എന്‍റെ കൂട്ടുകാര്‍

Monday, May 9, 2011

ഉടലോല്‍പലങ്ങള്‍

വീട്ടില്‍
ഒരു വിഷകന്യക
ഒരു തീപ്പുരുഷോത്തമന്‍

പാമ്പും തീയും
ചീറിയടുത്തു.
കൂരകത്തിച്ച്
തീ മൂടിയുലഞ്ഞു.
പാവമൊരു സൂര്യന്‍
എല്ലാം കണ്ട് വിയര്‍ത്തു.

വിഷം കലങ്ങി
നദിയും കടലും.

കരിഞ്ഞ ശലഭച്ചിറകുകളുമായി
കാറ്റ് ചുഴലി തിരിഞ്ഞു.

പിന്നെയെപ്പോഴൊ
ഒരു രാത്രിയില്‍
മഴ തൊടുത്തു മാനം.

തണുത്തു വിറങ്ങലിച്ച
കന്യകയുടെ ഉടലില്‍ നിന്ന്
പാമ്പ് ഊര്‍ന്നിറങ്ങിപ്പോയി.

ഇരുട്ടുപുതച്ച
കുറെ കരിനീലത്തിരകള്‍
മലയുടെ മസ്തകത്തോളം തൊട്ട്
ഒറ്റക്കരച്ചിലായിരുന്നു.

ഇടിവാളിന്റെ വെള്ളിവേരുകള്‍ പാഞ്ഞ്
കരിവാളിച്ച മുഖവുമായി
ആകാശം കടലിനെ
വാരിപ്പുണര്‍ന്നു.

കടല്‍ കോരിത്തരിച്ചു.

നനഞ്ഞ മണ്ണിന്
വീണ്ടും പഴയ പാട്ടുകള്‍
ഓര്‍മ്മ വന്നു.

വിത്ത് മുളയിലേക്കും
പൂവിലേക്കുമുള്ള
വഴിതിരിഞ്ഞ്
പച്ച വരച്ചു.

ജീവന്റെ തടാകം പോലെ
പുല്‍മേടുകള്‍,
നീലക്കുറിഞ്ഞികള്‍...

നോക്കൂ...
പഴയതെന്തോ പറഞ്ഞ്
ആകാശം ചിരിക്കുമ്പൊ
താഴ്‌വാരങ്ങള്‍
നാണം കൊണ്ട് ചുവന്നത് കണ്ടോ...

പിന്നെ പതുക്കെ....പതുക്കെ...
ചക്രവാളങ്ങള്‍
വിളക്കിന്റെ തിരിതാഴ്ത്തി-
വയ്ക്കുന്നതെന്തിനാണ്...  :)

22 comments:

  1. ഞങ്ങള്‍ രണ്ടുടലോല്‍പലങ്ങള്‍....
    ഉയിരില്‍ വീണ്ടുമൊരുയിരു വിതച്ചവര്‍
    :)

    ReplyDelete
  2. പ്രലോഭനങ്ങളില്‍ പെട്ട് ഉടലുകള്‍ തേടുന്നു
    പ്രപഞ്ചത്തില്‍ ആതമാവിനെ ഒന്നുമേ തൊടുന്നില്ല
    സമയത്തിന്‍ പ്രഹരത്താല്‍ കടന്നകന്നു പോകും
    സത്യത്തിനു നേരെ കണ്ണടക്കുന്ന കവിത

    ReplyDelete
  3. കവിയൂര്‍ ജീ.: എന്നെ പ്രണയവും, പ്രകൃതിയുമൊക്കെ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്റെ വൈകാരിക അനൂഭൂതികളുടെ പ്രേഷണം കൂടിയാണ് എന്റെ കവിത...
    അതുകൊണ്ടാണ് മനസ്സില്‍ പ്രണയം വന്നു നിറയുമ്പോള്‍ കവികള്‍ പ്രണയകവിതകള്‍ എഴുതുന്നത്. പഴങ്ങള്‍ തിന്ന് ഉന്മാദിയായ കുയില്‍ മധുരമായി പാടുന്നത്.

    വളരെ വളരെ നന്ദി ഈ വായനക്ക്.... പ്രണയാശംസകള്‍... :)

    ReplyDelete
  4. പിന്നെ പതുക്കെ....പതുക്കെ...
    ചക്രവാളങ്ങള്‍
    വിളക്കിന്റെ തിരിതാഴ്ത്തി-
    വയ്ക്കുന്നതെന്തിനാണ്... :

    ReplyDelete
  5. ചക്രവാളങ്ങൾ തിരി താത്തിവയ്ക്കുമ്പോൾ വീണ്ടും ഉടലും ഉടലും ചേർന്ന് വിത്തിട്ട് ഉയിർ വിളയിപ്പിച്ച് കൊണ്ടേയിരിക്കുന്നു...

    ReplyDelete
  6. കവിത നന്നായിരിക്കുന്നു.അതിന്റെ എല്ലാ തീക്ഷണതയോടെയും വായിച്ചു.ആശംസകള്‍.

