എന്‍റെ കൂട്ടുകാര്‍

Thursday, February 11, 2010

റിഫ്ളക്സ്സാക്ഷന്‍




ഇലകളില്‍
ഇരുള്‍ വെന്തു തുടങ്ങി.

ജനലഴികള്‍ വരെ വളര്‍ന്ന
ഒരു ബോണ്‍സായി
പെട്ടെന്നനാഥനായി.

ചെറുമരങ്ങള്‍ പറഞ്ഞു
ഞങ്ങടെ വിശപ്പാറിയില്ല സൂര്യാ...
നെറുകയില്‍ തൊട്ടു തലോടി
നിന്നിരുന്നതാണല്ലൊ നീ
ആരോടും പറയാതെ
പെട്ടെന്ന്..
ഈ നട്ടുച്ചയെ കെടുത്തിവച്ച്‌....

ലാവകള്‍ കിനിഞ്ഞു കിനിഞ്ഞ്‌
മുഴക്കത്തോടെ ഒരു പര്‍വ്വതം
പൊട്ടിക്കരയുന്നത്‌ നീ കണ്ടോ...

ലാവക്കുഞ്ഞുങ്ങള്‍ക്ക്‌
നിന്‍റെ അതേ ഛായ
അതേ രൂപം
ഞങ്ങടെ വാക്കുകളില്‍
അവ വന്ന് ആളി നിവരുന്നത്‌
നീ കാണുന്നുണ്ടൊ...
ഹേ സൂര്യാ...


* അകാലത്തില്‍ മരണമടഞ്ഞ മുംബൈ സാഹിത്യ സാംസ്കാരിക മണ്ഡലത്തിലെ തേജസ്സാര്‍ന്ന വ്യക്തിത്വം ശ്രീ സി. വി. ശശീന്ദ്രന്‍റെ ഓര്‍മ്മക്ക്‌.

25 comments:

  1. പ്രിയപ്പെട്ട ശശിയേട്ടന്‍...
    എനിക്കിത്രയെ കഴിഞ്ഞുള്ളു.
    ഈ വാക്കുകള്‍ സ്വീകരിക്കുക.
    അങ്ങയുടെ ഓര്‍മ്മകള്‍ക്കുമുന്‍പില്‍
    എന്‍റെ പ്രണാമം

    ReplyDelete
  2. ശശീന്ദ്രൻ മാഷിനെ അറിയില്ല.. എങ്കിലും പറയട്ടെ.. അദ്ദേഹത്തിനു വേണ്ടി ഇത്രയും ചെയ്യാൻ താങ്കൾക്ക് കഴിഞ്ഞല്ലൊ, ആ സൂര്യൻ തീർച്ചയായും ഇത് ഇടുക്കും..
    ഇനി എന്റെ ശ്വാസവുമെടുത്തുകൊൾക..
    ഇനി എന്റെ ശ്വാസവുമെടുത്തുകൊൾക...

    ReplyDelete
  3. എനിയ്ക്കും ശ്രീ ശശീന്ദ്രനെ പരിചയമില്ലെങ്കിലും ഈ കവിതയിലെ വാക്കുകളുടെ ആഴത്തില്‍ നിന്ന് ആ സൂര്യനെ കുറച്ചെങ്കിലും ഉള്‍ക്കൊള്ളാനാകുന്നുണ്ട്.

    അദ്ദേഹത്തിന് ആദരാഞ്ജലികള്‍!

