എന്‍റെ കൂട്ടുകാര്‍

Friday, January 1, 2010

ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നിയത്‌


കാറ്റിനേയും വെയിലിനേയും
നല്ല വാക്കൂട്ടി
ഇപ്പൊ വരാം
നിങ്ങള്‍ മിണ്ടിയും പറഞ്ഞും ഇരിക്കൂ
എന്നു ഞാന്‍ പറഞ്ഞതാണ്‌.

മഴവില്ലിനെ ഒരു വിധം
ഉടയാതെ പിടിച്ചതായിരുന്നു.

മലകളുടെ കാലു തലോടി സമുദ്രവും,
ഇനി കരയില്ലാ ട്ടോ..
എന്ന് ചിരിക്കാന്‍ ശ്രമിച്ച്‌
കുറേ മേഘങ്ങളും
ഇവിടെ
ഏന്‍റെ വരികളിലേക്ക്‌
ഇറങ്ങി വന്നതായിരുന്നു.

സത്യം.. !!!

ചായമണം വറ്റിയ
തേയിലച്ചണ്ടി പോലെ
കവിത വറ്റിയപ്പൊ
ഞാന്‍ അവരെ പ്രാര്‍ത്ഥിച്ചതായിരുന്നു.

മലയുടെ മസ്തകത്തില്‍ നിന്ന്
ദൈവത്തിന്‍റെ "നദി" എന്ന കവിതയുടെ
ആഖ്യാനം കോപ്പിയടിക്കാന്‍ വേണ്ടി...
അതുപോലൊരെണ്ണംഎഴുതാന്‍ വേണ്ടി...

ശ്ശെവികള്‌...
എന്നെ മയക്കികിടത്തി
മറഞ്ഞു പോയതെങ്ങാണാവൊ..

ചെന്നു നോക്കിയപ്പൊ
ഒക്കെ പഴയപടി നിന്ന്
വീശുന്നു പെയ്യുന്നു
ഇരുണ്ടും വെളുത്തും
ആളെ മക്കാറാക്കുന്നു.

എന്‍റെ വരികളിലിരിക്കാന്‍
ഒരാളെങ്കിലും വന്നില്ല..
നിങ്ങള്‍ടെ ചന്തീടെ
ചൂടെങ്കിലും തന്നില്ല
പോ.. പരിഷകള്‌....





ബൂലോകകവിതയില്‍ പ്രസിദ്ധീകരിച്ചത്‌



23 comments:

  1. മലയുടെ മസ്തകത്തില്‍ നിന്ന്
    ദൈവത്തിന്‍റെ "നദി" എന്ന കവിതയുടെ
    ആഖ്യാനം കോപ്പിയടിക്കാന്‍ വേണ്ടി...

    വെറുതെ ഒന്നു ശ്രമിച്ചു നോക്കിയതാ... നടന്നില്ല :):)

    ReplyDelete
  2. :-) ശരിയാ..ഒരാവശ്യം വരുമ്പോ ഒന്നിനെക്കൊണ്ടും ഒരു പ്രയോജനവുമില്ലെന്നേ....! :-)

    ReplyDelete
  3. സന്തോഷ് ഭായ്...
    കവിത നന്നായിട്ടുണ്ട് ..മുന്നേ വായിച്ചതാണു...

    എന്റെ പുതു വത്സരാശംസകൾ !!!

    ReplyDelete
  4. ‘പോ, പരിഷകള്‌...‘അങ്ങനെയങ്ങ് ആട്ടിപ്പായിക്കാതെ. ഇനിയും വരാനുള്ളതല്ലെ...

    നല്ല ദിനങ്ങള്‍ ആശംസിച്ച് കൊണ്ട്.

    ReplyDelete
  5. ഇനിയും വരുമെന്നേ...

    പുതുവത്സരാശംസകൾ...

    ReplyDelete
  6. ചെന്നു നോക്കിയപ്പൊ ഒക്കെ പഴയപടി നിന്ന്
    വീശുന്നു പെയ്യുന്നു ഇരുണ്ടും വെളുത്തും
    ആളെ മക്കാറാക്കുന്നു.
    “പുതുവര്‍ഷം സന്തോഷവും സമാധാനവും ഐശ്വര്യങ്ങളും
    ആയുരാരോഗ്യങ്ങളും നല്‍കാനായിട്ടാവട്ടെ വരുന്നത്.”

