എന്‍റെ കൂട്ടുകാര്‍

പോസ്റ്റുകള്‍ ഇമെയിലില്‍ കിട്ടാന്‍

Tuesday, May 3, 2011

കാക്കേ... കാക്കേ....


കാക്കകളായിരുന്നെങ്കി
കരഞ്ഞുവിളിച്ചേനേ...

ചില്ലനെറഞ്ഞു നിന്ന്
പെരുക്കിയേനെ..
ഒരുപെരുക്കങ്ങോളമിങ്ങോളം.

മലര്‍ന്ന് വീണ്
പിടലിക്ക് കൊത്തി
പിന്നേം മേലേക്ക്
നറുന്നുറാന്ന് പറന്നേനെ..

ചാവിനും മുന്നേ തന്നെ
കണ്ണോക്ക് കൊണ്ട്
പെലകുളിപ്പിച്ചേനേ...

ഹെന്ത് ചെയ്യാം
തൊപ്പേം തുകിലും പറിഞ്ഞ്
മലര്‍ന്നടിച്ചുവീണ് ചത്തത്
എച്ചിലുതീനി കാക്കയല്ലല്ലൊ...

17 comments:

 1. തൊപ്പേം തുകിലും പറിഞ്ഞ്
  മലര്‍ന്നടിച്ചുവീണ് ചത്തത്
  എച്ചിലുതീനി കാക്കയല്ലല്ലൊ...

  ReplyDelete
 2. അതെ അത് തന്നെ
  മലര്‍ന്നടിച്ചുവീണ് ചത്തത്
  എച്ചിലുതീനി കാക്കയല്ലല്ലൊ...............

  ReplyDelete
 3. കാക്ക എന്ന പക്ഷിയെ
  കാണാന്‍ വിര്‍ത്തിയില്ലങ്കിലും
  കവിതയില്‍ അവനെ കുറിച്ച് പറഞ്ഞില്ലെങ്കിലും
  കടുകോളം പരാതിയില്ലവനു
  കര്‍മ്മങ്ങള്‍ ചെയ്യുന്നു അവന്റെ
  കൊട്ടുന്ന നനഞ്ഞ കൈയ്യുടെ മുന്നിലും
  കൊക്കുകൊണ്ട്‌ കൊത്തിയകയറ്റുന്നുയെല്ലാം എല്ലാം

  ReplyDelete
 4. കാക്കയല്ലാത്തതിൻ ജന്മചിത്രം..
  നല്ല കവിത.

  ReplyDelete
 5. സകല വൃത്തികേടിലും ഒന്ന് കൊക്കുരുമ്മി നോക്കൂ.. ചാവുമ്പോള്‍ കലപില കൂട്ടി ഒരു കാക്കപ്പട തന്നെ കൂടെ കാണും!

  ReplyDelete
 6. മലര്‍ന്ന് വീണ് പിടലിക്ക് കൊത്തി
  പിന്നേം മേലേക്ക്
  നറുന്നുറാന്ന് പറന്നേനെ.

  ReplyDelete
 7. തൊപ്പേം തുകിലും പറിഞ്ഞ്
  മലര്‍ന്നടിച്ചുവീണ് ചത്തത്
  എച്ചിലുതീനി കാക്കയല്ലല്ലൊ

  ഹെന്ത് ചെയ്യാന്‍ !

  ReplyDelete
 8. ഇഷ്ടപ്പെട്ടു.

  ReplyDelete
 9. മലര്‍ന്നടിച്ചുവീണ് ചത്തത്
  എച്ചിലുതീനി കാക്കയല്ലല്ലൊ...

  ReplyDelete
 10. കാക്കയായിരുന്നെങ്കിൽ കൊത്തുകിട്ടിയേനേ..
  അല്ലെങ്കിൽ കണ്ടറിയുമെങ്കിലും ചെയ്യുമായിരുന്നൂ...

  ReplyDelete
 11. മൈ ഡ്രീമ്‌സ്,
  കവിയൂര്‍ജി,
  ടി. എ. ശശി
  ശ്രദ്ധേയന്‍,
  മോയ്ദീന്‍,
  വാഴക്കോടന്‍,
  യൂസുപ്പ ചേട്ടന്‍
  ആശിഷ്
  മുരളിയേട്ടന്‍...
  എല്ലാവര്‍ക്കും നന്ദി....

  ReplyDelete
 12. ഇവിടെവിട്യാപ്പോ കാക്ക ചത്തേ???

  ReplyDelete
 13. ഇഷ്ടായി, ഈ കാക്കകവിത..

  ReplyDelete
 14. കാക്ക വെറുമൊരു പ്രതീകം..എച്ചില് തീനികളുടെ വെടിയേറ്റ്‌ മരിച്ചു മറഞ്ഞല്ലോ എല്ലാം..വേണമെങ്കില്‍ ഒരു ഹര്‍ത്താല്‍ ആകാം..

  ReplyDelete
 15. നികുകേച്ചേരി,
  ഇലഞ്ഞിപ്പൂക്കള്‍,
  ജുനൈത്..... വളരെ നന്ദി

  @ജുനാ...
  ഇത് വളരെ വ്യത്യസ്തമായ വായനയാണ്. ഇവിടെയൊന്നും ഞാന്‍ എത്തിയിട്ടേയില്ല...
  എന്റെ പിഴ..
  എന്റെ വലിയ പിഴ..... :)

  ReplyDelete
 16. Anandavalli ChandranMay 12, 2011 at 9:26 PM

  Kavitha nannaayittundu.

  ReplyDelete
 17. കാക്ക നമ്മുടെ ജീവിതവും പ്രതീകവും. ഇഷ്ടപ്പെട്ടു.

  ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...