
കാറ്റിനേയും വെയിലിനേയും
നല്ല വാക്കൂട്ടി
ഇപ്പൊ വരാം
നിങ്ങള്‍ മിണ്ടിയും പറഞ്ഞും ഇരിക്കൂ
എന്നു ഞാന്‍ പറഞ്ഞതാണ്.
മഴവില്ലിനെ ഒരു വിധം
ഉടയാതെ പിടിച്ചതായിരുന്നു.
മലകളുടെ കാലു തലോടി സമുദ്രവും,
ഇനി കരയില്ലാ ട്ടോ..
എന്ന് ചിരിക്കാന്‍ ശ്രമിച്ച്
കുറേ മേഘങ്ങളും
ഇവിടെ
ഏന്റെ വരികളിലേക്ക്
ഇറങ്ങി വന്നതായിരുന്നു.
സത്യം.. !!!
ചായമണം വറ്റിയ
തേയിലച്ചണ്ടി പോലെ
കവിത വറ്റിയപ്പൊ
ഞാന്‍ അവരെ പ്രാര്‍ത്ഥിച്ചതായിരുന്നു.
മലയുടെ മസ്തകത്തില്‍ നിന്ന്
ദൈവത്തിന്റെ "നദി" എന്ന കവിതയുടെ
ആഖ്യാനം കോപ്പിയടിക്കാന്‍ വേണ്ടി...
അതുപോലൊരെണ്ണംഎഴുതാന്‍ വേണ്ടി...
ശ്ശെവികള്...
എന്നെ മയക്കികിടത്തി
മറഞ്ഞു പോയതെങ്ങാണാവൊ..
ചെന്നു നോക്കിയപ്പൊ
ഒക്കെ പഴയപടി നിന്ന്
വീശുന്നു പെയ്യുന്നു
ഇരുണ്ടും വെളുത്തും
ആളെ മക്കാറാക്കുന്നു.
എന്റെ വരികളിലിരിക്കാന്
ഒരാളെങ്കിലും വന്നില്ല..
നിങ്ങള്ടെ ചന്തീടെ
ചൂടെങ്കിലും തന്നില്ല
പോ.. പരിഷകള്‍....
ബൂലോകകവിതയില്‍ പ്രസിദ്ധീകരിച്ചത്