
എന്നെ നോക്കി
കൊഞ്ഞനം കുത്തല്ലേ
വീടേ....
ഒരു കൈതരാമൊ
ദാ. . . ഞാനൊന്നു
പിടിച്ചു കേറിക്കോട്ടെ
ഈ ഞണ്ടിറുക്കിച്ചേറില്‍ നിന്ന്
നീ കളിനിര്‍ത്തിപ്പോയത് ഞാനറിഞ്ഞില്ല.
പന്ത്രണ്ടാം നിലയില്‍
അയയില്‍ ഉണക്കാനിട്ട തുണികള്‍ക്കിടയില്‍
നീ കണ്ണുപൊത്തിക്കളിക്യാ. . . ?
എന്നെക്കൊണ്ടാവില്ല
നിന്നെ പിടിക്കാന്‍;
ഇങ്ങിനെ തോളേക്കേറി
ഗോവിന്ദ കളിക്കാന്‍;
ഞാനിവിടിരിക്കാം
തലകുമ്പിട്ട
കുറ്റിമരങ്ങള്‍ക്കിടയില്‍.
കൊക്കിവായന്‍ തെണ്ടി
എന്നെ ഒറ്റ നെരത്തങ്ങട് നെരത്യാ
പിന്നെ നീ കൈ തന്നാലും
പിടിക്കാന്‍ ഞാനിണ്ടാവില്ല.
നിനക്കു വേണ്ടിയാ
ഈ ഹുണ്ടിക - എന്‍റെ ചോര.
നീ എന്‍റെ മനസ്സിലുണ്ട്.
നിന്നിലെ ഇരുപ്പുമുറിയില്‍
എന്‍റെ കവി സുഹൃത്തുക്കള്‍,
പഠനമുറിയില്‍ എന്‍റെ പിള്ളേര്,
അടുക്കളേല്‍ അവടെ പാത്രക്കലമ്പല് . . .
ഇങ്ങിനെ സ്വപ്നം കാണുമ്പോഴായിരിക്കും
വാടകക്കാരന്‍ വന്ന് വാതിലുമുട്ടുക.
എല്ലാം കണ്ട് വെറുതെ കരയും
എന്‍റെ വാടക വീട്.
പാവം. . .
എല്ലാം കണ്ട് വെറുതെ കരയും
ReplyDeleteഎന്‍റെ വാടക വീട്
പാവം. . .
വീടെന്ന സ്വപ്നം നെഞ്ചില്‍ ഏറ്റുന്ന എത്രയോ പേര്‍..
ReplyDelete"ഇങ്ങിനെ സ്വപ്നം കാണുമ്പോഴായിരിക്കും
ReplyDeleteവാടകക്കാരന്‍ വന്ന് വാതിലുമുട്ടുക"
അത് നഗരജീവിതത്തിന്റെ ഭാഗം തന്നെയല്ലേ?
നീ എന്‍റെ മനസ്സിലുണ്ട്.
ReplyDeleteനിന്നിലെ ഇരുപ്പുമുറിയില്‍
എന്‍റെ കവി സുഹൃത്തുക്കള്‍,
പഠനമുറിയില്‍ എന്‍റെ പിള്ളേര്,
അടുക്കളേല്‍ അവടെ പാത്രക്കലമ്പല്
പകലനും എഴുതിക്കണ്ടു വാടകവീടിനെക്കുറിച്ച്...
ReplyDeleteഇതും കൊള്ളാം.
From where..... u r getting……………..ee terakkulla jobineda e lum………….
ReplyDeleteathe paavam veedu..!!
ReplyDeleteവാടക വീടാണു നായകന്‍ അല്ലേ?
ReplyDelete:)
നന്നായിരിക്കുന്നു
പാവം വാടക വീട്.എല്ലാം കാണുന്നു.നല്ല വരികൾ
ReplyDeleteകൊട്ടോട്ടിക്കാരനും വാടകവീട്ടിലാ സാറേ....
ReplyDeleteഅതുകൊണ്ടുതന്നെ കവിത വളരെക്കൂടുതല്‍ ഇഷ്ടപ്പെട്ടു...
നീ കളിനിര്‍ത്തിപ്പോയത് ഞാനറിഞ്ഞില്ല.
ReplyDeleteപന്ത്രണ്ടാം നിലയില്‍
അയയില്‍ ഉണക്കാനിട്ട തുണികള്‍ക്കിടയില്‍
നീ കണ്ണുപൊത്തിക്കളിക്യാ. . . ?
