എന്‍റെ കൂട്ടുകാര്‍

Friday, January 6, 2012

വിരല്‍

ഉണ്ണി...
വിഷംതീണ്ടാക്കൈവിരല്‍ പിടിക്കൂ...
പേടിക്കാതെ
മെല്ലെ... നടക്കൂ...

നിന്നെപോലെയല്ല ഞാന്‍
പണ്ടെനിക്കേറെപ്പേടിയായിരുന്നു
അമാവാസികള്‍
നാഗങ്ങള്‍ , യക്ഷി.. മറുത....
മനസ്സിലിളകും പേടിപ്പരുവകള്‍ .

പിന്നെപ്പിന്നെ
സര്‍പ്പങ്ങള്‍ വിഷംകുടിച്ചുമരിച്ചുപോയ്
പ്രേതങ്ങള്‍ പേപിടിച്ചൊടുങ്ങിപ്പോയ്
നരകം വാവിട്ടു കരഞ്ഞുപോയ്
മരണം
കരളില്‍ , ഹൃദയത്തില്‍ , ഉദരത്തില്‍ ,
ശ്വാസകോശങ്ങളില്‍ ....
മെലിഞ്ഞൊട്ടിക്കിടപ്പായി....

വിഷത്തിന്‍ വേഷപ്പകര്‍ച്ചകള്‍
കുടിനീരില്‍ , പൊതിച്ചോറില്‍ ,
പലനിറങ്ങളില്‍ പൊതിഞ്ഞ പലഹാരങ്ങളില്‍ ....
മകനെ...
ഒടുവില്‍ അച്ഛനീവിധം
വിഷവൃക്ഷംപോലെ വളര്‍ന്നുപോയ്
അച്ഛന്റെ
വിരല്‍പിടിച്ചൊരോര്‍മ്മ....
പോടിപിടിച്ചെങ്ങോ മറന്നുപോയ്.....
പൊള്ളിയ വിരല്‍പിടിച്ച്
ഉണ്ണി..
നട... നട.... നട....

* എന്റെ വിരല്‍ പിടിച്ച് നടക്കാന്‍ പഠിക്കുന്ന ഒരുവയസ്സുള്ള ഉണ്ണിക്ക്‌

9 comments:

  1. കൈ പിടിച്ചു നടത്തൂ. പേടിക്കാതെ മുന്നേറട്ടെ.

    ReplyDelete
  2. ഇഷ്ടപ്പെട്ടു ..ഒത്തിരി..

    ReplyDelete
  3. പേടിയ്ക്കണ്ടാ...അവൻ മിടുക്കനാ....ഇനി കൈ പിടിയ്ക്കാതെയും നടന്നോളും.

    ReplyDelete
  4. ഉണ്ണി..
    നട... നട.... നട....

    ReplyDelete
  5. പേടിക്കേണ്ട കേട്ടൊ ഉണ്ണി..അച്ഛനില്ലേ കൂടെ
    ഇതെല്ലാം വെറും വിഷത്തിന്റെ വേഷപ്പകർച്ചകൾ മാത്രം..!

    ReplyDelete
  6. അച്ഛൻ കൂടെയുള്ളപ്പൊ ഉണ്ണിയ്ക്ക് പൂതപ്പേടി വേണ്ടാ.....

    ReplyDelete
  7. സന്തോഷ്‌, ഈ ധര്‍മ്മസങ്കടം നന്നായി പറഞ്ഞു. അഭിനന്ദനങ്ങള്‍.

    ReplyDelete
  8. വായിച്ചപ്പോള്‍ ഉള്ളിലൊരു നോവുണ്ടായി..സന്തോഷവും..

    ReplyDelete
  9. നന്നായി പറഞ്ഞു ..ആശംസകള്‍ ..

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...