    ReplyDelete
  7. ശൂന്യതയില്‍ നിന്ന് കവിതയുണ്ടാക്കേണ്ടതെങ്ങിനെ എന്ന് ആലോചിക്കുകയാണ്‌, ഞാന്‍ കുറച്ചുനാളായി.

    ReplyDelete
  8. പ്രതീക്ഷ കൈ വടിയണ്ട, വരും :-)

    ReplyDelete
  9. നവവത്സരാശംസകള്‍ !!!
    2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ

    ReplyDelete
  10. അപ്പൊ..കോപ്പിയടിയിൽ നിന്നും ഉഗ്രൻ
    കവിത ഉടലെടുക്കുമന്ന് മനസ്സിലായിട്ടോ...

    ഒപ്പം നിറമനസ്സിനാൽ പകരുന്നുയിപ്പോൾ
    നവവത്സരത്തിൻ മംഗളാശംസകൾ !..കേട്ടൊ

    ReplyDelete
  11. Anandavalli ChandranJanuary 2, 2010 at 6:26 PM

    Oru puthumayundu kavithaykku, rasacharadu
    pottiykkaathae.

    Oriykkalkkodi, Navavalsaraashamsakal, 2010 laeykku

    ReplyDelete
  12. ദീപ ബിജോ അലക്സ്സാണ്ടര്‍: ദൈവത്തിന്‍റെ ബിംബങ്ങളല്ലെ അവര്‍ വെറുതെ ഒന്നു തൊട്ടാല്‍ മതി നമ്മുടെ വരികള്‍ പൊന്നാവാന്‍ അല്ലേ... :):)

    വീരു: നന്ദി വീരു... നാട്ടില്‍ പോയായിരുന്നു..ഒരാഴ്ച്ച ലീവിന്‌ പുതിയതു വല്ലോം പോസ്റ്റിയോ... :):)

    ഓ.എ.ബി: അതെ അവര്‍ വരും... അവര്‌ സഹകരിച്ചാല്‍ നമ്മള്‌ രക്ഷപ്പെട്ടു...ല്ലേ... !!!:):)

    വി.കെ.: വരാതെ എവിടെ പോകാന്‍ നന്ദി..

    മാണിക്യം: നന്ദി വരിക വീണ്ടും...

    തലശ്ശേരി: കവിതയ്ക്കുമാത്രം ഉള്ള ഈ സിദ്ധി സാധിച്ചെടുക്കാന്‍ താങ്കള്‍ ധ്യാനിച്ചു തുടങ്ങിയല്ലെ... വിജയാശംസകള്‍... കവിത കാത്തിരിക്കുന്നു. അതു പോസ്റ്റുമ്പൊ എന്നെയൊന്നറിയിക്കണം... :):)

    ഭായി: അവരൊക്കെ ഇവിടെ തന്നെയുണ്ട്‌ അവരുടെ വായും നോക്കി ഞാനിങ്ങിനെ... :):)

    ദ മാന്‍ റ്റൂ വാല്‍ക്‌ വിത്‌: നന്ദി ട്ടോ...

    ReplyDelete
  13. നന്ദന: നന്ദി പുതുവത്സരാശംസകള്‍

    മുരളിയേട്ടന്‍: അതെ... പ്രപഞ്ചം എന്ന ദൈവത്തിന്‍റെ ഈ മഹത്ഗ്രന്ഥത്തില്‍ നിന്ന് കോപ്പിയടിച്ചോണ്ടിരിക്കയല്ലെ നമ്മള്‍...:):) നദിയുടെ ചന്ദോബന്ധമായ ഈ ഒഴുക്കിനെ അനുകരിക്കാന്‍ നോക്കീതാ നടക്കുന്നില്ല... :):)

    ആനന്ദവല്ലി ചന്ദ്രന്‍: നന്ദി ടീച്ചറ്‍ പുതുവത്സരാശംസകള്‍

    ReplyDelete
  14. മാഷെ കവിത നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളൂം

    ReplyDelete
  15. കോപ്പിയടിയായാലും അല്ലെങ്കിലും കവിത നന്നായിട്ടുണ്ട്. സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ പുതുവര്‍ഷം. ധാരാളം നല്ല നല്ല കവിതകളും ഞങ്ങള്‍ക്കു കിട്ടട്ടെ.

