
നേരിന്റെ നേര്‍മ്മയില്ല-
നാളെ തലയറുക്കാം
ചോരക്കളമൊരുക്കാം
തൊപ്പതുകില്‍പറിക്കാം
നേരിണ്റ്റ നേര്‍മ്മ ഇതിലൊട്ടുമില്ല.
കൊത്തിതിന്നത് കൊലച്ചോറ്
ചോരമണക്കുന്നു
ചേവടിച്ചോട്ടില്‍.
വാക്കത്തി കൊക്കു കുലുക്കിവരുന്നോന്റെ
ചോരകുടിച്ചാലും കൊല്ലില്ലയെന്നെ
എന്റെ നേര്‍ച്ച പെരുമ്പൂരം നാളെയാണല്ലോ.
മറ്റവന്റെ പുഴനീങ്ങാനെന്റെ ചാവ്.
ചാവിന്റെ പെരുമ ചൊല്ലാന്‍ നൂറു നാവ്.
പെരുമ;
താടയുള്ളവന്‍ പൂടയുള്ളവന്‍
തുപ്പിനും ചപ്പിനും നല്ലവന്‍.
നേരാണ്ടിയപ്പന്റെ ചില്ലിട്ട ചിത്രത്തിന്‍ ചേരെ
ഇനിയെന്റെ ചില്ലിട്ട ചിത്രം.
കാടന്റെ പുരക്കളികള്‍ക്കിടയില്‍
കോന്നിട്ടുവല്ലൊ ചോപ്പിച്ചുവല്ലൊ.
ചോരപ്പുലരിക്ക് കൂവിപൊലിക്ക.
* കണ്ണൂരിന്റെ വിധവകള്‍ക്കും അമ്മമാര്‍ക്കും- പിന്നെ വഴിവിട്ട വിദ്യാര്‍തിരാഷ്ട്രിയത്തിലെ നേര്‍ച്ചക്കോഴികള്‍ക്കും
എന്റമ്മോ .............
ReplyDeleteഎന്താ ഈ എഴുതിയിരിക്കണത് .......
ഗംഭീരം!
ഒന്നും മനസിലായില്ല.....
കവിത നന്നകാത്തതുകൊണ്ടാല്ലട്ടോ ......
എനിക്ക് അത്രയും വിവരമില്ലാഞ്ഞിട്ടനെന്നു കൂട്ടിക്കോ ......
നന്നായിരിക്കുന്നു,
ReplyDeleteശൈലിയില്‍ വ്യത്യസ്ഥതയുണ്ട്....
ആശംസകള്‍...
ishtaayi
ReplyDelete“മറ്റവണ്റ്റെ പിഴനീങ്ങാനെണ്റ്റെ ചാവ്.
ReplyDeleteചാവിണ്റ്റെ പെരുമ ചൊല്ലാന്‍ നൂറു നാവ്”
സത്യം തന്നെ, മാഷെ
സ്വകീയമായ ഒരു ഭാഷയും ശൈലിയും ഉണ്ടാക്കിയിരിക്കുന്നു.
ReplyDeleteനന്നായിരിക്കുന്നു,സന്തോഷ്.തുടർന്നും എഴുതൂ.കാത്തിരിക്കുന്നു.
നന്നായി , ആ അമ്മമാര്‍ക്കും വിധവകള്‍ക്കും അവരുടെ കാണ്ണീരിനുമാണ് ഒരു മഹാപ്രസ്ഥാനം ഇപ്പോള്‍ വില നല്‍കിക്കൊണ്ടിരിക്കുന്നത്....ഓര്മിപ്പിച്ചുകൊന്ടെയിരിക്കുക...കവിമനസ് ഉറങ്ങാതിരിക്കുക ..
ReplyDeleteനേര്‍ച്ചക്കോഴി അറിയുന്നുണ്ടോ അവര്‍ കോയിബിരിയാണി ആകാന്‍ പോകുവാണെന്ന്?
ReplyDeleteഇരകളുടെ രാഷ്ട്രീയവും
ReplyDeleteഇരകളുടെ തിരിച്ചറിവും വരികളില്‍..
എന്നിട്ടുമെന്തേ നമ്മുക്ക് ചുറ്റും നേര്‍ച്ചക്കോഴികള്‍ പെരുകുന്നു..?
വളരെ നന്നായി സന്തോഷ്...മനസ്സില്‍ തട്ടുന്നുണ്ട് എഴുത്ത്...