    ReplyDelete
  7. വിഷം നിറഞ്ഞൊരു കന്യക,
    കരിഞ്ഞു തീര്‍ന്നൊരു തീ;
    വിഷം കരിച്ചു വിത്ത് പാകി
    മഴ കാത്തു കാത്തൊരു തീരം..
    (പെയ്തൊഴിഞ്ഞു വെളുത്തു ;
    മാനവും മനവും മുഖവും)

    ഞാന്‍ പണ്ടേ ഓടി രക്ഷപെട്ടു......

    ReplyDelete
  8. കെ. എം. റഷീദ്,
    മുരളിയേട്ടന്‍,
    ഷാനവാസ്... എല്ലാവര്‍ക്കു നന്ദി.

    ജുനാ...: ഓടിക്കോ... ഗപിത വരുന്നുണ്ടേ ഗപിത... :)

    ReplyDelete
  9. തണുത്തു വിറങ്കലിച്ച
    കന്യകയുടെ ഉടലില്‍ നിന്ന്

    വിറങ്ങലിച്ച എന്നല്ലേ ശരിയായ പദം? ആണോ?

    ശരിക്കും ചക്രവാളങ്ങള്‍ വിളക്കിന്റെ തിരി താഴ്ത്തുന്നതെന്തിനാണ്? :):)

    ReplyDelete
  10. വാഴക്കോടന്‍: പണ്ടെ ഗര്‍ഭിണി പിന്നെ ദുര്‍ബലയും എന്നു പറഞ്ഞപോലെയായി.... കവിതയൊ കൊള്ളൂല പിന്നെ അക്ഷരത്തെറ്റും... :)

    താങ്കള്‍ പറഞ്ഞതാണ് ശരി... വിറങ്ങലിച്ച് എന്ന് മാറ്റി തെറ്റു തിരുത്തിയിരിക്കുന്നു.
    എന്നെക്കോണ്ട് ഇതൊക്കെയല്ലെ ചെയ്യാന്‍ പറ്റുള്ളു.. ല്ലേ... :) :)

    ReplyDelete
  11. വിത്ത് മുളയിലേക്കും
    പൂവിലേക്കുമുള്ള
    വഴിതിരിഞ്ഞ്
    പച്ച വരച്ചു.

    ജീവന്റെ തടാകം പോലെ
    പുല്‍മേടുകള്‍,
    നീലക്കുറിഞ്ഞികള്‍...

    ReplyDelete
  12. നോക്കൂ...
    പഴയതെന്തോ പറഞ്ഞ്
    ആകാശം ചിരിക്കുമ്പൊ
    താഴ്‌വാരങ്ങള്‍
    നാണം കൊണ്ട് ചുവന്നത് കണ്ടോ...

    വരികൾ ഇഷ്ടമായി സന്തോഷ്.

    ReplyDelete
  13. ചക്രവാളങ്ങള്‍ക്ക് നാണമായിടുന്ന്ടവും

    ReplyDelete
  14. മഴ തൊടുത്തു മാനം.
    നല്ല പ്രയോഗം :)

    കവിതയിഷ്ടമായി.

    ReplyDelete
  15. Anandavalli ChandranMay 12, 2011 at 9:21 PM

    Avasaanatthae naaluvari
    kooduthalishtappettu.

    ReplyDelete
  16. മുഴുവനായും അങ്ങ് മനസ്സിലായില്ല. എന്നാലും മനസ്സിലാക്കിയെടുത്തോളം നല്ലത്...

    ReplyDelete
  17. വീട്ടില്‍
    ഒരു വിഷകന്യക
    ഒരു തീപ്പുരുഷോത്തമന്‍...
    (-നല്ല കാര്യം)
    ചക്രവാളങ്ങള്‍
    വിളക്കിന്റെ തിരിതാഴ്ത്തി-
    വയ്ക്കുന്നതെന്തിനാണ്...
    (ഞാൻ പറയൂലാ..)
    :-)

    ReplyDelete
  18. ആശിഷ്,
    മൊയ്ദീന്‍,
    മൈ ഡ്രീംസ്,
    സൂര്യകണം,
    ഗിനി,
    അനിലന്‍ സാര്‍
    എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. എല്ലാവരേയും എന്റെ പുതിയ പോസ്റ്റിലേക്ക് ക്ഷണിക്കുന്നു.
    സസ്‌നേഹം
    പല്ലശ്ശന

    ReplyDelete
  19. നോക്കൂ...
    പഴയതെന്തോ പറഞ്ഞ്
    ആകാശം ചിരിക്കുമ്പൊ
    താഴ്‌വാരങ്ങള്‍
    നാണം കൊണ്ട് ചുവന്നത് കണ്ടോ...

    ഉം കണ്ടു. മനോഹരമായിരിക്കുന്നു അവളുടെ കവിള്‍ത്തടം. കവിതയും.

    ReplyDelete
  20. ഗുഡ്..
    നല്ല ബിംബകൽ‌പ്പനകൾ..

    ReplyDelete
  21. കവിത തീവ്രമായി.. :)

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...