എന്‍റെ കൂട്ടുകാര്‍

Sunday, August 16, 2009

ദൈവമക്കള്‍


യോസേഫ്‌....
നിന്‍റെ ഉറക്കം നഷ്ടപ്പെട്ട കണ്ണുകളാണ്‌
ഈ തെരുവില്‍ മറിയയ്ക്ക്‌
മങ്ങിയ നിലാവു തളിച്ചത്‌.

ഈ ഗര്‍ഭം നിന്‍റെ ചുമലില്‍ തൂക്കാനാവാതെ
ചുഴലി തിരിഞ്ഞ്‌
ദൈവം കാറ്റായലഞ്ഞു.

യോസേഫ്‌...
നീയൊന്നുറങ്ങിയിരുന്നെങ്കില്‍
‍നിന്‍റെ നിദ്രയില്‍ വീണ്ടുമൊരു സ്വപ്നമായ്‌...

നീയീ ഖനിയില്‍ പണിചെയ്ത്‌
ചോരവറ്റി കരിഞ്ഞുപോയല്ലൊ

മറിയ നിറവയറുമായ്‌
ഹെരൊദായുടെ കാക്കിയിട്ട
ഭടന്‍മാരെ ഭയന്ന്‌
കടത്തിണ്ണയില്‍ ചുരുണ്ടു.

തെരുവില്‍ പതുങ്ങും
ചോദനകളുടെ ചൂട്‌
അവളുടെ ചുണ്ടില്‍
ഒരു വിലാപ മുദ്രയായ്‌
തിണര്‍ത്തു കിടന്നു.

കുന്നിലെ കുരിശുപള്ളിയില്‍ നിന്നാല്‍ കാണാം,
തെരുവ്‌ഏങ്കോണിച്ച ഒരു മരക്കുരിശാണ്‌.

ഇനി ഈ ക്രൂശിങ്കലേക്കാവും
ഈ മനുഷ്യപുത്രന്‍റേയും പിറവി.
പൈക്കളും ഇടയരും
കിന്നരകന്യകളുമില്ലാതെ
തെരുവില്‍ അവന്‍ പിറന്നു വീണു.

കിഴക്ക്‌ ഒരു നക്ഷത്രമുദിച്ചു.

രാത്രിവണ്ടിയില്‍ തിരികെ കൂടണയവെ
യോസഫ്‌ ഒരിക്കല്‍ അവനെ കണ്ടുമുട്ടി.
കുപ്പായമഴിച്ച്‌ വണ്ടിയിലെ മണ്ണുതുടച്ച്‌
യോസഫിനു നേരെ കൈ നീട്ടി.
"സാബ്‌...
മുജെ ബൂഗ്‌ ലഗ്തീഹെ സാബ്‌..... "

56 comments:

  1. ഈ ഗര്‍ഭം നിന്‍റെ ചുമലില്‍ തൂക്കാനാവാതെ
    ചുഴലി തിരിഞ്ഞ്‌
    ദൈവം കാറ്റായലഞ്ഞു.....

    ReplyDelete
  2. കിഴക്ക്‌ ഒരു നക്ഷത്രമുദിച്ചു.

    രാത്രിവണ്ടിയില്‍ തിരികെ കൂടണയവെ
    യോസഫ്‌ ഒരിക്കല്‍ അവനെ കണ്ടുമുട്ടി.
    കുപ്പായമഴിച്ച്‌ വണ്ടിയിലെ മണ്ണുതുടച്ച്‌
    യോസഫിനു നേരെ കൈ നീട്ടി.
    "സാബ്‌...
    മുജെ ബൂഗ്‌ ലഗ്തീഹെ സാബ്‌..... "

    നന്നായിരിക്കുന്നു:)

    ReplyDelete
  3. "കുന്നിലെ കുരിശുപള്ളിയില്‍ നിന്നാല്‍ കാണാം,
    തെരുവ്‌ഏങ്കോണിച്ച ഒരു മരക്കുരിശാണ്‌."

