എന്‍റെ കൂട്ടുകാര്‍

പോസ്റ്റുകള്‍ ഇമെയിലില്‍ കിട്ടാന്‍

Sunday, March 13, 2011

മുത്തി

മുറ്റത്ത്
ഒരു വെയില്‍ വന്ന് നില്‍പ്പുണ്ട്.

ഏകാന്തതയില്‍
ഒഴുകി നടക്കുകയായിരുന്നു
ഞാന്‍ വന്നു കയറുമ്പോള്‍
മുത്തി.

ആരാ മനസ്സിലായോ....
കേക്ക്ണ്‌ണ്ടോ...
കൊച്ചുമോനാ....
എവിടേ.....

ഓര്‍മ്മകളുടെ ശ്മശാനത്തില്‍നിന്ന്
ഏറെ ദൂരം നടന്ന്
മുത്തി വന്നു...

വിത്തിന്റെ മഴക്കണക്ക്,
ഞാറ്റുവേലകളുടെ വഴിക്കണക്ക്,
നാട്ടുമരുന്ന്, ഊത്ത് മന്ത്രം,
യക്ഷികളുടെ ചുടല നൃത്തം
എല്ലാം നിനക്കോര്‍മ്മയുണ്ടോ...
പെറ്റ ചാപിള്ളകള്‍ ,
നോറ്റ നാവോറുകള്‍
എത്രയെന്ന് നീ പറയുമോ.....?
എന്റെയോര്‍മ്മ എന്നേ മരിച്ചു...

തലതല്ലി ചാകുമേ ഞാനെന്ന്
ഒരു മഴ.
രൗദ്രതാളത്തില്‍ ഇടംവലംചുറ്റി
ഒരു കാറ്റ്
വിളറിവെളുത്ത് ഒന്നും മിണ്ടാതെ
വീട്.

നീ പോയതിന്റന്ന്
കഥകളൊക്കെ കൊട്ടിയടച്ചു.

എന്റെ ഓര്‍മ്മത്തെറ്റാണ്
മഴ
ഞാന്‍ ഊതിക്കെടുത്താന്‍ മറന്ന അടുപ്പാണ്
വേനല്‍.
എന്റെ പകര്‍ന്നാട്ടമാണ്
വൃഷ്ടിദോഷങ്ങള്‍

തെക്കോട്ടെടുക്കുമ്പോള്‍
മുത്തിയുടെ ചുണ്ടില്‍
ആര്‍ക്കുമില്ലാതെ
കുറെ പുരാവൃത്തങ്ങള്‍
മരിച്ചു കിടക്കുന്നത് ഞാന്‍ കണ്ടു.

26 comments:

 1. തെക്കോട്ടെടുക്കുമ്പോള്‍
  മുത്തിയുടെ ചുണ്ടില്‍
  ആര്‍ക്കുമില്ലാതെ
  കുറെ പുരാവൃത്തങ്ങള്‍
  മരിച്ചു കിടക്കുന്നത് ഞാന്‍ കണ്ടു.

  ReplyDelete
 2. ഏകാന്തതയില്‍
  ഒഴുകി നടക്കുകയായിരുന്നു
  ഞാന്‍ വന്നു കയറുമ്പോള്‍
  മുത്തി.

  ഏകാന്തതയില്‍ ഒഴുകി നടക്കുന്ന എത്രമുത്തിമാര്‍. ചുണ്ടില്‍ കുറെ പുരാവൃത്തങ്ങള്‍ ബാക്കി വെച്ച് അവര്‍ മാഞ്ഞ് പോകും!
  ഇഷ്ടായി!

  ReplyDelete
 3. ഓര്‍മ്മകളുടെ ശ്മശാനത്തില്‍ നിന്നും
  ഏറെ ദൂരം നടന്നു
  ഇന്ന് പല മനസ്സുകളിലും മുത്തി വന്നു കാണും!
  പല കണക്കുകളും പറഞ്ഞ്,
  മരിച്ചു പോയ പല ഓര്‍മ്മകളെയും പഴിച്ച്.......

  ReplyDelete
 4. ഏകാന്തതയുടെ കൂട്ടില്‍ ഒരു മുത്തി..
  ഓര്‍മ മറഞ്ഞുപോയൊരു മുത്തി..
  കാറ്റായും,മഴയായും,വെയിലായും
  കഥയായും പിന്നെ ഓര്‍മ്മയായും
  മുത്തി ചിരിക്കുന്നു,
  സ്നേഹത്തോടെ മാത്രം

  ReplyDelete
 5. എന്റെ ഓര്‍മ്മത്തെറ്റാണ്
  ഈ മഴ
  ഞാന്‍ ഊതിക്കെടുത്താന്‍ മറന്ന അടുപ്പാണ്
  ഈ വേനല്‍.
  എന്റെ പകര്‍ന്നാട്ടമാണ്
  ഈ വൃഷ്ടിദോഷങ്ങള്‍

  കൊള്ളാം വരികൾ.

