എന്‍റെ കൂട്ടുകാര്‍

Tuesday, July 17, 2012

രാത്രിമഴ

ദൈവമേ.... സത്യംപറയൂ...

നീ പോലും കണ്ടിട്ടുണ്ടാവില്ല
കന്യാവനങ്ങള്‍...

ആര്‍ത്തവം നിലച്ച കാടുകളെ നോക്കി
തോന്നുമ്പൊ തോന്നുമ്പൊ
പൊരിവെയിലായി പെരുമഴയായി
ഇടിയായി മിന്നലായി
നീയിങ്ങിനെ വായിട്ടലയ്ക്കുന്നത്
ആര്‍ക്കുവേണ്ടിയാണ്.

എനിക്കിതേയവസ്ഥയില്‍
പണ്ട് ഭ്രാന്തുവന്നിരുന്നു..

പോരുന്നൊ എന്റെകൂടെ
ഒരു കമ്പനിക്ക്...

ദൂരെ ഹെയര്‍പിന്‍
വളവുകള്‍ക്കപ്പുറം
മേല്‍ച്ചുണ്ടിന് മേലെ
പ്ലക്ക് ചെയ്യാതെ വിട്ട
രോമംപോലെ...
എന്റെ ചുംമ്പനംകൊണ്ട്
നനഞ്ഞൊരു കാടുനില്‍പ്പുണ്ട്...
റോഡില്‍ ചുള്ളികൊഴിച്ചുകളിക്കാതെ
കാറ്റുംമഴയും മതിയാക്കി
വാ.. വന്ന് വണ്ടിയില്‍ കേറ്...

6 comments:

  1. വായന അടയാളപ്പെടുത്തുന്നു. കവിത നന്നായിട്ടുണ്ട്.

    ReplyDelete
  2. നമുക്ക്‌ വനങ്ങളില്‍ പോയി രാപാര്‍ക്കാം. പുലര്കാലത്തെഴുന്നേറ്റ് ചന്ദനമരം കടപുഴകിയതും ആനക്ക് കൊമ്പുകള്‍ നഷ്ടമായതും കാണാം. അവിടെവെച്ചു ഞാന്‍ നിനക്ക് എന്റെ "പട്ടയം" തരും.

    ReplyDelete
  3. ദൂരെ ഹെയര്‍പിന്‍
    വളവുകള്‍ക്കപ്പുറം
    മേല്‍ച്ചുണ്ടിന് മേലെ
    പ്ലക്ക് ചെയ്യാതെ വിട്ട
    രോമംപോലെ...
    എന്റെ ചുംമ്പനംകൊണ്ട്
    നനഞ്ഞൊരു കാടുനില്‍പ്പുണ്ട്...
    റോഡില്‍ ചുള്ളികൊഴിച്ചുകളിക്കാതെ
    കാറ്റുംമഴയും മതിയാക്കി
    വാ.. വന്ന് വണ്ടിയില്‍ കേറ്..

    നന്നായിട്ടുണ്ട്. ആശംസകള്‍..

    ReplyDelete
  4. ദൈവത്തെ ടെംപ്റ്റ് ചെയ്യാതെ...

    ReplyDelete
  5. Good Poem.Try to do more.Best wishes.

    ReplyDelete
  6. "പോരുന്നോ എന്റെ കൂടെ ഒരു കമ്പനിക്ക്..."

    എന്റെ വായനയുടെ പോരായ്മയാണോ എന്നറിയില്ല.
    അത് വരെയും അതിനു ശേഷവും മികച്ചു നില്‍ക്കുന്ന ഒരു കവിതയുടെ
    എല്ലാ സൌന്ദര്യവും നഷ്ടപ്പെടുത്തുന്ന കോന്ത്രമ്പല്ലായി ഈ വരികള്‍ എന്നെ അലോസരപ്പെടുത്തുന്നു.

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...