എന്‍റെ കൂട്ടുകാര്‍

Tuesday, August 2, 2011

മേശവലിപ്പിലെ ചായക്കുപ്പികള്‍

ആകാശം, മേഘങ്ങള്‍ ,
മുറ്റത്ത് ഞൊണ്ടിക്കളിക്കുന്ന
പെണ്‍കുട്ടി,
കിളികള്‍, മരങ്ങള്‍ ...
ഒന്നും മിണ്ടാതെ
ഉറങ്ങുകയല്ലേ...
റബര്‍മൂടിയിട്ട്
മേശവലിപ്പിലെ
ചായക്കുപ്പികളില്‍ ...!!

വീടിന് ശരിക്കും
ദേഷ്യം വരുന്നുണ്ട്.

നട്ടുച്ചയില്‍
പലവട്ടം ചപ്പില ചവിട്ടിപ്പോയി
വേലിക്കല്‍ ഒരേ ഓന്ത്.
ചുമരിലിരുന്ന്
മാര്‍ക്‌സിന് ബോറടിക്കുന്നുണ്ട്.
മോര്‍ച്ചറിയിലെ തണുത്ത ശവം പോലെ
ഒന്നൂടൊന്ന് മെലിഞ്ഞപോലുണ്ട്
ലെനിന്‍ ..
പൊട്ടിയ ചില്ലിലൂടെ
എല്ലാം കണ്ടുകണ്ടൊരോക്കാനം
തിരയിളകിയപോല്‍
ഗാന്ധി....

അതേ..
ഇപ്പോഴാണ്
ഒരു ഭൂമികുലുക്കം വേണ്ടത്.
വീട് നിന്ന് കുതറുമ്പോള്‍
ചുമരിലെ ചിത്രങ്ങള്‍
താഴെ വീണു പൊട്ടണം.
ഒഴുകി പരക്കണം ഇവരുടെ ആത്മാവ്
ഇരുകാലി ഉറുമ്പുകളില്‍ ...

മേശ വലിപ്പ് തുറന്നപടിയെ
നിലത്തേയ്ക്ക് മറിയണം.
പൊട്ടിയ ചായക്കുപ്പികളില്‍ നിന്ന്
ചായം നിലത്തൊഴുകി പരന്ന്
വരയ്ക്കണം
അരൂപിയായ ഒരു പക്ഷി
വെറുതെ
ചിറകുവിടര്‍ത്തുന്നതായെങ്കിലും.

പക്ഷെ
എവിടെ നിന്നാണ്
ഒരു ഭൂമികുലുക്കം വരുന്നതെന്ന്
കാത്തിരുന്നു മടുക്കുകയാവും
വീടുകള്‍ .... ചുമരുകള്‍ ... ചായക്കുപ്പികള്‍ ....

സൈകതം വെബ് മാഗസിനില്‍ വന്നത്‌
 

22 comments:

  1. എവിടെ നിന്നാണ്
    ഒരു ഭൂമികുലുക്കം വരുന്നതെന്ന്
    കാത്തിരുന്നു മടുക്കുകയാവും
    വീടുകള്‍ .... ചുമരുകള്‍ ... ചായക്കുപ്പികള്‍ ....

    ReplyDelete
  2. ഒരു മാറ്റം ഇഷ്ട്ടപ്പെടാത്തവരുണ്ടോ ..........

    ReplyDelete
  3. വിചാരിക്കുന്നതു പോലെ കാര്യങ്ങൾ നടക്കുമോ...?
    ഓരോന്നിനും ഓരോ സമയമില്ലേ..?

    ReplyDelete
  4. കവിത രൂപത്തിൽ നന്നായി. എന്നാൽ ഭാവത്തിൽ ശുഷ്കമാണെന്ന് ഞാൻ പറയും. മാർക്സിനെയും, ലെനിനെയും,മഹത്മജിയെയും ഇനി ചില്ലു പൊട്ടിച്ചെടുത്തു വേണോ ഒരു നല്ല നാളെ? ആവാമെന്നു തന്നെ വയ്ക്കാം! പക്ഷേ അതിനും ഒരു ഭൂകമ്പം വേണമെന്ന്.........! നമ്മളുടെ പങ്കും, പ്രതിബദ്ധതയും എന്താണ്? ഒരു പക്ഷേ താങ്കൾ ഉദ്ദേശിച്ചത് ഇപ്പറഞ്ഞതു പോലെ തന്നെയായിരിക്കുമോ? അങ്ങനെയായിരുന്നെങ്കിൽ എന്ന് ആശിക്കട്ടെ. ആശംസകൾ ..............സ്നേഹപൂർവ്വം വിധു

    ReplyDelete
  5. ആഹ നല്ല കവിത..നിർമ്മലം...

