എന്‍റെ കൂട്ടുകാര്‍

Sunday, November 28, 2010

ഒരേ കൂവല്‍ പക്ഷികള്‍


അതേ...
ഹതു തന്നെ!!
ശരിയാണ്.
കറക്ടാണ് നിങ്ങള്‍ പറഞ്ഞത്.
നമ്മുടെ പെണ്ണ്
വീട്, കിടപ്പറ,
തൊഴിലിടം,
ഒളികേമറ,
പേടികള്‍,
അനുഭവങ്ങള്‍,
എല്ലാം ഒന്നു തന്നെ.
നിങ്ങളുടെ കണ്ടെത്തല്‍
വളരെ ശരിയാണ്.

നീ ഞാന്‍ തന്നെ
ഞാന്‍ നീ തന്നെ

ഒരേ ഊഷ്മാവില്‍
വിരിഞ്ഞ കുറേ മുട്ടകള്‍.
പിടലിക്കു കൈവീഴും വരെ
കോക്... കോക്... എന്ന് വിക്കി വിക്കി
കൂവി എന്നൊന്നു വരുത്തും.
നമ്മള്‍ ഒരേ കൂവല്‍ പക്ഷികള്‍.
ഒരേ തൂവല്‍ കോഴികള്‍.

23 comments:

  1. നമ്മള്‍ ഒരേ കൂവല്‍ പക്ഷികള്‍.
    ഒരേ തൂവല്‍ കോഴികള്‍.

    ReplyDelete
  2. നമ്മള്‍ ഒരേ കൂവല്‍ പക്ഷികള്‍.
    ഒരേ തൂവല്‍ കോഴികള്‍.

    ReplyDelete
  3. Nammaeyellaam bandippiykkunna oru chinthagathi
    roopappaettiriykkayaanu evidae. Good.

    ReplyDelete
  4. "നമ്മള്‍ ഒരേ കൂവല്‍ പക്ഷികള്‍.
    ഒരേ തൂവല്‍ കോഴികള്‍ "

    നന്നായിട്ടുണ്ട്....

    ReplyDelete
  5. നമ്മൾ പരസ്പരം കൂവിത്തെളിയാൻ പോലും ഇടം നൽകാറില്ലല്ലോ ...,
    തൂവലുകളുടെ നിറഭേദമനുസരിച്ച് പ്രത്യേകകൂടുകളിലേക്ക് ഇടം മാറിപ്പോകുമെങ്കിലും അവസാന വിധി ഒന്നു തന്നെ...അല്ലേ!

    ReplyDelete
  6. പ്രിയ സന്തോഷേ ,
    ആദ്യ വരികളിലുടെ ഒരു ആത്മ സാക്ഷല്‍കരത്തിന്റെ ധ്വനിയുണ്ടേ
    "നീ ഞാന്‍ തന്നെ
    ഞാന്‍ നീ തന്നെ"

    പ്രജ്ഞാനം ബ്രമാ

    അഹം ബ്രമാസ്മി

    തത്വമസി

    അയം ആത്മ ബ്രമഃ

    ReplyDelete
  7. നമ്മള്‍ ഒരേ ഊഷ്മാവില്‍
    വിരിഞ്ഞ കുറെ മുട്ടകള്‍

    അതെ പുതിയ സമൂഹം ഇങ്കുബേറ്ററില്‍ വിരിയിച്ചെടുക്കുന്ന ബ്രോയിലര്‍ തലമുറ..
    ഒന്ന് കൂവി തെളിയും മുന്‍പേ..ഇല്ലാതാക്ക പെടുന്നു..
    ഇനി പ്രീ പ്ളാന്റ് തലമുറകള്‍
    നിശ്ചിത ജോലികള്‍ തലയില്‍ കെട്ടി വെച്ച് കൊടുക്കപ്പെടുന്ന തേനീച്ചകള്‍ പോലെ

    ReplyDelete
  8. നമ്മള്‍ ഒരേ കൂവല്‍ പക്ഷികള്‍.

    ReplyDelete
  9. സ്വയംകണ്ടെത്താനുള്ള ശ്രമത്തിൽ എന്തേ ഒരു പെസിമിസത്തിന്റെ ലാഞ്ഛന, സന്തോഷ്?

    ReplyDelete
  10. "പിടലിക്കു കൈവീഴും വരെ
    കോക്... കോക്... എന്ന് വിക്കി വിക്കി
    കൂവി എന്നൊന്നു വരുത്തും."

    അപ്പോൾ അക്കാര്യം ഉറപ്പാണെന്നറിഞ്ഞിട്ടും ...

    ReplyDelete
  11. ഒരേ ഊഷ്മാവില്‍
    വിരിഞ്ഞ കുറേ മുട്ടകള്‍.
    പിടലിക്കു കൈവീഴും വരെ
    കോക്... കോക്... എന്ന് വിക്കി വിക്കി
    കൂവി എന്നൊന്നു വരുത്തും.

    ReplyDelete
  12. ചര്‍ച്ചയ്ക്ക് വഴിമരുന്നിനില്ല എന്റെ അഭിപ്രായം, എന്നാലും നന്നായിട്ടുണ്ട് ഈ ആധുനിക കവിത.

    ReplyDelete
  13. അതേ...
    ഹതു തന്നെ

    Kollam

    ReplyDelete
  14. ഒരേ ഊഷ്മാവില്‍
    വിരിഞ്ഞ കുറേ മുട്ടകള്‍.
    പിടലിക്കു കൈവീഴും വരെ
    കോക്... കോക്... എന്ന് വിക്കി വിക്കി
    കൂവി എന്നൊന്നു വരുത്തും.
    നമ്മള്‍ ഒരേ കൂവല്‍ പക്ഷികള്‍.
    ഒരേ തൂവല്‍ കോഴികള്‍.

    kollaam !

    ReplyDelete
  15. ആദ്യം കുറച്ചു വാചാലത അനുഭവപ്പെട്ടതുപോലെ,പ്രമേയം പുതിയൊരു കവ്യചിത്രം തരുന്നില്ല,പക്ഷെ ചിലതൊക്കെ പുതുക്കുന്നു,മറക്കാന്‍ സ്രെമിക്കുന്നവരെ ഒന്നിരുത്തി ഓര്‍മിപ്പിക്കുന്നു .അവസാനം കവിയും പൊരുത്തപ്പെട്ടു പോകുന്നു.പൊരുതി നെടുവനുല്ലതൊക്കെ വിസ്മ്രിതിയിലയതുപോലെ.നന്നായിട്ടുണ്ട് സസ്നേഹം , കണ്ണന്‍ തട്ടയില്‍

    ReplyDelete
  16. ആദ്യം കുറച്ചു വാചാലത അനുഭവപ്പെട്ടതുപോലെ,പ്രമേയം പുതിയൊരു കവ്യചിത്രം തരുന്നില്ല,പക്ഷെ ചിലതൊക്കെ പുതുക്കുന്നു,മറക്കാന്‍ സ്രെമിക്കുന്നവരെ ഒന്നിരുത്തി ഓര്‍മിപ്പിക്കുന്നു .അവസാനം കവിയും പൊരുത്തപ്പെട്ടു പോകുന്നു.പൊരുതി നെടുവനുല്ലതൊക്കെ വിസ്മ്രിതിയിലയതുപോലെ.നന്നായിട്ടുണ്ട് സസ്നേഹം , കണ്ണന്‍ തട്ടയില്‍

    ReplyDelete
  17. ഞാനും ഒന്ന് കൂവട്ടെ...

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...