
നേരിന്റെ നേര്മ്മയില്ല-
നാളെ തലയറുക്കാം
ചോരക്കളമൊരുക്കാം
തൊപ്പതുകില്പറിക്കാം
നേരിണ്റ്റ നേര്‍മ്മ ഇതിലൊട്ടുമില്ല.
കൊത്തിതിന്നത് കൊലച്ചോറ്
ചോരമണക്കുന്നു
ചേവടിച്ചോട്ടില്.
വാക്കത്തി കൊക്കു കുലുക്കിവരുന്നോന്റെ
ചോരകുടിച്ചാലും കൊല്ലില്ലയെന്നെ
എന്റെ നേര്‍ച്ച പെരുമ്പൂരം നാളെയാണല്ലോ.
മറ്റവന്റെ പുഴനീങ്ങാനെന്റെ ചാവ്.
ചാവിന്റെ പെരുമ ചൊല്ലാന്‍ നൂറു നാവ്.
പെരുമ;
താടയുള്ളവന് പൂടയുള്ളവന്
തുപ്പിനും ചപ്പിനും നല്ലവന്‍.
നേരാണ്ടിയപ്പന്റെ ചില്ലിട്ട ചിത്രത്തിന് ചേരെ
ഇനിയെന്റെ ചില്ലിട്ട ചിത്രം.
കാടന്റെ പുരക്കളികള്ക്കിടയില്
കോന്നിട്ടുവല്ലൊ ചോപ്പിച്ചുവല്ലൊ.
ചോരപ്പുലരിക്ക് കൂവിപൊലിക്ക.
* കണ്ണൂരിന്റെ വിധവകള്‍ക്കും അമ്മമാര്‍ക്കും- പിന്നെ വഴിവിട്ട വിദ്യാര്തിരാഷ്ട്രിയത്തിലെ നേര്ച്ചക്കോഴികള്ക്കും