    ReplyDelete
  6. ഒരു ഭൂമി കുലുക്കം /വിപ്ലവം ഇനിയും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുണ്ടാകാം പലരും. പക്ഷെ നേര്, നന്മ, നേരം ഒന്നും ഇല്ലാതെങ്ങനെ? കവിത നന്നായി

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ഈ നിസ്സംഗതയാണ് പ്രശനം. നിഷ്ക്രിയരായിപ്പോയ നാം എപ്പോഴും മറ്റൊരു അവതാരത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  9. ഗാന്ധിയും മാര്‍ക്സും മുഹമ്മദും ക്രിസ്തുവും കൃഷണനും രാമനും എല്ലാം നമ്മളില്‍ തന്നെയുണ്ട്‌. അതിനെ കണ്ടെത്തുക ആസ്വദിക്കുക. തിരിച്ചു വിളിക്കേണ്ട ആവശ്യമില്ല എന്നര്‍ത്ഥം.

    ReplyDelete
  10. ഭൂമികുലുക്കങ്ങൾ പലതും കടലിനടീയിൽ നിന്നാണുവരുന്നതെന്നു സ്നേഹിച്ച പെണ്ണാണു പറഞ്ഞത്...തർക്കമുണ്ടോ.?

    ReplyDelete
  11. പൊട്ടിയ ചില്ലിലൂടെ
    എല്ലാം കണ്ടുകണ്ടൊരോക്കാനം
    തിരയിളകിയപോല്‍
    ഗാന്ധി....!!

    ReplyDelete
  12. നല്ല കവിത


    ചോപ്രാസാബിന്റെ കമന്റ് :)

    ReplyDelete
  13. let the " kulukkam" starts from ourselfs ........

    chitrangal pottenamennu entha itra nirbhandham.. onnu techu minukki koode... nalla kavithakkum manasinum nandi...

    ReplyDelete
  14. വീട് നിന്ന് കുതറുമ്പോള്‍
    ചുമരിലെ ചിത്രങ്ങള്‍
    താഴെ വീണു പൊട്ടണം.
    ഒഴുകി പരക്കണം ഇവരുടെ ആത്മാവ്
    ഇരുകാലി ഉറുമ്പുകളില്‍ ...
    -നന്നായി വരകൾ!

    ReplyDelete
  15. ഒരു ഭൂമികുലുക്കത്തിനും അനക്കുവാന്‍ ആകാതെ നിലകൊള്ളുന്ന ചായക്കുപ്പികളുടെ അകത്തെ നിറകൂട്ടിനുള്ള വിധി എന്താണ് ? അനക്കമില്ലാതെ മരവിച്ച് ഇരിക്കുമ്പോള്‍ ഞാനും ഓര്‍ക്കും ഒരു ഭൂമി കുലുക്കം ഉള്ളില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ! നല്ല കവിത സന്തോഷ്‌

    ReplyDelete
  16. അതേ ഇപ്പോഴാണ്
    ഒരു ഭൂമികുലുക്കം വേണ്ടത്.

    ReplyDelete
  17. ഈ വഴി ആദ്യമാണ് ........കവിത വായിച്ചു.....നല്ല വരികള്‍....ആശംസകള്‍....എന്റെ മുറ്റത്തേക്കു സ്വാഗതം ....

    ReplyDelete
  18. വരണം ഒരു ഭൂകമ്പം.

