
കുറെ രുചികള്‍
വിശപ്പിനെ ബലാത്സംഗം ചെയ്യുന്നത്
കാണണോ..... ?
ഉടലില്‍ നിന്ന്
നഗ്നത ഉറയൂരുന്നത് . . .
പിന്നെ ഗില്ട്ടുപതിച്ച
ഉടുതുണികളില്
ആണും പെണ്ണും
ഊരു ചുറ്റുന്നത്. . .
പുതിയ പുതിയ
ഹിമതലങ്ങളിലേക്ക് പറക്കാന്‍
പുഷ്പക വിമാനങ്ങള്‍,
ശീഘ്ര ശകടങ്ങള്‍.
അരക്കെട്ടിനു രക്ഷയോതുന്ന
ആളിനോട് പേരുവയ്ക്കാതെ
പലരും സുരത ശങ്കകള്‍
തൊടുക്കുന്നതു വായിക്കണൊ... ?
ചന്ദ്രോത്സവങ്ങളുടെ
മധുര സാക്ഷ്യങ്ങള്‍
ദുര്മ്മേദിനികളുടെ
പുത്തന്‍ പ്രതീക്ഷകള്‍ പൂക്കും
പരസ്യ ചതുരങ്ങള്‍. . .
അടച്ചു വയ്ക്കാന്‍ തോന്നില്ല
ഈ മധുചഷകം.
ചിലപ്പോഴൊക്കെ കാണാം
രക്തം വറ്റിയ മുലകളുമായി
ഉടലു ചുങ്ങിയ കുഞ്ഞിനേയുമെടുത്ത്
ഒരമ്മയുടെ ചിത്രം.
താഴെ ഒരു മൂലയ്ക്ക്
സര്‍പ്ളസ് മണിക്ക്
ഓക്കാനിക്കാന്
ഒരു കോളാമ്പി ഗ്രൂപ്പിന്റെ
ഫോണ്‍ നമ്പറും.