    ReplyDelete
  4. ഇല്ല നാശമേതുമേ ആത്മാവിനും സൂര്യനും
    പരേആത്മാവിന്റെ നിത്യശാന്തിക്കായി പ്രാത്ഥിക്കുന്നിതാ
    അതോടൊപ്പം കവിക്ക്‌ നേരുന്നു മംഗളം

    ReplyDelete
  5. “ഞങ്ങടെ വിശപ്പാറിയില്ല സൂര്യാ...
    നെറുകയില്‍ തൊട്ടു തലോടി
    നിന്നിരുന്നതാണല്ലൊ നീ
    ആരോടും പറയാതെ
    പെട്ടെന്ന്..” ആരെന്നെനിക്കുമറിയില്ലാ..എങ്കിലും ഈ വരികളീലൂടെയാ വ്യക്തിത്വം അനുഭവിച്ചറിയാൻ കഴിയുന്നു സന്തോഷ് ഭായ്...
    ആദരഞ്ജലികളദ്ദേഹത്തിനും ആശംസയീ ശ്രമത്തിനും !!

    ReplyDelete
  6. ശശീന്ദ്രന്‍ മാഷിനു ആദരാഞ്ജലികള്‍..സൂര്യ തേജസ്സോടെ അദ്ദേഹത്തിന്റെ ഓര്‍മ്മകളും വ്യക്തിത്വവും നിലനില്‍ക്കട്ടെ

    ReplyDelete
  7. ശ്രീമാൻ:ശശീന്ദ്രനെ എനിക്കറിയില്ലയെങ്കിലും,അദ്ദേഹം മൂംബെമലയാളികളുടെ സദസ്സുകളിൾ സൂര്ര്യനെപ്പോലെ തിളങ്ങിനിന്നൊരുവനായിരുന്നുവെന്ന്, ഈ വായനയിൽ കൂടി മനസ്സിലാക്കുന്നു..സന്തോഷ്
    ആദരാഞ്ജലികൾക്കൊപ്പം...
    അദ്ദേഹത്തിനു വേണ്ടി രണ്ടുവരികൾ...

    “പുരുഷന്‍ ഉത്തമനവനൊരു, പ്രിയപ്പെട്ടൊരു ശശീന്ദ്രൻ,
    വിരഹം നിങ്ങളിൽ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയിയെങ്കിലും,
    ഓര്‍മിക്കും,നിങ്ങളാമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
    ഒരു വീരവീരസഹജനായി അവനെയെന്നുമാ‍..ഹൃദയങ്ങളില്‍!“

    ReplyDelete
  8. സന്തോഷേ,

    ശശിയേട്ടെനെ എനിക്ക് നേരിട്ടറിയില്ലെങ്കിലും, മുംബൈ മലയാളികളുടെ ഇടയില്‍ പ്രശസ്ത്മായ പ്രമദം മാസികയില്‍ അദ്ദ്ദ്ദേഹം എഴുതാറുണ്ടായിരുന്നു.

    അദ്ദേഹത്തിന് ആദരാഞ്ജലികള്‍!

    ReplyDelete
  9. ചെറുമരങ്ങള്‍ പറഞ്ഞു
    ഞങ്ങടെ വിശപ്പാറിയില്ല സൂര്യാ...
    നെറുകയില്‍ തൊട്ടു തലോടി
    നിന്നിരുന്നതാണല്ലൊ നീ
    Oru viswothra kavikkumathram ezhuthan saadikkunnal varikal. Sasisettande athmavu Niranjukanum.
    I am proud of you, u are my friend

    ReplyDelete
  10. "ലാവകള്‍ കിനിഞ്ഞു കിനിഞ്ഞ്‌ മുഴക്കത്തോടെ
    ഒരു പര്‍വ്വതം പൊട്ടിക്കരയുന്നത്‌ നീ കണ്ടോ..."

    തീര്‍ച്ചയായും സന്തോഷ്, ആ അലിവിലാണല്ലോ
    ഇന്നത്തെ ലോകം പുലരുന്നത്...?

    ReplyDelete
  11. ശശിയും സൂര്യന്മൊക്കെയായ് നമുക്ക്കൊക്കെ മുകളില്‍ തന്നെ ആയിരുന്നു ജീവിക്കുമ്പോഴും ശശിയേട്ടന്‍ .....
    വരികള്‍ അര്‍ത്ഥവത്തായ സമര്‍പ്പണം തന്നെ ****പല്ലശനാ ***

    ReplyDelete
  12. എനിക്കും അറിയില്ല ശശീന്ദ്രനെ.അദ്ദേഹത്തിനു വേണ്ടി ഇത്രയെങ്കിലും കഴിഞ്ഞല്ലോ സന്തോഷിനു്. എന്റേയും പ്രണാമങ്ങള്‍ അദ്ദേഹത്തിനു്.