എന്നെക്കൊണ്ടാവില്ല
നിന്നെ പിടിക്കാന്‍;
എന്നെകൊണ്ടും നിന്റെ ചിന്തകൾ വിശാലമാണു
ഞാനിവിടിരിക്കാം
തലകുമ്പിട്ട
കുറ്റിമരങ്ങള്‍ക്കിടയില്‍.
നീ തുടരുക
ഭിത്തികളില്‍ ഉറഞ്ഞു കൂടിയ മൌനം
ReplyDeleteനിലാവിലേക്ക് നോക്കി മുഖം കറുക്കും...
പലതായ് ചിതറിയ ചില്ല് കൂട്ടിലേക്ക്
പല രൂപങ്ങള്‍, ഭാവങ്ങള്‍,
ശില്പങ്ങളാകും...!
എല്ലാം കണ്ട് വെറുതെ കരയും
എന്‍റെ വാടക വീട്.
പാവം. . .
Karayunna veedinu, Chirikkunna sneham.... Mnoharam Santhosh.... Ashamsakal...!!! ( Vadaka kodukkan marakkanda ketto...)
ReplyDeleteഎന്‍റെ കവി സുഹൃത്തുക്കള്‍,
ReplyDeleteപഠനമുറിയില്‍ എന്‍റെ പിള്ളേര്,
അടുക്കളേല്‍ അവടെ പാത്രക്കലമ്പല്
നന്നായിട്ടുണ്ട്
sondamayi thalachayikuvan edamillatha ee mumbayil
ReplyDeletepathrandam nilayil vasikum kaviyude manassil virium dukam sondamayi oru vidillattathum
sopanakal sathyamayithiratte kavisuhurthe ennu asamsikunnitha
പാവം വാടക വീട്...അതിനും മോഹമുണ്ടാവും....
ReplyDeleteഅതിന്റെ സ്വന്തമെന്നു പറയാനൊരു വീട്ടുകാര്‍
അതിനെ സ്നേഹിക്കുന്ന മനസ്സിലാക്കുന്ന
വിറ്റു മാസമാസം പണമെണ്ണി വാങ്ങാത്ത....
എന്തെല്ലാം കാഴ്ച്ചകള്‍ അതു കണ്ടിരിക്കുന്നു..!
ReplyDeleteആശംസകള്‍
എന്നാല്‍ അതിനുള്ള ഭാഗ്യം മറ്റു വീടുകള്‍ക്കില്ലല്ലോ. താമസിക്കാന്‍ മാറി മാറി വരുന്ന ഒരുപാട് പേരെ കാണാല്ലോ. പക്ഷേ സ്വന്തം വീടുകള്‍ക്കോ? എന്നും ഒരേ ആളുകള്‍.അപ്പോള്‍ അതല്ലേ പാവം!
ReplyDeleteഒരു കണക്കിനു വാടക വീടു തന്നെയാണ് നല്ലത്
ReplyDeleteThis comment has been removed by the author.
ReplyDeleteനഗര ജീവിതം മടുപ്പിച്ചോ പ്രിയപെട്ടവനെ നിന്നെ? എങ്കില്‍ തിരികെ വരൂ.പനകള്‍ കാവല്‍ നില്‍കുന്ന ഗ്രാമത്തില്‍ നിനക്കായുള്ള കൊച്ചു വീട്ടിലേക്ക്. സ്വാഗതം
ReplyDeleteപാവം വീട്!
ReplyDeleteനീ എന്‍റെ മനസ്സിലുണ്ട്.
ReplyDeleteആശംസകള്‍!
കണ്ണനുണ്ണി: ഞാനും അതിലൊരാള്‍ മാത്രം. പക്ഷെ മറുനാട്ടിലെത്ര നാളെന്നു വച്ചാ. ന്നാലും പുതിയ ഒരു വീടൊപ്പിക്കാനുള്ള ശ്രമത്തിലാ. കണ്ണാ... നന്ദി വായിച്ചതിനും കമന്‍റിനും
ReplyDeleteവശംവദന്‍: നന്ദി :) അതെ സ്വന്തം വീട്ടില്‍ കിടക്കുമ്പൊ പട്ടിണിയായലും സാരല്യ ത്തിരി സമാധാനം ഉണ്ടാവും ല്ലെ...
ജുനൈത്ത്: നന്ദി നീം വരണം
അരുണ്‍ ചുള്ളിക്കല്‍: നന്ദി. പകലന്‍റെ കവിത എന്നെ പൊള്ളിച്ചിരിന്നു.