    കവിത നിറഞ്ഞു നില്‍ക്കുന്നു..

    ReplyDelete
  4. സന്തോഷേട്ടാ...വളരെ നന്നായിരിക്കുന്നു...
    അവസാന വരികളില്‍ കാണാം പൊള്ളുന്ന യാധര്ത്യങ്ങള്‍ ...ചിലപോഴെന്കിലും സംഭവിക്കുന്നത്‌

    ReplyDelete
  5. മനസ്സില്‍ ഒരുതരം വിങ്ങല്‍ ഇത് വായിച്ചതിനു ശേഷം
    ഇഷ്ടമായി!

    ReplyDelete
  6. പല്ലശ്ശന
    ഇതു തികച്ചും
    വ്യത്യസ്ഥമായ കവിത.

    ReplyDelete
  7. തികച്ചും വ്യത്യസ്തമായൊരു കവിത
    ആശംസകള്‍

    ReplyDelete
  8. മുജെ ബൂഗ്‌ ലഗ്തീഹെ സാബ്‌..... "
    Nammalum daivamakkal...!

    Manoharamayirikkunnu, Ashamsakal...!!!

    ReplyDelete
  9. നല്ല കവിത ഒടുക്കമാണ്‌ എനിക്ക് ഇഷ്ടമായത് വിശകുന്നവന് അപ്പമാണ് വലുത് വേദാന്തമല്ല

    ReplyDelete
  10. വിശക്കുന്നവനു കൈ നീട്ടാതെ വഴിയില്ലല്ലോ!

    ReplyDelete
  11. കവിത നന്നായിരിക്കുന്നു.

    ReplyDelete
  12. കുന്നിലെ കുരിശുപള്ളിയില്‍ നിന്നാല്‍ കാണാം,
    തെരുവ്‌ഏങ്കോണിച്ച ഒരു മരക്കുരിശാണ്‌.


    എനിക്ക് അവിടെ മുതല്‍ മാത്രമേ ഇഷ്ടായുള്ളൂ..ഗംഭീരമായി ,


    അത് വരെ ഒരു പിടിയും കിട്ടിയില്ലാ. ...

    ReplyDelete
  13. Keralathile onnam nira kavi kalil oraalakan thankal arhananu. Pakshe athakaruthu, swantham neettal aroopiyayi parathi oru aswasthatha pole kavithayil thangal nilanilkkanam. Kavipattangal verum prahasanangalanu. Ente priyappetta Pallassenakku ALL THE BEST.

    ReplyDelete
  14. അവസാനവരികളിൽ ശരിക്കും കവിത ശ്വസിക്കുന്നു.

    ReplyDelete
  15. വഴിയോരത്തെ കാഴ്ചകള്‍ കാണാത്ത മട്ടില്‍ കടന്നുപോകുന്നവരുടെ മുന്നില്‍ കവിതകള്‍ വിരിയട്ടെ. ആത്മാവില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ പൊടിയട്ടെ.

    ReplyDelete
  16. dayvathinte puzzle poorippikkaaanaaayi manushyaputthrar

    yaachichu kazhiyunnu....
    dayvam enthinu garbgathe thante aaayudhamaaakkunnu..???

    thante DIALOGUE DELIVERY saadhuvaaakaanaano ?????

    ReplyDelete
  17. കവിതയുടെ കുപ്പായമഴിച്ച് നമ്മളിലെ മണ്ണ് തൂത്ത് നമ്മളോട് തന്നെ നാം പറയുന്നുണ്ടാവണം, മുജേ ബൂക് ലഗ്‌താ ഹെ എന്ന്...

    നല്ല കവിത.

    ആശംസകള്‍

    ReplyDelete
  18. സന്തോഷേട്ടാ...വളരെ നന്നായിരിക്കുന്നു...
    ഇഷ്ടമായി!