    ReplyDelete
  13. Anandavalli ChandranFebruary 12, 2010 at 4:03 PM

    Shasheendrane ethrayum kaalam
    ariyaan kazhiyaathe poyathu eniykkum
    enneppoleyullavarkkumum valiya nashtamaanennariyunnu.Santhosh, Uchithamaaya
    varikal addehatthinnaayu.
    Aadaraanjalikal.

    ReplyDelete
  14. ലാവ ഉള്ളിലൊതുക്കാതെ ഇടയ്ക്കൊക്കെ പൊട്ടിതെറിയ്ക്കാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമല്ലേ?

    ReplyDelete
  15. അകലാത്തില്‍ യാത്രയായ ആ സഹ്യദയന്‌ ആദരാഞജലികള്‍

    ReplyDelete
  16. ശശീന്ദ്രന്‍ എന്ന വ്യക്തിയെ അറിയാത്തവരിലും അദ്ദേഹത്തിണ്റ്റെ ഔന്നത്യം പകര്‍ന്നുതരാന്‍ സന്തോഷിണ്റ്റെ വരികള്‍ക്കു കഴിഞ്ഞു.

    കവിതയുടെ തലക്കെട്ട്‌ വേണ്ടത്ര ശരിയായോ എന്നൊരു തോന്നല്‍.

    ReplyDelete
  17. എനിക്കും അറിയില്ല ...ശശീന്ദ്രന്‍ മാഷിനെ...
    പക്ഷെ വാക്കുകള്‍ കൊണ്ടുള്ള ഈ tribute മികച്ചതായി സന്തോഷേട്ടാ

    ReplyDelete
  18. ആളെ പരിചയം ഇല്ലെങ്കിലും സന്തോഷം എഴുതിയ വരികള്‍ വായിച്ചപ്പോള്‍ അദ്ദേഹത്തോടുള്ള സ്നേഹം , സമര്‍പ്പണം എല്ലാം മനസ്സിലായി..

    ReplyDelete
  19. ആ സൂര്യജ്വാലയിലെ ചൂട് ഇനിയുമേറെനാള്‍ കുറയാതിരിക്കട്ടേ. ഈ ആരാധകന്റെ സമര്‍പ്പണം വഴി ശശീന്ദ്രന്‍ മാഷിനെ പലരുമറിയാന്‍ ഇടവന്നല്ലോ.
    (എനിക്കും അറിയില്ല ശശീന്ദ്രന്‍ മാഷിനെ).

    ReplyDelete
  20. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു നിമിഷം

    നല്ലൊരു സ്മരണ, സന്തോഷേട്ടാ..

    ReplyDelete
  21. സന്തോഷേ ഇവിടെ ഞാന്‍ ആദ്യമായാണ്‌.ആ ഉദയസൂര്യന് നിങ്ങളെപോലുള്ള ഒത്തിരിപേരുടെ മനസ്സില്‍ അസ്തമയമില്ല .അതിനുള്ള തെളിവാണ് ഈകവിത .ആവരികള്‍ മനസ്സില്‍ വല്ലാതെ (അദ്ദേഹത്തെ അറിയില്ലെങ്കിലും)കൊള്ളുന്നു . ശ്രീ ശശീന്ദ്രന്‍ മാഷിനു ആദരാഞ്ജലികള്‍...

    ReplyDelete
  22. ശശീന്ദ്രൻ മാഷിനെ അറിയില്ല എങ്കിലും ...അദ്ദേഹത്തിന് ആദരാഞ്ജലികള്‍!

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...