ReplyDeleteവരികള്‍ക്കിടയില്‍ പറയാന്‍ ശ്രമിക്കുന്നതും കാലിക പ്രസക്തിയുള്ള വിഷയം തന്നെ ആണ്..
ആശംസകള്‍
തീയുടെ സ്വര്‍ണ വര്‍ണം കണ്ടു പാറിയെത്തുന്ന പാറ്റ കൂട്ടമില്ലേ? അവരുടെ വര്‍ഗമാണ് പുതിയ രക്തസാക്ഷികള്‍.... എന്തിനെന്നറിയാതെ, ആശയവും പ്രസ്ഥാനവും എന്തെന്നറിയാതെ, തലപ്പത്തെ നേതാവിന്‍റെ വാക്കുകളില്‍ സ്വയം ഹോമികുന്നവര്‍. ഒറ്റവാക്കില്‍ വിഡ്ഢികള്‍.
ReplyDeleteനല്ല ചിന്ത. ആശംസകള്‍.
മരിച്ചവന് ശവമായി കിടക്കാനെ അറിയൂ.. ചുറ്റും ഉള്ളവരുടെ കണ്ണീരും വേദനയും അറിയുന്നില്ല. ഇനിയുള്ളവര്‍ക്കെങ്കിലും തിരിച്ചറിവാകട്ടെ ഈ വരികള്‍...
നല്ല കവിത, അക്ഷരത്തെറ്റു മാറ്റിയാല്‍, കുറച്ചു കൂടി മനസ്സിലാവും വായിക്കുന്നവര്‍ക്ക്....
ReplyDeleteനേര്‍ച്ചക്കോഴി അസ്സലായി
ReplyDeleteഒരാളുടെ ദോഷങ്ങള്‍ നീങ്ങാന്‍ മറ്റൊരു കുരുതി!
ReplyDeletekroora maya satyangalude
ReplyDeleteprateekatma maya bhavana
yadartya ttinte ner kazhchakal
thanne...!!!!
urakkum nashttapettu poya ratrikalum.....
chora manakkunna ennale kalkkum
vida parnaja manassine
vihwala makkee nee santhosh..!!!!?
Manoharamaya sathyam.. Ashamsakal...!!!
ReplyDeleteസന്തോഷ്...
ReplyDeleteനന്നായിരിക്കുന്നു..... നേര്‍ച്ചകോഴികള്‍
സന്തോഷ്,
ReplyDelete“നേരറിയാത്തൊരു
നേര്‍ച്ചക്കോഴികള്‍“
എന്നും,
കാലം മറന്ന ,
കാഴ്ച്ചക്കാര്‍ക്കുസ്വന്തം!
ആശംസകള്‍..
ചേച്ചി.
Yeda ne alu puli thannne, ninte kavithakal othiri manoharam anuu... nne othiri adhunikan ayyi ennu thonnunu.......
ReplyDeleteഇവിടെ എത്താന്‍ വൈകിയോ ? ഇനി നേരത്തേതന്നെ വരാം. കവിത ഇഷ്ടപ്പെട്ടു ആശംസകള്‍...
ReplyDeleteസന്തോഷേ,
ReplyDeleteനന്നായിരിക്കുന്നു.ഇത് വായിച്ച് ഏതെങ്കിലും നേര്‍ച്ച കോഴിക്ക് ബുദ്ധി തോന്നിയാല്‍ അത്രയും നല്ലത്
ഇവിടെ എത്താന്‍ വൈകിയോ ? എനിക്കും അങ്ങിനെ തോന്നി,
ReplyDeleteബ്ലോഗ്ഗിലെ മറ്റു കവികളിൽ നിന്നു തികച്ചു വിത്യസതമായ രചനാ ശൈലി..
മറ്റവണ്റ്റെ പിഴനീങ്ങാനെണ്റ്റെ ചാവ്.
ചാവിണ്റ്റെ പെരുമ ചൊല്ലാന്‍ നൂറു നാവ്.
ഇഷ്ടപ്പെട്ടു എന്ന് ഞാനും അടിവരയിടുന്നു
ഇലക്ഷന്‍ സമയത്ത് നാട്ടില്‍ പോയ ഒരു പ്രതീതി . നന്നായിരിക്കുന്നു . ഇവിടെ മുംബൈയിലും ഇതൊന്നു പരീക്ഷിച്ചാലോ ?
ReplyDeletenannayirikkunnu,.......
ReplyDeleteYes , i was in search of poet of the contemporary society to read
ReplyDeleteThanks , i pauses here the search