  ReplyDelete
 6. full of very good imageries

  ReplyDelete
 7. തവ കവിതകള്‍ക്ക് ജീവന്‍ നല്‍കുന്ന മുത്തി ഓര്‍മ്മകളുടെ
  പഴയ കാലങ്ങളുടെ പുസ്തക താളിലേക്ക് എന്നെ കൊണ്ടെന്നു
  എത്തിച്ച സന്തോഷേ സന്തോഷം നന്ദി

  ReplyDelete
 8. വാഴക്കോടന്‍,
  അനില്‍ജി,
  ജുന,
  വീ. കെ,
  മൊയദീന്‍,
  വില്‍സണ്‍ ചേട്ടന്‍,
  കവിയൂര്‍ജീ,
  സനിത്ത്...

  എല്ലാവര്‍ക്കും നന്ദി

  ReplyDelete
 9. വിത്തിന്റെ മഴക്കണക്ക്,
  ഞാറ്റുവേലകളുടെ വഴിക്കണക്ക്,
  നാട്ടുമരുന്ന്, ഊത്ത് മന്ത്രം,
  യക്ഷികളുടെ ചുടല നൃത്തം
  എല്ലാം നിനക്കോര്‍മ്മയുണ്ടോ...
  പെറ്റ ചാപിള്ളകള്‍ ,
  നോറ്റ നാവോറുകള്‍
  എത്രയെന്ന് നീ പറയുമോ.....?
  എന്റെയോര്‍മ്മ എന്നേ മരിച്ചു...

  എല്ലാവര്ക്കും അള്‍ഷിമെഴ്സാണ്

  ReplyDelete
 10. എന്റെ ഓര്‍മ്മത്തെറ്റാണ്
  ഈ മഴ
  ഞാന്‍ ഊതിക്കെടുത്താന്‍ മറന്ന അടുപ്പാണ്
  ഈ വേനല്‍.
  എന്റെ പകര്‍ന്നാട്ടമാണ്
  ഈ വൃഷ്ടിദോഷങ്ങള്‍


  ഇഷ്ട്ടപ്പെട്ടു കേട്ടൊ ഭായ്

  ReplyDelete
 11. nice one. great details...I liked it.

  ReplyDelete
 12. നന്നായിട്ടുണ്ട്‌

  ReplyDelete
 13. ഓര്‍മ്മകള്‍ക്ക്‌ മൊറട്ടോറിയം പ്രഖ്യാപിക്കാം, നമുക്കും.

  ReplyDelete
 14. തെക്കോട്ടെടുക്കുമ്പോള്‍
  മുത്തിയുടെ ചുണ്ടില്‍
  ആര്‍ക്കുമില്ലാതെ
  കുറെ പുരാവൃത്തങ്ങള്‍
  മരിച്ചു കിടക്കുന്നത് ഞാന്‍ കണ്ടു.

  ReplyDelete
 15. തലതല്ലി ചാകുമേ ഞാനെന്ന്
  ഒരു മഴ.
  രൗദ്രതാളത്തില്‍ ഇടംവലംചുറ്റി
  ഒരു കാറ്റ്
  വിളറിവെളുത്ത് ഒന്നും മിണ്ടാതെ
  വീട്.

  മനസ്സില്‍ കണ്ടു ....

  ReplyDelete
 16. നീ പോയതിന്റന്ന്
  കഥകളൊക്കെ കൊട്ടിയടച്ചു.

  ReplyDelete
 17. കെ.എം.റിഷീദ്,
  മുരളിയേട്ടന്‍,
  റിനി,
  മണിക്കെത്താര്‍,
  വിനോദ്കുമാര്‍,
  പാലക്കുഴി,
  റീമോ അജോയ്,
  ഷൈജു കോട്ടാത്തല

  എല്ലാവര്‍ക്കും നന്ദി..

  ReplyDelete
 18. ഞാന്‍ ഊതിക്കെടുത്താന്‍ മറന്ന അടുപ്പാണ് ഈ വേനല്‍. വിളറി വെളുത്ത് ഒന്നും മിണ്ടാതെ വീട്...ഇഷ്ടമായി...
  ആശംസകള്‍ !

  ReplyDelete
 19. പേരില്‍ തന്നെ പാലക്കാടന്‍ തനിമ...എനിക്ക് ഈ മുത്തിയെ ഇഷ്ടപ്പെട്ടു....

  ReplyDelete
 20. പ്രിയപ്പെട്ട,
  ദ മാന്‍ വാല്‍ക്ക്
  റീനി,
  കോമിക്കോള
  മഞ്ഞുതുള്ളി
  എല്ലാവര്‍ക്കും നന്ദി...

  ReplyDelete
 21. enthu manoharamaayi ezhuthunnathu..asooyaa..asooya ..:D ishtam !

  ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...