
അവളെ പത്രക്കാര്‍
കാത്തിരുന്നു.
താഴ്‌വരകളില്‍ ചോരപൊടിഞ്ഞ നാള്‍തൊട്ട്
ആടിയ വാത്സ്യായനങ്ങളുടെ
സാക്ഷ്യങ്ങള്‍ കേള്‍ക്കാന്‍.
അവളറിഞ്ഞില്ല
അവളാരെയോ ഒറ്റുകൊടുക്കുകയാണെന്ന്. . . .
സോനാഗാച്ചികളും
കാമാത്തി പുരകളും
അരയില്‍ പുണ്ണുപൊത്തിയ
ആയിരമായിരം ഇന്ത്യന്‍ ഗലികളും
നിലവിളിക്കുന്നുണ്ടെന്ന്.
പിന്നില്‍ മുഖംപൊത്തി
പകല്‍ മാന്യത ചിരിക്കുന്നുണ്ടെന്ന്.
സ്വപ്നത്തില്‍
കഴുകന്‍മാര്‍ കൊത്തിവലിക്കുന്നു
ഒരു പെണ്ണരയെ -
കാലും തലയും ചേദിക്കപ്പെട്ട്. . . .
അയ്യോ. . . ഞാനുപേക്ഷിച്ച
എന്‍റെ തന്നെ . . .
അവള്‍ നിലവിളിച്ചുകൊണ്ടോടി.
ഗലികളുടെ ഇരുവശം
മട്ടുപ്പാവില്‍ നിന്നും
പെണ്ണുങ്ങള്‍ അക്രോശിച്ചു.
പാതിവെന്ത ഉടലുകള്‍ കോപം കൊണ്ടു വിറച്ചു.
"ഞങ്ങടെ കണ്ണീരിനെ,
മുറിവുകളെ,
അഭിമാനത്തെ,
വിഷം കലക്കി വിറ്റവളെ. . .
ഞങ്ങളെ കഥയില്ലാതാക്കിയോളെ. . . .
വേശ്യ കണ്ടവനു പായ്‌വിരിക്കുന്നവളല്ല.
ഉടല്‍ ശവമാക്കി ആസക്തികള്‍ക്ക് ഊടുവയ്ക്കുന്നവളാണ്.
പകല്‍മാന്യതയെ
ചോരയും ചലവും പൊത്തിയ തുടയിടുക്കില്‍
മുക്കി കൊല്ലുന്നവളാണ്. . .
പ്ഫാ. . . .
ഞങ്ങടെ കണ്ണീരിന്റെ കഥയെഴുതാന്‍
ഇനി ഒരു പട്ടിയുടേയും
ആവശ്യമില്ല."
അവള്‍ കഥയുടെ പേരു തിരുത്തി
"ഒരു ലൈംഗിക തൊഴിലാളിയുടെ. . . .
സമര്‍പ്പണം;
എന്‍റെ ചുണ്ടില്‍ ചൂടുകോരിയൊഴിച്ചവര്‍ക്ക്".
അവളെ പത്രക്കാര്‍
ReplyDeleteകാത്തിരുന്നു.
താഴ്‌വരകളില്‍ ചോരപൊടിഞ്ഞ നാള്‍തൊട്ട്
ആടിയ വാത്സ്യായനങ്ങളുടെ
സാക്ഷ്യങ്ങള്‍ കേള്‍ക്കാന്‍....
നളിനി ജമീലയുടെ ആത്മകഥ കേരളത്തിൽ ചൂടപ്പം പോലെയാണ് വിറ്റ്പോയത്
ReplyDeletesangathi correct............
ReplyDeleteവരികൾ വളരെ നന്നായിട്ടുണ്ട്.
ReplyDeleteവ്യത്യസ്ഥമാകുന്നു...
ReplyDeleteആശംസകള്‍...
വരികള്‍ക്ക് തീഷ്ണത .... വരികള്‍ക്കിടയിലെ പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍ കൊണ്ട് ഉണ്ടായതാവം അല്ലെ..
ReplyDeleteനന്നായി ട്ടോ സന്തോഷ്....