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. വളരെ എഫക്ടീവ് എഴുതി. സന്തോഷേട്ടാ നല്ല കവിത.

    ReplyDelete
  21. ഒത്തിരി നന്നായിട്ടുണ്ട് കവിത...എവിടെ ഒക്കെയോ മുറിവുകള്‍ ഉണ്ടാക്കുന്നതായി തോന്നി..

    ReplyDelete
  22. thank you v .much for ur comment on my incomplete story.

    ReplyDelete
  23. കണ്ടിട്ടും കാണാതെ പോകുന്ന സത്യങ്ങളിലേക്ക് ഒരു ചൂണ്ട് പലക...
    കൊള്ളാം സന്തോഷ്ജീ...
    മുജ്കൊ ബഹുത് ബഹുത്ത് പസന്ത് ഹൂം ഹെ ഹൈ..
    ചുരുക്കിപ്പറഞ്ഞാല്‍ വളരെ ഇഷ്ട്പ്പെട്ടു..
    പിന്നെ ഒരു കവിതയില്‍ നിന്നും മറ്റൊന്നിലേക്കുള്ള കാലതാമസം കുറക്കരുതൊ??

    ReplyDelete
  24. കുപ്പായമഴിച്ച്‌ വണ്ടിയിലെ മണ്ണുതുടച്ച്‌
    യോസഫിനു നേരെ കൈ നീട്ടി.
    "സാബ്‌...
    മുജെ ബൂഗ്‌ ലഗ്തീഹെ സാബ്‌..... "

    ഈ അവസാന വരികൾ വല്ലാതെ വേദനിപ്പിക്കുന്നു
    കവിത മൊത്തത്തിൽ ഇഷ്ടപ്പെട്ടു

    ReplyDelete
  25. ഉള്ളില്‍ ഒരു ഉത്തരാധുനിക നൊമ്പരം. വളരെ ശക്തമായ വരികള്‍. അഭിനന്ദനങ്ങള്‍.

    ReplyDelete
  26. കാവ്യരചന ഒരു തപസ്യയാണ്...

    ആ തപസ്യയിലൂടെ പുതുമയില്ലാത്ത ഒരാശയം വളരെ പുതുമകളോടേ മനസ്സില്‍ തട്ടും വിധത്തില്‍ അവതിരിപ്പിച്ചിരിക്കുന്നു....

    ആശംസകള്‍ സന്തോഷ്

    ReplyDelete
  27. വിശപ്പിന്റെ ലോകത്ത് വേദാന്തം വിട്ട് ജീവിക്കുന്നവര്‍ മണിമാളിക കീഴെ ചുരുണ്ടു കൂടി കാലം കഴിക്കുമ്പോള്‍ തെരുവിലെ പിടിക കോലായില്‍ ഒരു പിടി അന്നത്തിനു വേണ്ടി കടി പിടികൂടുന്ന പിഞ്ചു ബാല്യങ്ങളെ പോലും കാണാതെ പോകുന്നുവോ ദൈവം? ദൈവപുത്രന്‍ എത്ര മറുപ്പിറവി എടുത്താലും മരക്കുരിശേറും പക്ഷെ ഇനി ദൈവപ്പുത്രന്‍ പോലും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ തയ്യാറാവില്ല. നല്ല വരികള്‍. ആശംസകള്‍

    ReplyDelete
  28. ഗംഭീരമായിരിക്കുന്നു ആശയവും വരികളും സുഹ്രുത്തേ

    ReplyDelete
  29. സത്യം..ദൈവമായാലും വിശന്നാല്‍..

    ReplyDelete
  30. മലയാള കവിത മരിച്ചിട്ടില്ല. ആരോ വരച്ചിട്ട വൃത്തങ്ങള്‍ക്കുമപ്പുറം അതു വളരുന്നു.