മനോജേട്ടാ: നന്ദി ജോലിത്തിരക്കിനിടയിലും വന്ന് കവിത വായിച്ചതിന്
വീരു: നന്ദി
അരുണ്‍: നായകന്‍ വാടക വീടല്ല ഞാനാ :) സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് ഹ ഹ ഹ
കാന്താരിക്കുട്ടിയേ: നന്ദി വരില്ലേ വീണ്ടും എന്നെ വായിക്കാന്‍ ?
കോട്ടോട്ടിക്കാരാ: നമ്മള്‍ തുല്യ ദുഖിതര്‍ നന്ദി :)
വരവൂരാന്‍: ഞാനുമുണ്ട് നിങ്ങളുടെ കൂടെ പുതിയ ഫ്ളാറ്റു വാങ്ങുന്നതും സ്വപ്നംകണ്ട്. ഹ ഹ ഹ :):)
പകല്‍ക്കിനാവാ: ചിരകാല മോഹായിരുന്നു മുംബയില്‍ ഒരു വീട് അലോചിച്ചിരുന്നു തന്നെ സമയം പോയി വില വാണം വിട്ടപോലെ മുകളിലോട്ട്...അങ്ങിനെ ദുഖിച്ചിരിക്കുമ്പഴാ പകലന്‍റെ കവിതയിലെ വാടക വീടിലെ മുഷിഞ്ഞ ജീവിതത്തെക്കുറിച്ചും മടുപ്പിനെ ക്കുറിച്ചും വായിക്കാനിടയായത്. ആ കവിതയും എന്‍റെ സ്വകാര്യ ദുഖങ്ങളും ഈ കവിതയ്ക്കു വളമായി നന്ദിണ്ട് ഒരുപാട് ഒരുപാട്...
സുരേഷ് കുമാര്‍ പുഞ്ചയില്‍: നന്ദി; വാടക കൊടുത്തില്ലേല്‍ അവനെന്‍റെ പെടലി ഉഴിയില്ലെ ഹ ഹ ഹ :):):)
പാവപ്പെട്ടവന്‍: നന്ദി ഈ വരവിനും പ്രൊത്സാഹനത്തിനും :):)
കവിയൂറ്‍: നന്ദി
പ്രായന്‍: നന്ദി: വാടക വീടിന് എന്നെ പിരിയുമ്പോഴാവും സങ്കടം എന്നു പറ പ്ളീസ് :):):)
വഴിപോക്കന്‍: നന്ദി ഈ വഴിയെ സ്നേഹം വിതറി പോയതിന് :):)
എഴുത്തുകാരി ചേച്ചി: നന്ദി: ഇണക്കങ്ങളും പിണക്കങ്ങളുമായി വീട് നമ്മുടെ കൂടെ എന്‍ജോയ് ചെയ്യും :):):)
മാറുന്ന മലയാളി: നന്ദി: എന്താ അങ്ങിനെ പറഞ്ഞത്
ടെസ്പറടൊ: ഇല്ലനിയാ ഇപ്പൊത്തന്നെ തിരികെപോയാ അവരെന്നെ ഓടിക്കും
ശ്രീ: നന്ദി ഈ പതിവു വരവിനും കമന്‍റിനും
മരനല്ലൂര്‍ സതീഷ്: സതീഷേട്ടന്‍റെ മനസ്സിലുള്ളത് വീടൊ അതൊ ഞാനൊ. ഞാനായിരുന്നുവെങ്കില്‍ എന്നാശിക്കുകയാ ഹ ഹ ഹ.... :):):)
---ഇങ്ങനെ ഇരിക്കുമ്പോഴായിരിക്കും വാടകക്കാരൻ വന്ന് വാതിലിൽ മുട്ടുക.
ReplyDeleteഹൊ.. ആ വാടക കൊടുത്ത് കഴിഞ്ഞാൽ പിന്നെ??? കുറേ അനുഭവിച്ചിട്ടുണ്ടേ..
വീടൊരു സ്വപ്നം, എല്ലാവര്‍ക്കും. പക്ഷെ, അത് കല്ലും മണ്ണുാ ചേര്‍ത്ത് പണിതാലോ, അതില്‍ സ്വപ്നം മാത്രമുണ്ടാവില്ല.
ReplyDeleteസന്തോഷ്,
ReplyDeleteവീട് വാടകയ്ക്കാണെങ്കിലും
മനസ്സ്,സ്വന്തമാണെന്നതില്‍
അഭിമാനിയ്ക്കു....
ആശംസകള്‍
സ്വന്തം,
ചേച്ചി
“നിനക്കു വേണ്ടിയാ
ReplyDeleteഈ ഹുണ്ടിക - എന്‍റെ ചോര.“
ഒരു സാക്ഷാത്കാരത്തിനുള്ള വരികള്‍
പാലക്കാടന്‍ കവിത
ReplyDelete"നീ എന്‍റെ മനസ്സിലുണ്ട്.