സോനാഗാച്ചികളും
ReplyDeleteകാമാത്തി പുരകളും
അരയില്‍ പുണ്ണുപൊത്തിയ
ആയിരമായിരം ഇന്ത്യന്‍ ഗലികളും
നിലവിളിക്കുന്നുണ്ടെന്ന്
ആശംസകൾ.. കലികമായ രചന,പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍
This comment has been removed by the author.
ReplyDeleteതീരെ പ്രതീക്ഷിയ്ക്കാത്ത വിഷയമാണല്ലോ സന്തോഷ്...
ReplyDeleteപ്രകീര്‍ത്തനം ഞാന്‍ ചെയ്യാത്ത കാര്യമാണ്...
ഇവിടെ താങ്കളെ പ്രകീര്‍ത്തിയ്ക്കാതെ വയ്യ...
ho..
ReplyDelete"വേശ്യ കണ്ടവനു പായ്‌വിരിക്കുവളല്ല.
ReplyDeleteഉടല്‍ ശവമാക്കി ആസക്തികള്‍ക്ക് ഊടുവയ്ക്കുവളാണ്."
വരികള്‍ കൊള്ളാം.
പുസ്ഥകമെഴുതാനൊരു പേന
ReplyDeleteനെറ്റിൽ കൊടുക്കാൻ(ഭീഷണിക്ക്)ഒരു കേമറ അതൊക്കെയല്ലെ ഇന്നത്തെ ‘ഷർമൂത്തകൾ’ കൊണ്ട് നടക്കുന്നത്..
നല്ല വരികൾക്ക് നന്ദി.
oru padu nannavunnundu..
ReplyDeleteoru padu prateeksha nalkunnu...
kazhcha padu kalude vyvidhyam
santhoshine kemanakkunnu....
താഴ്‌വരകളില്‍ ചോരപൊടിഞ്ഞ നാള്‍തൊട്ട്
ReplyDeleteആടിയ വാത്സ്യായനങ്ങളുടെ
സാക്ഷ്യങ്ങള്‍ കേള്‍ക്കാന്‍.
എവർക്കും അറിയേണ്ടത് ഇതൊക്കെത്തന്നെയാണല്ലോ.നല്ല വരികൾ സന്തോഷ്
നല്ല വിഷയം
ReplyDeleteവളരെ നന്നായിട്ടുണ്ട്.
ReplyDeleteആശംസകള്‍...
Theere Nannayillya tto
ReplyDelete(Asooyakondu paranjatha)
Theere Nannayittliya tto
ReplyDelete(Asooyakondu Parayanatha)
“വേശ്യ കണ്ടവനു പായ്‌വിരിക്കുന്നവളല്ല.
ReplyDeleteഉടല്‍ ശവമാക്കി ആസക്തികള്‍ക്ക് ഊടുവയ്ക്കുന്നവളാണ്.”
നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു.
ആശാനെ.. ഇത് ശരിക്കും ഗംഭീരമായീട്ടോ ... പറയാതെ വയ്യ ..മൂര്‍ച്ചയുള്ള വാക്കുകള്‍ ...
ReplyDeleteവ്യത്യസ്തമായ വിഷയങ്ങളിലൂടെ കവിതയുടെ അരുവി ഒഴുകിക്കൊണ്ടേയിരിക്കട്ടെ.
ReplyDeleteസ്നേഹത്തോടെ..
പത്തനംതിട്ടക്കാരി ചക്കരമുത്തേ നിന്നെയോര്‍ത്തിട്ടാണ്
ReplyDeleteപതറുന്നുവല്ലോയെന്‍ മനം; ശാന്തമാകുന്നില്ലയിപ്പൊഴും .
പതിനാറില്‍ വിധവയാക്കിയ നിന്‍ പടുകിളവനായ
പതി തന്‍ വീട്ടുകാര്‍ ആട്ടിയോടിച്ചപ്പോള്‍ വന്നു പെട്ടയിടം ;
പാതാള മാണെന്നറിഞ്ഞില്ലല്ലോ കുട്ടി നീ യിവിടെയെന്നു !