    ട്രാഫിക്‌ സിഗ്നലില്‍ കാത്തു കിടക്കുമ്പോള്‍ നീണ്ടു വരുന്ന വൃത്തികെട്ട കൈകള്‍ നമ്മുടെ സ്വന്തമെന്ന്‌, സ്വയം സൃഷ്ടിച്ചതെന്ന്‌, ഓര്‍മ്മപ്പെടുത്തിയതിന്‌ നന്ദി. കണ്ണാടിയിലെ പ്രതിബിംബത്തില്‍ കൈ ചൂണ്ടി വീണ്ടും എഴുതൂ...

    ReplyDelete
  31. രാത്രിവണ്ടിയില്‍ തിരികെ കൂടണയവെ
    യോസഫ്‌ ഒരിക്കല്‍ അവനെ കണ്ടുമുട്ടി.
    കുപ്പായമഴിച്ച്‌ വണ്ടിയിലെ മണ്ണുതുടച്ച്‌
    യോസഫിനു നേരെ കൈ നീട്ടി.
    "സാബ്‌...
    മുജെ ബൂഗ്‌ ലഗ്തീഹെ സാബ്‌..... "

    വിശപ്പിന്‍റെ വിളി അറിഞ്ഞ കവിയാണ് താങ്കളെന്ന് തോന്നുന്നു. ആ വേദന മുഴുവന്‍ കവിതയില്‍ നിഴലിച്ചിട്ടുണ്ട്. നന്നായി എഴുതി. ഭാവുകങ്ങള്‍.

    ReplyDelete
  32. ആശംസകൾ ഈ വരികൾക്ക്‌

    ReplyDelete
  33. തെരുവില്‍ പതുങ്ങും
    ചോദനകളുടെ ചൂട്‌
    അവളുടെ ചുണ്ടില്‍
    ഒരു വിലാപ മുദ്രയായ്‌
    തിണര്‍ത്തു കിടന്നു.
    ശക്തമായ വരികള്‍ നറും വേദനയില്‍ വളരുന്ന പരമമായ ബിംബം
    ആശംസകള്‍

    ReplyDelete
  34. നല്ല രചന.

    രാത്രിവണ്ടിയില്‍ തിരികെ കൂടണയവെ
    യോസഫ്‌ ഒരിക്കല്‍ അവനെ കണ്ടുമുട്ടി.
    കുപ്പായമഴിച്ച്‌ വണ്ടിയിലെ മണ്ണുതുടച്ച്‌
    യോസഫിനു നേരെ കൈ നീട്ടി.
    "സാബ്‌...
    മുജെ ബൂഗ്‌ ലഗ്തീഹെ സാബ്‌..... "

    പരമ യാഥര്‍ത്ഥ്യം!

    ReplyDelete
  35. നന്നായിരിയ്ക്കുന്നു, മാഷേ... ഓണാശംസകള്‍!

    ReplyDelete
  36. "ഇനി ഈ ക്രൂശിങ്കലേക്കാവും
    ഈ മനുഷ്യപുത്രന്‍റേയും പിറവി."...ഇങ്ങനെ എത്രയോ അനാഥ ബാല്യങ്ങള്‍...
    മനസ്സില്‍ തട്ടുന്ന വരികള്‍...

    ReplyDelete
  37. വളരെ നന്നായിരിക്കുന്നു സന്തോഷ്‌, കൂടുതല്‍ എഴുതാന്‍ നിങ്ങള്‍ക്കു കഴിയട്ടെ.