ReplyDeleteനിന്നിലെ ഇരുപ്പുമുറിയില്‍
എന്‍റെ കവി സുഹൃത്തുക്കള്‍,
പഠനമുറിയില്‍ എന്‍റെ പിള്ളേര്,
അടുക്കളേല്‍ അവടെ പാത്രക്കലമ്പല്" . . .
--എന്റെ പേരു സന്തോഷ് എന്നാണോ??
അതോ തങ്കളുടെ പേര് പാവത്താൻ എന്നാണോ?--
hi vaakkilekku pinne kandilla.. njan avideyundavum...
ReplyDelete"എന്നെ ഒറ്റ നെരത്തങ്ങട് നെരത്യാ
ReplyDeleteപിന്നെ നീ കൈ തന്നാലും
പിടിക്കാന്‍ ഞാനിണ്ടാവില്ല."
എന്തുകൊണ്ടോ ഇക്കവിതയില്‍ കൂടുതലിഷ്ടപ്പെട്ടതീ വരികളാണ്. അറിഞ്ഞോ അറിയാതെയോ ഉള്ള ചില ഇടപെടലുകിലൂടെ ബന്ധങ്ങളിലുണ്ടാകുന്ന പരസ്പരം നഷ്ടപ്പെടലും പിന്നീട് വേണമെന്ന് വിചാരിച്ചാലും തിരിച്ചെടുക്കാനാകായ്കയും...
തുടരുക...
സ്നേഹത്തോടെ.
ഗൌരി: ഗൌരി ഞാന്‍ വരാം
ReplyDeleteOAB: നന്ദി; നിങ്ങളെ പോലെ ഞാനും
തലശ്ശേരി: നന്ദി; ന്നാലും സ്വന്തം വീടാവുമ്പൊ ഉള്ള ഒരു സമാധാനം സമാധാനം തന്നെ ല്ലേ...
ശ്രിദേവി ചേച്ചി: വളരെ നന്ദി; ഈ വരവിനും അനുഗ്രഹത്തിനും; :):)
ജ്വാല: നന്ദി
ജയേഷ് സാന്‍: നന്ദി: ദാ എനിക്കിപ്പൊ ഒരു സ്വന്തം നാട്ടുകാരനെ കൂടിക്കിട്ടി..മെയിലിനു മറുപടി കിട്ടിയില്ല ട്ടൊ....
പാവത്താന്‍: നന്ദി; എന്തേ സംശയം വരാന്‍.... !!!
ഷാജു ഏട്ടാ: നന്ദി; കവിത ഇഷ്ടപ്പെട്ടൂന്ന് പറഞ്ഞാമാത്രം പോരാ പോരായ്മകള്‍കൂടി പറഞ്ഞു തന്ന് മുന്നോട്ടു നയിക്കണം...
വീടില്ലാതോര്‍ക്ക് വായിക്കാന്‍ പറ്റിയ കവിത.
ReplyDeleteithenikku ishtapettuuuuuuuuuu
ReplyDeleteനിങ്ങള്‍ക്കു വേണ്ടത് SBIയുടെ ഹൌസിങ്ങ് ഫിനാന്‍സ്.
ReplyDeleteതമാശ... തമാശ.... ഞാന്‍ എട്ടു പത്തു വര്‍ഷമായിട്ട് വാടക വീട്ടിലാ കേട്ടോ... വീട് വാടകയാണോ സ്വന്തമാണോ എന്നതല്ല പ്രധാനം. താമസക്കാരന്‌റ്റെ മനസ്സ് നല്ലതാണോ എന്നതാണ്. വീട്ടുടമയുടേയും...
വീട് എന്‍റെ ഒരാഗ്രഹമായി കൊണ്ടു നടക്കാന്‍ തുടങ്ങിയിട്ട് കാലം ശ്ശ്യായി. ഓരോ തവണ നാട്ടില്‍ പോകുമ്പൊഴും ഓരോ പ്ളാനുമായാണ് യാത്ര പുറപ്പെടുക.പക്ഷെ നാട്ടില്‍ എത്തിയാല്‍ എന്തെങ്കിലും കാരണത്താല്‍ അത് തടസ്സം വരും. അവസാനം കാശ് ഉപ്പയെ ഏല്പിച്ചു പോന്നു. എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ ദാസാ.....അല്ലേ?.
ReplyDeletevadakaykku polum oru swapnam kittatha ekkalath
ReplyDeletepadiyirangi pokunna jeevithathe orthu karayunna baagyavaan