പതിനാറുകാരിഎത്തിയെന്നു പറഞ്ഞെന്നെ മോഹിപ്പിച്ചു ,
പാതിരയില്‍ നിന്നടുത്തെത്തിച്ചപ്പോള്‍ ;ആകെ വിറച്ചുകൊണ്ടീ
പതിനെട്ടുകാരനെ തൊഴുകയ്യാല്‍ വരവേറ്റയാ രൂപം ....
പതിഞ്ഞുകിടപ്പുണ്ടീ മനസ്സിളിപ്പൊഴുംമൊരു ശിലപോല്‍-
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു അമ്പിളിക്കല പോലെ !
പാദം വിറച്ചു നിന്ന എന്നെയൊരു പ്രണയ കാന്തനാക്കി ,
പതിയെ പറഞ്ഞു തന്നാരതി തന്‍ ആദ്യപാഠങ്ങള്‍ രുചി !
മനോഹരം എന്നു പറയണ്ടാതില്ലല്ലോ
ReplyDeletesarikum avarude geevidathe samsikarichu kavithayilude
ReplyDeletesanthosh sarikum vigayichirikunnu
നല്ല കവിത.
ReplyDeleteവ്യത്യസ്ഥമായ ആങ്കിള്‍. നന്നായിട്ടുണ്ട്.
ReplyDeletegood one
ReplyDeleteവരികളുടെ തീക്ഷ്ണത കൊള്ളാം. ഗദ്യരൂപത്തില്‍ വരുന്ന ആശയങ്ങള്‍ അല്പം കൂടി പദ്യരൂപത്തില്‍ ആക്കിയാല്‍ കവിത്വതിനു മാറ്റ് കൂട്ടും.
ReplyDeleteനല്ല പ്രമേയം.കാലിക പ്രസക്തിയുള്ള വിഷയം.
ReplyDeleteനന്നായി സന്തോഷ്.ആശംസകള്‍!
വരികള്‍ക്കിടയില്‍ തീ പടരുന്നുണ്ട്...
ReplyDeleteനന്നായി സന്തോഷ്..
തീക്ഷണമായ സമകാലിക യാഥാര്‍ഥ്യങ്ങളിലേക്ക് ചൂണ്ടു വിരല്‍ നീട്ടുന്ന കവിത.
ReplyDeleteആശംസകള്‍
"സോനാഗാച്ചികളും
ReplyDeleteകാമാത്തി പുരകളും
അരയില്‍ പുണ്ണുപൊത്തിയ
ആയിരമായിരം ഇന്ത്യന്‍ ഗലികളും
നിലവിളിക്കുന്നുണ്ടെന്ന്."
തീഷ്ണമായ വരികള്‍ . നന്നായിരിക്കുന്നു.
"വേശ്യ കണ്ടവനു പായ്‌വിരിക്കുന്നവളല്ല.
ReplyDeleteഉടല്‍ ശവമാക്കി ആസക്തികള്‍ക്ക് ഊടുവയ്ക്കുന്നവളാണ്"
മനോഹരം
അതി മനോഹരം
ഈ വരികള്‍ക്ക് വലിയ ഒരു അര്‍ത്ഥമുള്ള പോലെ.വേശ്യ എന്ന് കേള്‍ക്കുമ്പോളുള്ള അറപ്പ്, ഒരു കരുണയായി മാറ്റാന്‍ ഇതിനു സാധിക്കുന്നു.അതൊരു വലിയ കാര്യമാ:)
സന്തോഷ്, ഇനിയും എഴുതുക
തീ !!!!!!!!!!!!!!!!
ReplyDeletepennu pinnine thanne vilkkumpol, pinne penninu pennu thanne .... Manoharam Santhosh... Ashamsakal...!!!