    ReplyDelete
  38. വർഷങളായി (സോറി,എക്സാജ് റേഷൻ ഈസ് മൈ വീക്ക്നെസ്സ്) പൂട്ടി
    കിടക്കുന്ന സ്വപ്നാടനം ബ്ലോഗിലെ തുരുമ്പ് പിടിച്ച കമന്റ് ബോക്സിൽ
    നിന്ന് താങ്കളുടെ സന്ദർശനകുറിപ്പ് കിട്ടുകയുണ്ടായി...
    എഴുതാനിഷ്ടം പോലെ വിഷയങളുണ്ടെങ്കിലും,അതുവിളംബരം ചെയ്യുവാൻ
    ബ്ലൊഗെന്ന മാധ്യമമുണ്ടെങ്കിലും എഴുത്തെന്തിന് നിർത്തിയെന്ന് ഞാനും
    സ്വയം ചോദിക്കാറുണ്ട്...കയ്യിൽ വിത്തുണ്ടെങ്കിലും വിളവിറക്കാൻ നിലമുണ്ടെങ്കിലും
    വിളവെടുത്ത് മാർക്കറ്റിൽ കൊണ്ട്ചെല്ലുമ്പോൾ തുച്ഛമായ പ്രതിഫലം വാങേണ്ടി വരുന്ന
    ഒരു കർഷകന് ഒരു പക്ഷെ അതിന്റെ കാരണം പറഞ്ഞ് തരാൻ കഴിയുമായിരിക്കും..
    എങ്കിലും പിണങി പിൻ വാങിയതൊന്നുമല്ല..സമയവും സന്ദർഭവും ഒത്തുവരുമ്പോൾ
    എഴുത്തു തുടരുന്നതാണ്....പിന്നെ ,ഏസ് യൂഷ്വൽ ,യുവർ കവിതാ ഈസ് ഗുഡ്..ഓണാശംസകൾ.

    ReplyDelete
  39. രൌദ്രം കരുണത്തിനു വഴി മാറിയോ ഭായ്???

    ReplyDelete
  40. നന്നായിട്ടുണ്ട് സന്തോഷ്. ആശംസകള്‍!

    ReplyDelete
  41. കവിത തീവ്രം....

    ആശംസകള്‍...

    ReplyDelete
  42. ഇത്ര വലിയ ഒരു ഇടവേള വേണോ മാഷേ..കുറേ നാളായല്ലോ എന്തേലുമൊന്നു എഴുതിക്കണ്ടിട്ട്...എന്താ കാര്യം നേരം കിട്ടാത്തതാണോ??അതോ വേറെ വല്ല പ്രോബ്ലംസ്??

    ReplyDelete
  43. nalla kavitha...

    അധിക്ഷേപത്തിന് പാത്രങ്ങള്‍ ആവുന്നവരുടെ മേല്‍ വാക്കുകള്‍ കൊണ്ടൊരു നറുതിരി...

    ReplyDelete
  44. aadyamayaannu njan ivide.
    ithra gambheeramaya varikalkku comment idan ulla arivu illa enikku.ennalum manassil vanna oru cheriya karyam parayam....
    ithu pole oru bhoomiyilekku daivam ini swantham puthtranmare ayakkano ennu palavattam alochikkum.

    theevramaya chinthakalum sakthamaaya varikalum...

    ella aasamsakalum.....

    OT; malayalam font varunnilla ente PC yil(sorry)

    ReplyDelete
  45. ഏറ്റവും വലിയ വികാരമല്ലേ വിശപ്പ്‌? കവിത നന്നായിരിക്കുന്നു.ആശംസകള്‍.

    ReplyDelete
  46. വിശപ്പ് എപ്പോഴും ഭക്തിക്കു മുന്നിലാണ്..
    വത്യസ്ഥമായ ഒരു കാവ്യമെന്നുപറയാം ..കേട്ടൊ

    ReplyDelete
  47. വ്യത്യസ്തവും ശക്തവുമായിരിക്കുന്നു ഈ കവിത..

    നന്നായിട്ടുണ്ട്.

    ReplyDelete
  48. ആശയം നന്നായി സന്തോഷ്‌. പക്ഷെ കവിതയായി ചൊല്ലുമ്പോള്‍ എന്തോ ചില പന്തികേടുകള്‍ പോലെ. എന്റെ തോന്നലാണോ. ? അതോ...

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...