    ReplyDelete
  16. "അതുപോലൊരെണ്ണംഎഴുതാന്‍ വേണ്ടി..."
    അതിലും നല്ലതാവാനായിരിക്കണം ശ്രമം.
    ഇതേതായാലും നന്നായി.

    ReplyDelete
  17. SAthyamayittum njangal mindiyum paramnjum irunnathanu....
    PAKSHE NINTE PIDIYIL
    MAZHA NARUKAL URNNU VEENA MAZHAVILLINTE
    NIRMA EERE MANGI POYIRUKKUNNU
    Samudram talodum mumpe
    Nee.. malakaleyum karakaleyum
    sutrathil
    cementittu kuzhachathalle satyam

    Viyarppumanam polu millatha
    Kavithakal
    Bonvitta yittuvecha paniyam pole
    manamillatha
    theyilla chandikale nikki chirikkunnu

    Koppiyadiyil niranjorukiya
    Ninte kannir puzha
    Masthakam pilarnnu
    Thazhekku pathikkumpol
    Nandi deyvathinodu mmatram

    MAYAKAM MARIYA NINNE THEDI
    PANIKKURKKAYUDE GANDAM PERUNNA
    KAATTUKAL

    ORU NJAVARAKKIZHIKUDI
    PIDIKKUVAN VAIDYANTE KALPANA

    Ini ninnodu prayuvan
    Onnum thanne vakkiyilla
    Ninte varavum kattu
    Mindiyum paranjum
    njangal etrayo yamangal
    Pinnittirikkunnu

    VERUTHEE... PARANJAVA YAYI
    PARANJU KAZHINJAVAYAYI..
    PATHIRATRIYIL
    URAKKAM NASHTAPPEDUMPOL
    KORIKKU VANAYI
    KKURICHA THANEE VICHITRA REKHAKAL

    NANNAYI VARUNNUNDU KAVITHAKAL
    ASAMSAKAL
    vISWANATHAN.P

    ReplyDelete
  18. മഴവില്ലിനെ ഉടയാതെ പിടിച്ച് ഒറ്റയ്ക്ക് ആസ്വദിക്കണ്ട.
    കാറ്റും വെയിലും ഒക്കെ അവരുടെ പാട്ടിന് പോട്ടെ.
    കവിത സന്തോഷിന്റെ പാട്ടിനും വരട്ടെ.

    ReplyDelete
  19. കവിത നന്നായിട്ടുണ്ട് .
    എല്ലാ ആശംസകളൂം

    ReplyDelete
  20. നിന്റെ ചിന്തയുടെ , വകതിരിവിന്റെ , യുക്തിയുടെ , കാല്പ്പനീകതയുടെ ഒക്കെ
    കല്‍പ്പടവുകളില്‍ അവര്‍ വന്നിരുന്നിരിക്കണം ...
    അവരുടെ ചന്തിയുടെ ചൂടും , ചൂരും അറിയാത്ത വണ്ണം
    കല്‍പ്പടവുകളില്‍ നിര്‍വികാരതയുടെ തരിശാര്‍ന്ന മരവിപ്പു പടര്‍ന്നിരിക്കണം ..
    അതത്രേ നീ അറിയാതെ പോയത്

    ReplyDelete
  21. എല്ലാമുണ്ട്. കവിത മാത്രമില്ല.
    വേണമെന്ന് ആര്‍ക്കു നിര്‍ബന്ധം അല്ലെ?
    അല്ലെങ്കില്‍ എന്താണ് കവിത?
    ആധുനിക ചിത്രകല പ്രസ്ഥാനം മലയാളത്തില്‍ അന്ന്യം നിന്നു പോയ ചരിത്രം എല്ലാവരെയും ബോധാവാന്മാരാക്കണ്ടേ?
    ചരിത്രം ആര്‍ക്കാണ് വേണ്ടത്?

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...