എന്‍റെ കൂട്ടുകാര്‍

പോസ്റ്റുകള്‍ ഇമെയിലില്‍ കിട്ടാന്‍

Sunday, May 29, 2011

കുമ്പളത്തിപ്പൂവ്

അടുക്കള ജനല്‍ വഴി
തെങ്ങിന്‍ചുവട്ടിലേക്ക്
അമ്മ വലിച്ചെറിഞ്ഞതല്ലേ നിന്നെ.

എന്നിട്ടും
ഒരു കര്‍ക്കടകപ്പെയ്ത്തില്‍

നനഞ്ഞൊലിച്ച്
മന്താരച്ചെടിയുടെ
തോളെപ്പിടിച്ച്
പെറ്റെഴുന്നേറ്റ്.....
പെറ്റെഴുന്നേറ്റിങ്ങനെ
ഈ ജനല്‍വഴിയില്‍ വന്നുനില്‍ക്കുന്നുവോ.....
ഈ മഞ്ഞപ്പൂക്കളും,
നീ പെറ്റ ചാരക്കുമ്പളവും
അമ്മയ്ക്കാണോ...?

എന്റെ അമ്മയെ
നിനക്ക് അത്രക്കിഷ്ടാ....?!!!

_____ചൊല്ലിക്കേള്‍ക്കാം_____
 

12 comments:

 1. എന്നിട്ടും
  ഒരു കര്‍ക്കടകപ്പെയ്ത്തില്‍ ....

  ReplyDelete
 2. എന്റെ അമ്മയെ
  നിനക്ക് അത്രക്കിഷ്ടാ....?!!!

  ReplyDelete
 3. :)
  അമ്മയ്ക്കാണോ..............?

  ReplyDelete
 4. കുഞ്ഞിക്കവിത നന്നായിരിക്കുന്നു

  ReplyDelete
 5. ഞാനും ഓർക്കാറുണ്ട് വലിച്ചെറിയുന്ന വിത്തുകളെ പറ്റി!............

  ReplyDelete
 6. വളരെ ഇഷ്ടായി. ഇങ്ങനെ എത്ര കുമ്പളം മുളച്ചതാണെന്റെ വീട്ടിലും.

  ReplyDelete
 7. അമ്മയെ അത്രയ്ക്കിഷ്ടമായിരിക്കും... :)

  ReplyDelete
 8. എത്ര വലിച്ചെറിഞ്ഞാലും
  സൗഹൃദം ചൊല്ലി തിരിച്ചുവരും
  ചേര്‍ന്നിരിക്കും ,
  ഒന്നെന്നു ചൊല്ലും
  അടുത്ത ഏറു കാത്തിരിക്കും

  ReplyDelete
 9. തെങ്ങ് കാത്ത്
  കുമ്പളം പൂത്തു

  ReplyDelete
 10. " എന്റെ അമ്മയെ
  നിനക്ക് അത്രക്കിഷ്ടാ....?!!! "
  ഇഷ്ടപ്പെട്ടു..

  ReplyDelete
 11. nice kavitha

  ReplyDelete
 12. വായിച്ചു. ചൊല്ലിയും കേട്ടു. ഇഷ്ടം കൊണ്ട് എത്തി നോക്കുവാണ് കുമ്പളപൂവ്

  ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...