleteനക്സലൈറ്റ് ആണൊ മാവോവാദിയാണോ എന്നതല്ല പ്രശ്നം.
ReplyDeleteതൂലിക കൊടുവാളാകുന്ന കാഴ്ച്ച.
എഴുതും തോറും മൂര്‍ച്ച കൂടുന്ന നിങ്ങളുടെ കൊടുവാള് എന്നും അങ്ങിനെ തന്നെ നില്ക്കാന് ഒരു പ്രാര്‍ത്ഥന...
അരുണ്‍: ഞാന്‍ നക്സലേറ്റൊന്നുമല്ല. ഒരു കാലത്ത് ഇറങ്ങി പുറപ്പെട്ട തീക്ഷണ യുവത്വങ്ങളേയും അവരുടെ ഉന്മൂലന സിദ്ധാന്തത്തെ തള്ളി പറയാന്‍ തയ്യാറല്ല. പക്ഷെ അക്രമത്തെ ഞാന്‍ എതിര്‍ക്കുന്നു. നന്ദിണ്ട് ട്ടൊ... അരുണ്‍. വന്നതിനും വായിച്ചതിനും. വീണ്ടും വരിക എന്നു പറയുന്നില്ല നമ്മളൊക്കെ ഒരു കുടുംബം... ഹ ഹ ഹ
ReplyDeleteസിജി: നന്ദി
കണ്ണനുണ്ണി: നന്ദി വീണ്ടും വരണം
ജുനൈത്ത്: നന്ദി
കൊട്ടോട്ടിക്കാരന്: കവിതയിലെ പോരയ്മ പറയണം കാരണം നിങ്ങളൊക്കെ ധാരളം വായിക്കുകയും എഴുതുകയും ചെയ്യുന്നോര് വിമര്‍ശിച്ചാലും ഞങ്ങളെ പോലുള്ളോര്ക്ക് പ്രോത്സാഹനാ....
എഴുത്തുകാരി: ചേച്ചീടെ അനുഗ്രഹം വേണം പേനപിടിക്കാനുള്ള കരുത്തുണ്ടാവാന്‍ നന്ദി വളരെ വളരെ
കെ. കെ. എസ്സ്: നന്ദി
വാഴക്കൊടന്: നന്ദിണ്ട്...
പ്രിയ: നിങ്ങളോട് എന്തിനാ നന്ദി പറേണേ നമ്മോളൊരു നാട്ടാര്...അയലോക്കക്കാര് കൂടപ്പിറപ്പുകള്‍....
ഹന്‍ല്ലലത്ത്: അനിയാ നിന്നോടുള്ളത് നേരില്‍ പറയാം
ഷാജു: ചേട്ടാ സമാനഹൃദയാ....
അനൂപ്: നന്ദി ആദ്യായിട്ടാ ഇവിടൊക്കെ ല്ലേ... വരണം ഇനിയും
രാമചന്ദ്രന്: ഈയുള്ളവന്റേ സന്തോഷം അറിയിക്കുന്നു
വശംവദന്‍: നന്ദി
സുരേഷ് പുഞ്ചയില്‍: നന്ദി മാഷെ
അച്ചുവേ... : വരണം ട്ടൊ ഇനിയും
ശശിനാസ്: നന്ദി
ഇടമര്: നന്ദി ഈ പ്രോത്സാഹനത്തിന്
ടെസ്പറാടൊ: അനിയാ നീ വന്നല്ലോ മരൂഭൂമിയും താണ്ടി എന്റേ ഹൃദയത്തിലേക്ക്
മരനല്ലൂറ് സതീഷേട്ടാ: നന്ദി
രാധ: നന്ദി വിപ്ളവം സിന്ദാബാദ്
രാമന്: അയ്യോ അങ്ങനെയൊന്നും പറയല്ലെ അയ്യപ്പപണിക്കരെവിടെ ഞാനെവിടെ. ഞാന്‍ വെറും കൃമി.
വിജയലക്ഷ്മി: ചേച്ചീ... നന്ദി ഈ പ്രോത്സാഹനത്തിന്
ജിജോ ചേട്ടാ..: ആദ്യായിട്ടാ ല്ലെ ഈ വഴിക്കൊക്കെ വരുമൊ ഇനിയും ...? വരണം.
I love to write in Malayalam. Sorry , my key board is not helping me.
ReplyDeleteYour poem is very precise, right expressions, right words and create the right ambiance and feel.
Write more....
regards
C.P.Krishnakumar.