ReplyDeleteപൊള്ളുന്ന യാഥാര്‍ത്യങ്ങള്‍, വളരെ നന്നായിട്ടുണ്ട്
ReplyDeleteനല്ല എഴുത്ത് .. ആശംസകള്‍
ReplyDeleteGood one........mozhykey man not working , sorry for malayalam
ReplyDeleteസന്തോഷിന്റെ കവിത വായിക്കാറുണ്ട് അവയ്ക്ക് ആസ്വാദനമോ വിമര്‍ശനമോ എഴുതാനുള്ള കവിത്വം ഇല്ല എന്നു ബോധ്യമുള്ളതു കൊണ്ടു അരുകു പറ്റി കടന്നു പോകയാണു പതിവ് പക്ഷെ ഇന്ന് രണ്ടു വാക്ക് പറഞ്ഞില്ലങ്കില്‍... വിത്യസ്തമായ വിഷയം എന്നതു മാത്രമല്ല വരികളിലെ സഹനുഭൂതിയും മനുഷ്യത്വവും കണ്ടു മനസ്സു കൊണ്ടു പ്രണമിച്ചു,
ReplyDeleteവേശ്യയായി ആരും ജീവിക്കാനാശിക്കുന്നില്ല, പകല്‍ പുഛിക്കുകയും ചീത്ത വിളിക്കുകയും തിളച്ചവെള്ളം കോരി ഒഴിക്കുകയും ചെയ്യുന്നവര്‍ രാവിന്റെ ഇരുള്‍ പറ്റി തേടിയെത്തുന്നു....
അതെ!
"വേശ്യ കണ്ടവനു പായ്‌വിരിക്കുന്നവളല്ല.
ഉടല്‍ ശവമാക്കി ആസക്തികള്‍ക്ക് ഊടുവയ്ക്കുന്നവളാണ്"
"വേശ്യ കണ്ടവനു പായ്‌വിരിക്കുന്നവളല്ല.
ReplyDeleteഉടല്‍ ശവമാക്കി ആസക്തികള്‍ക്ക് ഊടുവയ്ക്കുന്നവളാണ്."
വല്ലാതെ ടച്ചിങ്ങ് ആണ് ഓരോ വരിയും..... കവിതകള്‍ വായിക്കുന്ന ശീലമില്ലാത്ത എന്നെ പോലും ഇരുത്തി കളയുന്നു... ഒരുപാടൊരുപാട് ഇഷ്ട്ടായി...
പ്രമേയത്തിന്റെ കരുത്തു കാരണമാവാം വരികള്‍ക്കിത്ര തീക്ഷ്ണത. നന്നായിട്ടുണ്ട്.
ReplyDeleteനല്ല കവിത സന്തോഷ്
ReplyDeletepriyapeeta Santhosh,
ReplyDeleteJust wanted to wish the very best to your efforts.
Write....Keep on writing.
Warm regards C.P.Krishnakumar.
വളരെ നന്നായിട്ടുണ്ട്.
ReplyDeleteആശംസകള്‍
വരികളുടെ തീക്ഷ്ണത കൊള്ളാം.
പദ്യരൂപത്തില്‍ ആക്കിയാല്‍ കവിത്വതിനു മാറ്റ് കൂട്ടും.
This comment has been removed by the author.
ReplyDeleteഈ കവിത ചിന്ത ബ്ലോഗ്‌റോളിൽ കണ്ടിട്ട് ഞാൻ ഒരു കമന്റ് ഇട്ടിരുന്നല്ലോ...അതെവിടെപ്പോയി ...?
ReplyDeleteപ്രിയപ്പെട്ട ദീപ,
ReplyDeleteനിങ്ങള്‍ ഇട്ട കമെന്‍റ്‍ ഞാന്‍ കണ്ടിരുന്നു അത് ഈ ബ്ളോഗ്ഗിലല്ല ഇതേ കവിത പ്രവാസകവിതകള്‍ എന്ന ഗ്രൂപ്പ് ബ്ളോഗ്ഗിലും വന്നിരുന്നു. അവിടെയാണ് ദീപ കമന്‍റിയത്.
എന്തായാലും ദീപയുടെ സമഗ്രാവായനയ്ക്കും തുടര്‍ന്ന അവിടെ വന്ന മറ്റു കൂട്ടുകാര്‍ക്കും എന്‍റെ അകമഴിഞ്ഞ നന്ദി.
