എന്‍റെ കൂട്ടുകാര്‍

Thursday, March 15, 2012

മരങ്ങളുടെ ഓരോ നേരംമ്പോക്കുകള്‍....

കൈകള്‍ മേലോട്ടുയര്‍ത്തി
ഒറ്റയ്‌ക്കൊരുമരം
നിന്നു പ്രാര്‍ത്ഥിക്കുന്നതെന്താവാം...

എന്നെയുംകൂടൊന്ന്
കൊണ്ടുപോണേ...
ഭഗവാനേ... എന്നോ..?

തണ്ണീര്‍തേടിയിറങ്ങിയ
വേരുകള്‍
തിരികെ വന്നില്ലെന്ന്
വേര്‍പ്പെഴുകയാണോ..

ഋതുക്കള്‍ കൂടുകൂട്ടുന്നത്
എന്റെ കൈകളിലെന്ന്,
കാലം എന്നെയല്ല
ഞാന്‍ കാലത്തെയാണ് വരയ്ക്കുന്നെന്ന്....;
കുറേ ഇലകളേയും
പൂക്കളേയും
കാറ്റിലടര്‍ത്തിയിടുകയാവാം.

കൈപ്പാടകലെ നില്‍ക്കുമുറ്റവരെ
വേരയച്ച് പിടിക്കുകയാവാം

ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
എന്ന പാട്ട്
കാറ്റിനെ പഠിപ്പിക്കുകയുമാവാം.

നോക്കൂ...
ഞാന്‍ വെറുതെ നില്‍ക്കുകയല്ല,
അകമെ നടക്കുകയാണ്,
അകമെ നടക്കുമ്പോഴും
പുറമെ പറക്കുകയാണെന്ന്
എകാന്തതയെ
വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കയുമാവാം.

തലകീഴായി നടക്കുന്ന
ഞങ്ങള്‍ മനുഷ്യരെ നോക്കി
നിന്നനില്‍പില്‍ നിന്ന്
ലോകം ചുറ്റുന്ന
നിങ്ങള്‍ മരങ്ങള്‍ക്ക്
എന്താ ചെയ്തുകൂടാത്തത്.

12 comments:

 1. നിങ്ങള്‍ മരങ്ങള്‍ക്ക്
  എന്താ ചെയ്തുകൂടാത്തത്.

  നന്നായി..

  ReplyDelete
 2. പ്രവാസകവിതയിലൂടെ ആമരമീരത്തിലെത്തി
  ഒരുവട്ടം ഈ ലാവണ്യം നുകർന്നുപോയതാണ്.
  ഈ മൂംബയ്‌വാലയെ അധികം കാണാറില്ലല്ലോ ഭായ്..

  ReplyDelete
 3. കൊള്ളാം നന്നായിട്ടുണ്ട്.

  ReplyDelete
 4. നന്നായിരിക്കുന്നു കവിത....

  ReplyDelete
 5. തല തിരിഞ്ഞ ചിന്തകള്‍ തന്നെ... നന്നായി..

  ReplyDelete
 6. കൊള്ളാം..ആശംസകള്‍

  ReplyDelete
 7. ഇവിടെ ആദ്യമാണു..നന്ന്..

  ReplyDelete
 8. പ്രിയപ്പെട്ട സന്തോഷ്‌,
  മരങ്ങള്‍ പറയാതെ പറയുന്നത്....
  എന്റെ തണലില്‍ നിന്നും കിടന്നും നിന്റെ മനസ്സില്‍ കവിതകള്‍ ജനിക്കുമ്പോള്‍,
  ഒളിപ്പിച്ചുവെച്ച ആ മഴു തായ്വേരില്‍ ആഴ്ന്നിറിങ്ങും എന്ന് ഞാനറിയുന്നു.
  മരം ഒരു വരം നീയെന്നാണ് കുഞ്ഞേ, പഠിക്കുക?
  സസ്നേഹം,
  അനു

  ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...