    ReplyDelete
  19. നമുക്ക് നാമാകാന്‍ ഒന്നിനെയും ആരെയും കാത്തിരിക്കേണ്ട. ആശംസകള്‍.
    http://surumah.blogspot.com

    ReplyDelete
  20. ചുമരിലിരുന്ന്
    മാര്‍ക്‌സിന് ബോറടിക്കുന്നുണ്ട്.
    “മോര്‍ച്ചറിയിലെ തണുത്ത ശവം പോലെ
    ഒന്നൂടൊന്ന് മെലിഞ്ഞപോലുണ്ട്
    ലെനിന്‍ ..
    പൊട്ടിയ ചില്ലിലൂടെ
    എല്ലാം കണ്ടുകണ്ടൊരോക്കാനം
    തിരയിളകിയപോല്‍
    ഗാന്ധി....“

    ശരിയാണ്... ഇന്നത്തെ നെടും കാഴ്ച്ചകൾ കണ്ട്; ആ ചിത്രങ്ങൾ പോലും ഇങ്ങീനെയായി...!

    ReplyDelete
  21. ഡിയര്‍ സന്തോഷ്‌,
    നമ്മള്‍ കവിയരങ്ങില്‍ കണ്ടു വീണ്ടും പരിചയപ്പെട്ടു. സന്തോഷ്‌ ഈ കവിത അവതരിപ്പിച്ചത് ഞാന്‍ ആസ്വദിച്ചു.
    കവിതയിലെ സാരാംശം നന്നായിരിന്നു. അതുപോലെ യുവ കവികളുടെയെല്ലാം തന്നെ നന്നായിരിന്നു. പക്ഷെ എന്തോ എനിക്ക് വൃത്തം, പ്രാസം, അലങ്കാരം, ഉപമ ഇവ ഉള്‍കൊള്ളുന്ന കവിതകലോടാണ് പ്രിയം. കേള്‍ക്കുമ്പോള്‍ അല്പം ആലാപന മികവും നല്ലതാണ്. ശ്രീ പൊദുവാള്‍ അങ്ങിനെ അവതരിപ്പിച്ചത് നല്ലതല്ലേ. വേദിയില്‍ ഉഴവൂര്‍ ശശി ഈണത്തില്‍ കവിത ചൊല്ലിയ എല്ലാവരെയും വിമര്‍ശിക്കുന്നത് കേട്ടു. പവിത്രന്‍ ചേട്ടന്റെ കവിതയെപ്പോലും അദ്ദേഹം വിമര്‍ശിച്ചു. വേദിയില്‍ ഏറ്റവും നല്ല കവിതയായി എനിക്ക് തോന്നിയത് അദ്ധേഹത്തിന്റെ കവിതയാണ്. പഴമയെ കടിച്ചു പിടിച്ചിരിക്കുന്നത് എന്തിനാണ് എന്ന് ശശി ചോദിക്കുന്നു. ഞാന്‍ ചോദിക്കട്ടെ നമ്മുടെ അച്ഛനും അമ്മയും വയസ്സായാല്‍ നമുക്കവര്‍ അച്ഛനും അമ്മയും അല്ലാതാകുമോ? പ്രാസ വൃത്തങ്ങളൊക്കെ അറിയാവുന്നവര്‍ അങ്ങിനെയെഴുതട്ടെ. അവര്‍ പുതിയ വിഷയങ്ങള്‍ ഇടുന്നുണ്ടോ എന്നാണു നോക്കണ്ടത്. അല്ലാതെ അവരെ നിശിതമായി വിമര്‍ശിക്കുകയല്ല വേണ്ടത്.
    അതുപോലെ തന്നെ നല്ല ആലാപന ശൈലിയില്‍ ചെല്ലുന്നതിനെ അദ്ദേഹം എന്തിനാണോ കുറ്റപ്പെടുത്തിയത് എന്ന് മനസ്സിലാകുന്നില്ല. വൃത്തത്തില്‍ പുതു തലമുറയ്ക്ക് കവിത എഴുതാന്‍ പ്രയാസമാണ് എങ്കിലും പ്രാസതിലും അലങ്കാരത്തിലും അല്പം പരിശ്രമിച്ചാല്‍ ആര്‍ക്കും എഴുതാനുള്ളതെ ഉള്ളു.

    ReplyDelete
  22. എവിടെ നിന്നാണ്
    ഒരു ഭൂമികുലുക്കം വരുന്നതെന്ന്
    കാത്തിരുന്നു മടുക്കുകയാവും
    വീടുകള്‍ .... ചുമരുകള്‍ ... ചായക്കുപ്പികള്‍ ....
    nice...

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...