മാത്രമല്ല ഈ ബ്ളോഗ്ഗില്‍ എന്നെ വായിച്ച എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു
സസ്നേഹം
നിങ്ങളുടെ സ്വന്തം
സന്തോഷ് പല്ലശ്ശന
ഞങ്ങടെ കണ്ണീരിനെ,
ReplyDeleteമുറിവുകളെ,
അഭിമാനത്തെ,
വിഷം കലക്കി വിറ്റവളെ. . .
ഞങ്ങളെ കഥയില്ലാതാക്കിയോളെ. . . . ഇതെല്ലാം എത്രയോ സ്ത്രീകളുടെ മൌനമായ രോഷമായിരിക്കും അല്ലെ... എല്ലാ വരികളും വരികല്‍ക്കിടെയിലെ തീഷ്ണതയും കൈവെടിയാതെ വീണ്ടും വീണ്ടും ഏഴുതു...
nanayttund... ee kazhivu kai mosham varathe nokkuka
ReplyDeleteനന്നായി വേദനിപ്പിച്ചല്ലോ വരികള്‍...
ReplyDeleteയാഥാര്‍ത്ഥ്യത്തിന്റെ പൊള്ളുന്ന മുഖം...
ആശംസകള്‍!!
സമര്‍പ്പണം;
ReplyDeleteഎന്‍റെ ചുണ്ടില്‍ ചൂടുകോരിയൊഴിച്ചവര്‍ക്ക്".
കുഞ്ഞുണ്ണിമാസ്റ്ററുടെ കവിത്ത ഓർമ്മ വന്നു:
ReplyDelete“ ആരോഗ്യമല്പായുസ്സും
കരയാക്കരളും ഞാൻ
നേരുന്നേൻ ലോകത്തിലെ
തെരുവേശ്യകൾക്കെല്ലാം.”
കവിത എന്നു തിരുത്തി വായിക്കുക
ReplyDeleteVarikal theekshanam, vaakukalde chercha manoharam,
ReplyDeleteAbivaadyangal ,Aaasamsakal
നന്നായി ട്ടോ സന്തോഷ്.
ReplyDeletenannayitundu.. different subject... aasamsakal !
ReplyDeleteവേശ്യ കണ്ടവനു പായ്‌വിരിക്കുന്നവളല്ല.
ReplyDeleteഉടല്‍ ശവമാക്കി ആസക്തികള്‍ക്ക് ഊടുവയ്ക്കുന്നവളാണ്.
ഞങ്ങടെ കണ്ണീരിണ്റ്റെ കഥയെഴുതാന്‍
ഇനി ഒരു പട്ടിയുടേയും
ആവശ്യമില്ല."
അഭിനന്ദനങ്ങള്‍ സന്തോഷ്. വളരെ വൈകിയാണ് ഈ കവിത വായിച്ചത്. അതി ശക്തമാണ് താങ്കളുടെ ഭാഷ. വാക്കുകള്‍ക്കു വാള്‍മുനയുടെ മൂര്‍ച്ച. ഒരു എഴുത്തുകാരന്റെ ആയുധം വാക്കുകളാണെങ്കില്‍ താങ്കളുടെ ആയുധപ്പുര സമ്പന്നമാണ്. ഈ ശക്തിയെ ഞാന്‍ മാനിക്കുന്നു. ആദരിക്കുന്നു. താങ്കളുടെ തൂലിക ഇരുട്ടിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ക്കട്ടെ. സമൂഹത്തിലെ മൂല്യച്ചുതികളോട് കലഹിച്ചു കൊണ്ടിരിക്കട്ടെ. ആശംസകള്‍
തുടയിടുക്കില്‍ നിന്നെന്ന പോലെ വരികളില്‍ നിന്നും ചോര പൊടിയുന്നുണ്ട്. ഇതിനേക്കാള്‍ ശക്തമായി ഇനി പറയാന്‍ കഴിയില്ല.
ReplyDeleteDA SANTHOSHE NINTE MOBILE NUMBER ENIKKU MAIL CHEYY
ReplyDeleteഎന്തൊരു തീഷ്ണത..
ReplyDelete